Pages

Monday, March 12, 2012

ATTUKAL PONGALA-2012

                        ആറ്റുകാല്‍ പൊങ്കാലയിട്ട
                       സ്ത്രീകള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മാര്‍ച്ച് ഏഴിന് നടന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുത്ത ആയിരത്തോളം സ്ത്രീകള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. പൊതുനിരത്തില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും മാര്‍ഗ തടസമുണ്ടാക്കുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.കണ്ടാലറിയാവുന്ന ആയിരത്തോളം സ്ത്രീകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് ഇതു സംബന്ധിച്ച് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ആറ്റുകാല്‍ പൊങ്കാല സുഗമമായി നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍പ് അറിയിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് പൊങ്കാലയിട്ടവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.എന്നാല്‍ പ്രതിപ്പട്ടികയില്‍ ആയിരക്കണക്കിന് സ്ത്രീകളുള്ളതിനാല്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പാതയോര പൊതുയോഗം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിതിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിച്ചു. സംഭവം വിവാദമായതോടെ കേസ് ഒഴിവാക്കാന്‍ ഡി.ജി.പി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ വിഷയത്തില്‍ പോലീസിന് വിഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉത്തരവാദികളെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഡി.ജി.പിയുടെ ശുപാര്‍ശ അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊങ്കാല സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇവയൊന്നും പരിഗണിക്കാതെയാണ് പോലീസ് നടപടി സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരെയും അറസ്റ്റ് ചെയ്യില്ലെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. നിലവില്‍ കേസുകള്‍ ഒന്നുമില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.

                                                                             പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 


No comments: