"അമ്മയുടെ ആഗ്രഹം"
വിധവയായ റാഹേലമ്മ എന്ന വൃദ്ധ മൂത്ത മകന്‍ രാജുക്കുട്ടിയോടപ്പമാണ് താമസിച്ചിരുന്നത് . രാജുക്കുട്ടി കാര്യപ്രാപ്തി യില്ലാത്തവനും ശുദ്ധനും മായിരുന്നു .എന്നാല്‍ അവന്റെ ഭാര്യ മറിയക്കുട്ടി കേമിയായിരുന്നു . അവളാണ് ആ വീട്ടിലെ കാര്യക്കാരി . അമ്മായിയമ്മയെ മരുമകള്‍ ഒട്ടും വകവെച്ചില്ല . ഒരു ദിവസം രാജുക്കുട്ടി പുറത്തു പോയിരുന്ന സമയത്ത് വീട്ടില്‍ അമ്മായി യമ്മയും മരുമകളും തമ്മില്‍ വഴക്ക് നടന്നു . വാക് സമരം കയ്യേറ്റത്തില്‍ അവസാനിച്ചു . മരുമകള്‍ മരിയകുട്ടി ഒരു ഉലക്കയെടുത്ത് അമ്മായി യമ്മയുടെ കഴുത്തിനു ഒന്ന് കൊടുത്തു. പാവം റാഹേലമ്മ അവശയായി .ഒരു കണക്കില്‍ വലിഞ്ഞിഴ്ഞ്ഞു കട്ടിലില്‍ കയറി കിടപ്പുമായി .രാജുകുട്ടി വീട്ടില്‍ വന്നപ്പോള്‍ അമ്മ അവശയായി കട്ടിലില്‍ കിടക്കുന്നു ,അവനു വല്ലാത്ത വിഷമം തോന്നി .അമ്മേ! അമ്മേ എന്തു പറ്റി. അവന്‍ ചോദിച്ചു . അമ്മ ഒന്നും ഉരിയാടുന്നില്ല .അവര്‍ക്ക് ഒന്നും ഉരിയാടാന്‍ പറ്റുന്നില്ല .രാജുകുട്ടി വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ ആ മാതാവ് കണ്ണീര്‍ പൊഴിച്ചു കൊണ്ട് അവരുടെ കഴുത്തില്‍ കൈ കൊണ്ട് തടവുകയും ഉലക്ക ചൂണ്ടി കാണിക്കുകയും മരിയകുട്ടിയുടെ നേര്‍ക്ക് നോക്കുകയും ചെയ്തു . രാജുകുട്ടിക്ക് ഒന്നും മനസിലായില്ല . അവന്‍ ഭാര്യ യോട് ചോദിച്ചു " അമ്മ എന്താണ് ഈ ആംഗ്യവും മറ്റും കാണിക്കുന്നത് , പറയു! അമ്മക്ക് എന്തു പറ്റി . മരിയകുട്ടി പറയുകയാണ് "അമ്മക്ക് പെട്ടന്നൊരു ബോധക്കേട് വന്നു .മിണ്ടുവാന്‍ വയ്യ . ഉലക്ക ചൂണ്ടി കാണിച്ചു കഴുത്തില്‍ തടവുന്നത് എന്താണന്നോ ? അമ്മ മരിച്ചുപോകുകയങ്കില്‍ ഉലക്കയും കഴുത്തിലെ താലിയും മൂത്ത മരുമകളായ എനിക്ക് തരണമെന്ന് പറയുകയാവും " രാജുകുട്ടി അമ്മയുടെ അടുക്കല്‍ ചെന്ന് ചെവിയില്‍ പറഞ്ഞു "അമ്മയുടെ ആഗ്രഹം പോലെ ചെയ്യാം . അമ്മ ഒന്നും കൊണ്ടും വിഷമിക്കേണ്ട .പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment