Pages

Monday, January 2, 2012

രമാദേവി എന്ന അമ്മയും അഞ്ചുമക്കളും


രമാദേവി എന്ന അമ്മയും അഞ്ചുമക്കളും

ഒരേദിനത്തില്‍  പിറന്ന അഞ്ചുമക്കള്‍ ‍. ഉത്ര, ഉത്രജ,  ഉത്രാജന്‍   ‍, ഉത്തര, ഉത്തമ....രമാദേവി-പ്രേമകുമാര്‍ ദമ്പതിമാര്ക്ക് 1995 നവംബറിലെ ഉത്രം നാളില്പിറന്ന അഞ്ചുമക്കള്‍ ‍. ആഘോഷങ്ങളുടെ എഴുവര്ഷങ്ങള്ക്കൊടുവില്‍ അച്ഛന്പ്രേമകുമാര്‍ സ്വയം ജീവനൊടുക്കി. അമ്മയും നാല് പെണ്കുട്ടികളും ഒരാണ്കുട്ടിയും തനിച്ചായി. അഞ്ചുമക്കളേയും കൊണ്ട് ഒരു ശരാശരി വീട്ടമ്മ എങ്ങനെ ജീവിക്കുമെന്ന് കാണാന്കാലം കാത്തിരുന്നു. പക്ഷേ കഥ അവിടെ അവസാനിച്ചില്ല. പഞ്ചരത്നങ്ങള്ഇന്ന് പത്താംക്ലാസ്സില്‍. അസാധാരണമാംവിധം ജീവിതം വെല്ലുവിളിച്ചപ്പോള്‍, ഒറ്റയ്ക്ക് എല്ലാം നേരിട്ട്, എല്ലാവരേയും സ്നേഹിച്ച്, രമാദേവി എന്ന അമ്മയും അഞ്ചുമക്കളും മറ്റൊരു പുതുവര്ഷത്തിലേക്ക്. നിസാര പ്രശ്നങ്ങളുടെ പേരില്ജീവിതം കളഞ്ഞുകുളിക്കുന്നവര്ക്ക് അമ്മയുടെയും അഞ്ചുമക്കളുടെയും ജീവിതം ഒരുപാഠമാണ്

പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: