Pages

Thursday, April 26, 2012

MEDITATION HELPS STUDENTS


വിദ്യാഭ്യാസത്തില്‍ ധ്യാനത്തിന്റെ പങ്ക്‌
ഒരു വ്യാഴവട്ടത്തിനും മുമ്പ് സാന്‍ഫ്രാന്‍സിസ്‌കോ നഗരപ്രാന്തത്തിലെ വിസിറ്റാച്യോണ്‍ വാലി മിഡില്‍ സ്‌കൂളില്‍ (വി.വി.എം.എസ്.) പ്രിന്‍സിപ്പലായി ജെയിംസ് ഡിയെര്‍ക്ക് ചേരുമ്പോള്‍ ദരിദ്രരായ കറുത്തവരുടെയും ഏഷ്യന്‍ വംശജരുടെയും കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ സ്ഥിതി ആകെ ശോചനീയമായിരുന്നു. കുട്ടികളില്‍ പലരും സ്‌കൂളിലെത്തില്ല, വരുന്നവര്‍ തമ്മില്‍ നിത്യവും തല്ലായിരിക്കും (പലപ്പോഴും പോലീസിനെ വിളിക്കേണ്ടിയും വരും) പലരും മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരാണ്...നാട്ടില്‍ സ്‌കൂളിന്റെ വിളിപ്പേര് തന്നെ ഫൈറ്റ് സ്‌കൂള്‍ എന്നായിരുന്നു. പക്ഷേ 1999-ല്‍ ഡിയെര്‍ക്ക് ചാര്‍ജെടുത്ത വി.വി.എം.എസ്സ്. അല്ല 2011-ല്‍ കാണുക -ക്ലാസ്സ് കട്ട് ചെയ്യുന്ന കുട്ടികളുടെ എണ്ണവും പ്രശ്‌നങ്ങളുണ്ടാക്കുന്ന കുട്ടികളുടെ എണ്ണവും നാടകീയമായി കുറഞ്ഞു, ഒരു കാലത്ത് ഈ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്വപ്‌നം കാണാന്‍ കൂടി കഴിയാത്ത ഹൈസ്‌കൂളുകളിലും കോളേജുകളിലും വി.വി.എം.എസ്. കുട്ടികളെത്താന്‍ തുടങ്ങി. ഇതിനൊക്കെ കാരണം കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹാധ്യാപകരുടെയും സമ്മതത്തോടെ പ്രിന്‍സിപ്പല്‍ സ്‌കൂളില്‍ നടപ്പാക്കിയ ധ്യാന പരിശീലനമാണ്.

മതപരമല്ലാത്ത മാനസിക വ്യായാമം എന്ന നിലയില്‍ ധ്യാനം എങ്ങനെ വിദ്യാഭ്യാസത്തെ സഹായിക്കും എന്നതിനെ പറ്റി വിദ്യാഭ്യാസ പ്രസിദ്ധീകരണമായ

                പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: