പന്ന്യന്‍ രവീന്ദ്രന്‍
സിപിഐ സംസ്ഥാന സെക്രട്ടറി
പന്ന്യന്‍ രവീന്ദ്രനെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കൌണ്‍സില്‍ യോഗത്തിലാണ് തീരുമാനം. എഐടിയുസി ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്റെയും നിയമസഭാകക്ഷിനേതാവും മുന്‍മന്ത്രിയുമായ സി. ദിവാകരന്റെയും പേരുകളാണ് സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ അഭിപ്രായഐക്യത്തിലെത്താന്‍ കഴിയാഞ്ഞതിനാല്‍ പകരം ഒരാളെന്ന നിലയില്‍ പന്ന്യന്‍ രവീന്ദ്രനെ പരിഗണിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഐക്യകണ്ഠേനയായിരുന്നു പന്ന്യന്‍ രവീന്ദ്രന്റെ തെരഞ്ഞെടുപ്പെന്ന് പാര്‍ട്ടി നേതാവ് കെ.ഇ. ഇസ്മയില്‍ പറഞ്ഞു. സി.എന്‍. ചന്ദ്രന്‍, പ്രകാശ് ബാബു എന്നിവര്‍ അസിസ്റന്റ് സെക്രട്ടറിമാരാകും. സെക്രട്ടറിയേറ്റ് അംഗങ്ങളായി വെളിയം ഭാര്‍ഗവന്‍ അടക്കം ഒന്‍പതുപേരെയും തെരഞ്ഞെടുത്തിട്ടുണ്ട്. നേരത്തെ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന സംസ്ഥാന കൌണ്‍സിലില്‍ ഒന്‍പത് ജില്ലാ സെക്രട്ടറിമാര്‍ കാനം രാജേന്ദ്രനെ പിന്തുണച്ചപ്പോള്‍ ഒരാള്‍ കെ.ഇ. ഇസ്മയിലിന് വേണ്ടി വാദിക്കുകയായിരുന്നു. നാലു പേര്‍ നിഷ്പക്ഷത പാലിച്ചു. സി ദിവാകരനെ സെക്രട്ടറിയാക്കണമെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് നിര്‍ദേശിച്ചെങ്കിലും ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന കൌണ്‍സില്‍ അംഗങ്ങള്‍. മൂന്നരമണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയാണ് എക്സിക്യൂട്ടീവില്‍ നടന്നത്. പുതിയ സെക്രട്ടറിയെക്കുറിച്ചുള്ള വാക്പോര് മുറുകിയപ്പോള്‍ കൌണ്‍സില്‍ യോഗം ഇടയ്ക്ക് നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. കൌണ്‍സിലില്‍ തീരുമാനമാകാഞ്ഞതിനെതുടര്‍ന്ന് ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങള്‍ പ്രത്യേക യോഗം ചേരുകയായിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറിമാരുടെ അഭിപ്രായം തേടിയാണ് പന്ന്യനെ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. സി.കെ. ചന്ദ്രപ്പന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്ക് പുതിയ സംസ്ഥാന സെക്രട്ടറിയെ കണ്ടെത്തേണ്ടിവന്നത്.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment