Pages

Wednesday, April 11, 2012

EDACKAL CAVE


എടക്കല്‍ ഗുഹ

സുല്‍ത്താന്‍ ബത്തേരിക്കടുത്ത അമ്പലവയലിലെ അമ്പുകുത്തിമലയില്‍ കേരളത്തില്‍ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന എടക്കല്‍ ഗുഹ നല്‍കുന്നു. വയനാട്ടില്‍ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്ര സ്മാരകവും ഇതാണ്. രണ്ട് മലകള്‍ക്കിടയിലേക്ക് ഒരു കൂറ്റന്‍ പാറ വീണുകിടക്കുന്നതിലാണ് ഇടയിലെ കല്ല് എന്നര്‍ത്ഥത്തില്‍ ഈ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എടക്കല്‍ എന്നാണ് അറിയപ്പെടുന്നത്. ഗുഹയുടെ തറയില്‍ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോള്‍ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായിനിര . വധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാര്‍ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആര്‍.സി.ടെമ്പിള്‍ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂള്‍റ്റ്ഷ്(1896) കോളിന്‍ മെക്കന്‍സി എന്നിവര്‍ എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്‌കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരില്‍പ്പെടുന്നു
.
                                                       പ്രൊഫ്‌ ജോണ്‍  കുരാക്കാര്‍ 
                                                                              

                                        .

No comments: