Pages

Friday, April 27, 2012

ARTS PROGRAMME IN PHILADELPHIA ST PETER'S CHURCH


ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് പള്ളി കലാവിരുന്ന് ജൂണ്‍ മൂന്നിന്‌

ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന കലാവിരുന്ന് ജൂണ്‍ മൂന്നാം തീയതി വൈകുന്നേരം 5 മണിക്ക് ന്യൂ ടൗണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. മലയാള സിനിമയില്‍ ഹാസ്യത്തിനും, ഭാവത്തിനും പുതുമകള്‍ സൃഷ്ടിച്ച ജഗദീഷ് ആണ് ഷോ നയിക്കുന്നത്.

ലക്ഷ്മി ഗോപാലസ്വാമി, യുവതലമുറയിലെ ശ്രദ്ധേയരായ മിത്രാ കുര്യന്‍, അര്‍ച്ചന, പ്രശസ്ത പിന്നണി ഗായകരായ വേണുഗോപാല്‍, സിസിലി, അനൂപ് ശങ്കര്‍ തുടങ്ങിയവരോടൊപ്പം വോഡഫോണ്‍ കോമഡി താരങ്ങളായ നെല്‍സണ്‍, ഉല്ലാസ്, സുഭാഷ്, ഷിബു തുടങ്ങിയവരും ഉണ്ടായിരിക്കുന്നതാണ്. ബൈജു മേലില (വോഡഫോണ്‍, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം) ആണ് ഷോയുടെ സംവിധായകന്‍. ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലും ജനപ്രീതി നേടിയ ഈ ഹാസ്യ-സംഗീത-നൃത്ത വിരുന്നിന്റെ ടിക്കറ്റ് വില്‍പ്പന ധൃതഗതിയില്‍ പുരോഗമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജീമോന്‍ ജോര്‍ജ് (267 970 4267), സാബു സ്‌കറിയ (267 980 7923), ഷിനു ഏബ്രഹാം (215 436 7820). (ജോയിച്ചന്‍ പുതുക്കുളം)

                                         പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: