വാര്‍ധക്യത്തിന്റെ നിസ്സഹായത
വാര്‍ധക്യത്തിലെ ആരോഗ്യം വൃദ്ധജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറിവരുന്ന ഈ കാലഘട്ടത്തില്‍ അവരുടെ പരിചരണവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. കേരള ജനസംഖ്യയില്‍ 2011-ല്‍ വൃദ്ധരുടെ എണ്ണം 12 ശതമാനം ആയതായാണ് കണക്ക്. വാര്‍ധക്യത്തിന്റെ നിസ്സഹായതയും അസുഖങ്ങളുമായി കഴിയുന്ന വൃദ്ധരുടെ ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ പലതാണ്. ചെറുപ്പത്തിലെ ജീവിതക്രമം, ആഹാരരീതി, മദ്യം, മയക്കുമരുന്ന് ഇവയുടെ ഉപയോഗം എന്നിവ വാര്‍ധക്യത്തില്‍ പല ശാരീരിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം ഇവ പ്രധാനമായും ജീവിതശൈലിയുടെ ഭാഗമായുള്ളതാണ്. കൂടാതെ വാര്‍ധക്യത്തിന്റേതായ കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, മൂത്രതടസ്സം, സന്ധിവേദന, തളര്‍വാതം, ഓര്‍മക്കുറവ്, പാര്‍ക്കിന്‍സോണിസം ഇവയും വൃദ്ധരില്‍ കാണുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. ഇവയുടെ ചികിത്സ വളരെ പ്രയാസമേറിയതാണ്. കാരണം രോഗലക്ഷണം വ്യത്യാസമാണ്; പല രോഗങ്ങളും മറ്റൊന്നുമായി ബന്ധപ്പെട്ടതായിരിക്കും. വാര്‍ദ്ധക്യത്തിലെ ആരോഗ്യമാണ് ഇത്തവണത്തെ ആരോഗ്യദിന സന്ദേശം.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment