Pages

Sunday, April 29, 2012

ലണ്ടനില്‍ മലയാളിയുടെ മൃതദേഹം റെയില്വേ‍ ട്രാക്കില്‍


ലണ്ടനില്‍ മലയാളിയുടെ മൃതദേഹം
 റെയില്‍വേ ട്രാക്കില്‍
 ലണ്ടനിലെ സൗത്താളില്‍ മലയാളിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന ജോണ്‍ മരിയ (50)(ജോണ്‍ ബ്രദര്‍) യാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്‌ടെത്തിയത്. തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയാണ് ജോണ്‍.
ജോണ്‍ തനിച്ചായിരുന്നു ഈസ്റ്റ്ഹാമില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ 17 വര്‍ഷമായി യുകെയിലാണ് ബ്രിട്ടീഷ് പൗരത്വമുള്ള ഇദ്ദേഹം. ഭാര്യയും രണ്ടു മക്കളും നാട്ടിലാണ് താമസം. വെയര്‍ഹൗസില്‍ ജോലി ചെയ്തിരുന്ന ജോണിന്റെ ജോലി അടുത്തകാലത്ത് നഷ്ടപ്പെട്ടിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ആറുമാസം മുമ്പ് ഭാര്യയുടെ ഓപ്പറേഷന് വേണ്ടി നാട്ടില്‍ പോയ ജോണ്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സൗത്താളില്‍ തിരിച്ചെത്തിയത്.

നാട്ടില്‍ നിന്നും തിരിച്ചെത്തിയ ജോണുമായി ടെലഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടാതിരുന്നതിനാല്‍ സുഹൃത്തുക്കളാരോ പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്‌ടെത്തിയത്. മൃതദേഹം സൗത്താളിലെ ഈലിംഗ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം തിരുവനന്തപുരത്ത് നടക്കും.

                      പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: