Pages

Monday, April 23, 2012

ഇറച്ചിയിലെ മായത്തിന്റെ ഞെട്ടിക്കുന്ന കഥ


ഇറച്ചിയിലെ മായത്തിന്‍റെ ഞെട്ടിക്കുന്ന കഥ

ഇറച്ചിയിലെ മായത്തിന്‍റെ ഞെട്ടിക്കുന്ന കഥ പുറത്തുവന്നത് ഈയിടെ. രക്തം കട്ടപിടിക്കാനുള്ള സ്റ്റിറോയ്ഡ് കുത്തിവച്ചു കാലികളെ കശാപ്പുചെയ്‌യുന്നതായാണു വിവരം. ഇലിയം ബോള്‍ഡേബാല്‍ ആണു കശാപ്പിനു രണ്ടുമണിക്കൂര്‍ മുന്‍പു പ്രയോഗിക്കുന്നത്. ഇതോടെ രക്തം കട്ടപിടിക്കും. കശാപ്പുചെയ്‌യുന്പോഴുണ്ടാകുന്ന രക്തനഷ്ടം ഇല്ലാതായാല്‍ മാംസത്തിനു 30% അധികം തൂക്കമുണ്ടാകും. ഈയിടെ വയനാടു ജില്ലയില്‍ അറവുശാലയില്‍ നിന്നുള്ള മാംസം കഴിച്ചു ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായത് ഈ സ്റ്റിറോയ്ഡിന്‍റെ ഉപയോഗം മൂലമാണെന്ന് അധികൃതര്‍ കരുതുന്നു. ഈയിടെ കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ ഇലിയം ബോള്‍ഡേബാല്‍ പിടിചെ്ചടുത്തിരുന്നു. വന്‍തോതില്‍ സ്റ്റിറോയ്ഡ് കള്ളക്കടത്തു നടത്തിയതു കശാപ്പുശാലകളില്‍ ഉപയോഗിക്കാനാണെന്ന വിവരത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നു സര്‍ക്കാര്‍ ആരോഗ്യവകുപ്പിനു നിര്‍ദേശം നല്‍കുകയും ചെയ്തു. പോത്ത് വരുന്ന വഴിആയിരം കോടി രൂപയിലേറെയാണു മാട്ടിറച്ചി വിപണിയില്‍ കേരളത്തില്‍ ഒരുവര്‍ഷം കൈമറിയുന്ന പണം. ഭക്ഷ്യവസ്തുക്കളില്‍ ഏതെങ്കിലും ഘട്ടത്തില്‍ പേരിനെങ്കിലും പരിശോധന നടക്കുന്നുവെന്നാണു വയ്പ്. എന്നാല്‍, മാട്ടിറച്ചിയുടെ കാര്യത്തില്‍ ഒന്നും നടക്കുന്നിലെ്ലന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണ്. ഇപ്പോള്‍ കേരളത്തിലേക്കു പ്രധാനമായും അറവുമാടുകളെത്തുന്നത് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നാണ്. ആന്ധ്രയില്‍ നിന്നു തമിഴ്നാട്ടിലേക്ക് ഉരുവിനെ കടത്തുന്പോള്‍ പരിശോധനയുണ്ട്. ചെക്‌പോസ്റ്റില്‍ വെറ്ററിനറി സര്‍ജന്‍ വിശദപരിശോധന നടത്തണമെന്നാണു നിയമമെങ്കിലും ഒന്നിനു 100 രൂപവച്ചു നല്‍കിയാല്‍ പാസ് റെഡി. കേരളത്തിലേക്കു കടക്കുന്പോഴും പരിശോധനയുണ്ട്. പരിശോധിച്ച് ഉരുവിന്‍റെ കാതില്‍ കമ്മല്‍ അടിച്ചുവിടണമെന്നാണു ചട്ടം. അറവുമാടുകളെ കൈകാര്യം ചെയ്‌യുന്നതും അറുക്കുന്നതും വില്‍ക്കുന്നതും സംബന്ധിച്ചു വിശദമായ നിയമം കേരളത്തിലുണ്ട്. എന്നാല്‍ ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇറച്ചിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ല. പലതരം വിരകളും മുഴകളും വൈറസുകളും ബാക്ടീരിയകളും അടങ്ങിയതാണ് ഒാരോ അറവുമാടിന്‍റെയും ശരീരം. ക്ഷയവും ബ്രൂസലേ്ലാസിസ് രോഗവുമുള്ള ഉരുക്കളില്‍ നിന്ന് അതു മനുഷ്യരിലേക്കു പകരാം. ക്യാന്‍സര്‍ ബാധയുള്ള മാടുകളെ വരെ അറുത്തു വില്‍ക്കുന്നുണ്ട്. കേരളത്തില്‍ എവിടെ വില്‍ക്കുന്ന മാംസം പരിശോധിച്ചാലും അതില്‍ ഇ_കോളി ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലായിരിക്കും. എന്നിട്ടും നമുക്കു കാര്യമായ അപകടങ്ങളില്ലാത്തതിനു നന്ദി പറയേണ്ടതു നമ്മുടെ പാചകരീതിയോടാണ്. മുക്കാല്‍ മണിക്കൂറോളം വേവിക്കുന്നതും മഞ്ഞള്‍ ചേര്‍ക്കുന്നതും രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നു.

                                                  പ്രൊഫ് ജോണ്‍ കുരാക്കാര്‍


1 comment:

dr.kurakar manju said...
This comment has been removed by the author.