Pages

Monday, March 12, 2012

JAGATHY SREEKUMAR

 ജഗതി ശ്രീകുമാറിന്റെ 
ആരോഗ്യനിലയില്‍ പുരോഗതി

 
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഏതാനും ദിവസങ്ങള്‍കൂടി അദ്ദേഹത്തിന് വെന്റിലേറ്ററില്‍ കഴിയേണ്ടിവരും. അപകടനില പൂര്‍ണ്ണമായും തരണം ചെയ്തുവെന്ന് പറയാനാകില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

അദ്ദേഹത്തിന്റെ ശ്വാസകോശത്തിനും വൃക്കകള്‍ക്കും ക്ഷതമേറ്റിരുന്നു. ശ്വാസകോശത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. ഇതിനാല്‍ നാലു മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയ വേണ്ടിവന്നു. വൃക്കകളുടെ പ്രവര്‍ത്തനത്തിലും പുരോഗതി ഉണ്ടെന്ന് ബുള്ളറ്റിനില്‍ പറയുന്നു. വേണ്ടിവന്നാല്‍ അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കുന്നകാര്യം ഡോക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്. 24 മണിക്കൂറും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ബുള്ളറ്റിനില്‍ പറയുന്നു.

ദേശീയപാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിനടുത്ത് പാണമ്പ്രയില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അപകടം. ജഗതി സഞ്ചരിച്ചിരുന്ന വാഹനം റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡിവൈഡറിന്റെ ഒരു മീറ്ററിലധികം കാറിന്റെ മുന്‍ഭാഗത്തെ നെടുകെ പിളര്‍ത്തി ഉള്ളിലേക്കു കയറിയ നിലയിലായിരുന്നു.

ചാലക്കുടിയില്‍ പത്മകുമാറിന്റെ പുതിയ സിനിമയായ 'തിരുവമ്പാടി തമ്പാനി'ലെ ഷൂട്ടിങ് കഴിഞ്ഞ് ലെനിന്‍ രാജേന്ദ്രന്റെ സിനിമയില്‍ അഭിനയിക്കാനായി കുടകിലേക്ക് പോകുകയായിരുന്നു ജഗതി. കഴുത്ത്, വാരിയെല്ലുകള്‍, അടിവയര്‍, കാല്‍ എന്നിവിടങ്ങളിലാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ശസ്ത്രക്രിയ കഴിഞ്ഞ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.  wish a very quick recovery and good health.


                                           പ്രൊഫ്‌ . ജോണ്‍ കുരാക്കാര്‍

No comments: