കൊട്ടാരക്കര ഉത്സവം സമാപിച്ചു
Kottarakkara Sri Mahganapathy Temple located in Kerala is a famous Ganesh Temple. The main deity in the temple is Shiva but the temple is popular as a Ganapathy Temple. Kottarakkara Ganapathy Temple Festival 2012 dates are from April 17 to April 27.The most important day is the final day known as Thiruvarattu. It falls on the Thiruvathira Nakshatra day in the Medam month. The day is also noted for Kettukazhcha.Thousands of people attend this annual festival.
മഴ മേഘങ്ങള്‍ക്ക് താഴെ മാരിവില്ലിന്റെ ശോഭയില്‍ നാദ,വര്‍ണ്ണ വിസ്മയ കാഴ്ചകളില്‍ ലയിച്ചു കൊട്ടാരക്കര . കൊട്ടാരക്കര മഹാ ഗണപതി ക്ഷേത്രത്തില്‍ പത്ത് ദിവസത്തെ ഉത്സവം കെട്ടുകാഴ്ച്, ഗജ ഘോഷായാത്ര എന്നിവയോടു കൂടി 2012 ഏപ്രില്‍ 27-നു കൊടിയിറങ്ങി .വൈ കിട്ടു 3 മണിയോട് മുത്തുമാരിയന്‍ കോവിലിനു സമീപത്തു നിന്നാണ് ഘോഷയാത്ര ആരംഭിച്ചത് . നെറ്റിപട്ടം കെട്ടിയ ഇരുപതിലധികം ഗജ വീരന്മാര്‍ ഘോഷയാത്രയുടെ പിന്നില്‍ നിരന്നു . പുരാണകഥകള്‍ അവതരിപ്പിക്കുന്ന പ്ലോട്ടുകള്‍ , പുലികളി , മയിലാട്ടം , പമ്പമേളം , തെയ്യം ശിങ്കാരി മേളം , പഞ്ചാരി മേളം , മാന്‍പേട നൃത്തം, അമ്മന്‍കുടം ,പൂക്കാവടി , പടയണി , കരകുടം തുടങ്ങിയവ ഘോഷയാത്ര യാത്രക്ക് കൊഴുപ്പേകി . കൊട്ടാരക്കര പട്ടണം ചുറ്റി രാത്രി 7 മണിക്ക് ഗണപതി ക്ഷേത്രത്തിലെത്തി . വിപുലമായ കമ്മറ്റിയാണ് ഉല്‍സവത്തിന് നേതൃത്വം നല്‍കിയത് .
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment