Pages

Tuesday, December 20, 2011

ROAD ACCIDENT


                  ബസുകളുടെ  മത്സരയോട്ടത്തില്‍
                      പൊലിയുന്ന  മനുഷ്യജീവന്‍

ബസുകളുടെ  മത്സരയോട്ടം  തകര്‍ക്കുന്ന  കുടുംബങ്ങളുടെ  ഏണ്ണം  ഓരോ  ദിവസവും  പെരുകി വരുന്നു . പലപ്പോഴും  അപകടം  നടന്നാലുടന്‍   ബസ്  കണ്ടക്ടര്‍ , ഡ്രൈവര്‍  എന്നിവര്‍  ഓടിമറയുന്നു . അപകടത്തിനു  ഇരയാകുന്നവരെ  ആശുപത്രിയില്‍ എത്തിക്കാന്‍  ചുമതലയുള്ളവര്‍  തന്നെയാണു  മുറിവെ റ്റവരെ  വഴിയില്‍ ഇട്ടിട്ട് ഓടി പോകുന്നത് . ബസു കളുടെ  മത്സരയോട്ടം  തടയാന്‍  ഒരു നീക്കവും  ഇവിടെ  ഉണ്ടാകുന്നില്ല . പോലീസ് പലപ്പോഴും  കണ്ണടക്കുന്നു . മത്സരയോട്ടത്തില്‍  ബുസേകള്‍ക്കിടയില്‍ പെട്ട്  യാത്രക്കാര്‍  ചതഞ്ഞു മരിക്കുന്ന  നാടാണിത് . മനുഷ്യജീവന്‍  സം രക്ഷിക്കാന്‍  സര്‍ക്കാരിനു ഉത്തര വാതിത്വമില്ല ? കേരളത്തില്‍  നിരത്തുകള്‍  പ്രൈവറ്റ് ബസുകള്‍ക്ക്  വിട്ടുകൊടുത്ത ശേഷം  സുരക്ഷയുടെ  പേരില്‍  ചില  പൊടികൈ കള്‍ നടത്തുകയാണ്  സര്‍ക്കാര്‍ .2011- ഇല്‍ ജൂണ്‍ വരെ  2132 പേര്‍  മരിക്കുകയും  പാതി മൂവായിരം  പേര്‍ക്ക്  പരുക്ക്  ഏല്‍ക്കുകയും  ചെയ്തു . റോഡ്‌ സുരക്ഷ  കാര്യത്തിലെ  നിസം ഗത  മാറണം . ട്രാഫിക്  ചട്ടങ്ങളും  നിയമങ്ങളും  പാലിക്കാന്‍  ജനങ്ങളെ  പഠിപ്പിക്കണം .മദ്യപാനികളായ  ഡ്രൈവര്‍ മാരെ  മാതൃകാപരമായി  ശിക്ഷിക്കണം .
                                     
                                                                പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍

No comments: