Pages

Sunday, April 29, 2012

ECO-TOURISM CENTER KONNI


ഇക്കോടൂറിസം സെന്ററില്‍ ആനകളെ കാണാന്‍ സന്ദര്‍ശക പ്രവാഹം

ആനകളെ കാണാനും വിശേഷങ്ങളറിയാനും ആനസവാരിക്കുമായി ഇക്കോടൂറിസം സെന്ററില്‍ സന്ദര്‍ശകരുടെ തിരക്കേറി. സോമന്‍(72), നപ്രിയദര്‍ശനി(24), മീന(22), സുരേനന്ദ്രന്‍(14), ഈവ(3), ഡോണ്‍സിംഗ്(9) എന്നീ ആനകളാണ് ആനക്യാമ്പിലുള്ളത്. ഇതില്‍ ഡോണ്‍സിംഗ് ആളു ചില്ലറക്കാരനല്ല. വനംവകുപ്പ് ഒരുകേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആന സോമനും, നപ്രിയദര്‍ശനിയുമാണ് സന്ദര്‍ശകരെ ആനസവാരിക്കായി കൊണ്ടുപോകുന്നത്. ആനസവാരിക്ക് ഒരാളിന് 100രൂപയാണ് ടിക്കറ്റ്‌നിരക്ക്. ഉച്ചകഴിഞ്ഞ് കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ രാവിലെയാണ് സന്ദര്‍ശകരുടെ വരവ്.
വെള്ളിയാഴ്ച 230 മുതിര്‍ന്നവരും, 68 കുട്ടികളും ആനത്താവളം സന്ദര്‍ശിച്ചു. 12 ആനസവാരിയുമുണ്ടായിരുന്നു. ആനകള്‍ക്ക് പുറമെ ആനകളുടെ മൂസിയവും ഉണ്ട്. ആനപിടിത്തത്തെക്കുറിച്ച് വിവരിക്കുന്ന വീഡിയോ നപ്രദര്‍ശനം നിലച്ചിട്ട് രണ്ട് വര്‍ഷമായി. പ്രാജക്ടറിന്റെ തകരാറാണ് വീഡിയോ പ്രദര്‍ശനം നിലയ്ക്കാന്‍ കാരണം. പുതിയ പ്രജക്ടര്‍ വാങ്ങാന്‍ വകുപ്പ് തലത്തില്‍ തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ചത്തെവരുമാനം 4700 രൂപയായിരുന്നു. തിങ്കളാഴ്ചദിവസം സെന്ററിന് അവധിയാണ്.

പ്രൊഫ് ജോണ്‍ കുരാക്കാര്‍ 

No comments: