Pages

Saturday, April 28, 2012

H.H BASELIOS MARTHOMA PAULOSE II- CATHOLICOS OF THE EAST VISITED ABU DHABI SARAH SAYEED PALLY


കാതോലിക്കാബാവ ശൈഖ് സായിദ് പള്ളി സന്ദര്‍ശിച്ചു
 അബുദാബി സന്ദര്‍ശിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും സംഘവും അബുദാബി ശൈഖ് സായിദ് പള്ളിയില്‍ സന്ദര്‍ശനം നടത്തി പ്രത്യേക പ്രാര്‍ത്ഥന നടത്തി. മഹാനായ ഭരണാധികാരിയായിരുന്ന ശൈഖ് സായിദിന്റെ ഖബറിടത്തില്‍ കാതോലിക്കാബാവ പ്രാര്‍ത്ഥനാനിരതനായി. സായിദ് പള്ളിയുടെ പ്രത്യേകതകള്‍ അദ്ദേഹം ചോദിച്ചറിയുകയും സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പുവെക്കുകയും ചെയ്തു.

യാക്കോബ് മാര്‍ ഏലിയാസ് തോമസ് മാര്‍ അത്താനിയോസ്, അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.വി.സി.ജോസ് ചെമ്മനം തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അബുദാബി ശൈഖ് സായിദ് മോസ്‌ക് സെന്റര്‍ ഡയറക്ടര്‍ യൂസഫ് അല്‍ ഒബൈദിലിയുടെ നേതൃത്വത്തിലുള്ള സംഘം കാതോലിക്കാ ബാവയെ സ്വീകരിച്ചു.

 
            പ്രൊഫ് ജോണ്‍ കുരാക്കാര്‍

No comments: