Pages

Friday, April 20, 2012

CHILDREN AND PORNOGRAPHY FILMS


അശ്ലീലസൈറ്റുകള്‍ക്ക് അടിമകളാകുന്ന കുട്ടികള്‍
ഇന്റര്‍നെറ്റിന്റെ പ്രചാരം വര്‍ധിച്ചതോടെ പത്തുവയസുകാരുടെ വിരല്‍തുമ്പുകളില്‍പ്പോലും ആലോലമാടുന്നത് സുന്ദരിമാരുടെ നഗ്നചിത്രങ്ങള്‍. കുട്ടികളില്‍ ഭൂരിഭാഗവും പോണ്‍ സൈറ്റുകളുടെ അടിമകളാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

പതിനാറു വയസുള്ള അഞ്ച് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും നാലുപേരെങ്കിലും പതിവായി അശ്ലീല സൈറ്റുകള്‍ കാണുന്നുണ്ടത്രെ. പത്തുവയസുള്ള മൂന്നുപേരില്‍ ഒരാളെങ്കിലും ഇത് കാണുന്നുണ്ട്.

ടീനേജ് ്പ്രായത്തിലുള്ള 12 ശതമാനം പേരെങ്കിലും തങ്ങളുടെ കൂട്ടുകാര്‍ക്ക് സ്വന്തം നഗ്നചിത്രങ്ങള്‍ കൈമാറുന്നുണ്ടെന്നും അന്വേഷകര്‍ കണ്ടെത്തി. ഇവര്‍ തമ്മിലുള്ള ബന്ധം തകരുമ്പോള്‍ ക്ലാസിലുള്ള മറ്റുള്ളവരിലേക്ക് ഇത് പ്രചരിപ്പിക്കപ്പെടാറുമുണ്ട്. കുട്ടികളെ വളയ്ക്കുന്നവര്‍ നഗ്നച്ചിത്രങ്ങളാണ് പ്രധാന ആയുധമാക്കുന്നത്. ഓണ്‍ലൈന്‍ നഗ്നതയുടെ സ്വപ്‌നലോകത്ത് കുട്ടികളെ എത്തിക്കുന്ന അവര്‍ ഓഫ്‌ലൈനില്‍ കുട്ടികളെ നേരിട്ടുകാണുകയും ചെയ്യുന്നു. ഇടത്തരം കുടുംബങ്ങളിലെ കുട്ടികളാണ് ഇതിന് കൂടുതലും ഇരയാക്കപ്പെടുക.ലണ്ടന്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ക്ലിനിക്കിലെ യുവരോഗികളില്‍ കാല്‍ഭാഗവും അശ്ലീല സൈറ്റുകളില്‍നിന്ന് മോചനം നേടാന്‍ ചികിത്സ തേടുന്നവരാണ്.മകന്റെ ക്ലാസിലെ കുട്ടികള്‍ക്കിടയില്‍ നഗ്നചിത്രങ്ങളുടെ വലിയൊരുശേഖരം തന്നെ വിതരണം ചെയ്യുന്നപ്പെടുന്നുണ്ടെന്ന് അവന്‍ തന്നോട് വെളിപ്പെടുത്തിയിട്ടുള്ളതായി ഒരു വനിതാ എം പി വെളിപ്പെടുത്തി. ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്.

ഇന്റര്‍നെറ്റിലെ അശ്ലീലം ടീനേജ് പ്രായത്തിലുള്ളവരുടെ സാധാരണ ബന്ധങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്ന് അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ലൈംഗികമായി ചൂഷണം ചെയ്യുന്നവര്‍ക്ക് വളരെ വേഗത്തില്‍ വശംവദരാകാന്‍ ഇതിടയാക്കുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായവര്‍ക്കുള്ള കണ്ടെന്റുകള്‍ കുട്ടികള്‍ കാണാതിരിക്കാനുള്ള മാര്‍ഗം മാതാപിതാക്കള്‍ക്ക് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ലഭ്യമാക്കണമെന്ന് എം പിമാര്‍ നിര്‍ദേശിക്കുന്നു.പുതിയ തലമുറ ലൈംഗിക പരീക്ഷണത്തിലൂടെ കടന്നുപോകുകയാണ്. മുമ്പെങ്ങുമില്ലാത്ത ഈ അതിക്രമത്തില്‍നിന്ന് അവര്‍ എങ്ങനെ രക്ഷനേടുമെന്ന് കണ്ടറിയണമെന്നും ഇവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
 
                           
പ്രൊഫ്.ജോണ്‍ കുരാക്കാര്‍  

No comments: