Pages

Tuesday, December 20, 2011

NATIONAL PENSION DAY- DECEMBER-17

                         ദേശിയ  പെന്‍ഷന്‍  ദിനം 

ഭാരതത്തിലെ  പെന്‍ഷന്‍ കാരുടെ  മാഗ്നാ കാര്‍ട്ട എന്ന്  വിശേ ഷിപ്പിക്ക പെടുന്ന  സുപ്രിം കോടതി  വിധി  വന്നത് 1982 ഡിസംബര്‍  17 നു  ആണ് . പെന്‍ഷന്‍  ഒരു  അവകാശമാണ് . അത്  തോഴി ലുടമയുടെ സൌജന്യമോ  ഔദാര്യമോ  അല്ല . നല്‍കപെട്ട  സേവനത്തിനു  മാറ്റി വൈക്കപെട്ട  വിഹിതമാനന്നും വിധിയില്‍  പ്രഖ്യാപിച്ചു . സംസ്ഥാനത്തിന്റെ വരുമാനത്തില്‍  സിംഹ ഭാഗവും  ശമ്പളം  പെന്‍ഷന്‍  എന്നിവയ്ക്ക്  ചെലവഴി ക്കുന്നുവെന്ന്  സര്‍ക്കാര്‍  ആവര്‍ത്തിച്ചു  പറയുന്നു . ഇത്  വസ്തുതകള്‍ക്ക്  നിരക്കുന്നതല്ല . കേന്ദ്ര സര്‍ക്കാരിന്റെ  പെന്‍ഷന്‍  ചെലവു  മൊത്ത  വരുമാനത്തിന്റെ  0.54 ശതമാനവും  കേരളത്തില്‍  ഇത്  10 ശതമാനത്തില്‍  താഴെയുമാണ് . ലോകത്ത്  ആദ്യമായി  പെന്‍ഷന്‍ , ഗ്രാറ്റുവിറ്റി  എന്നിവ  നടപ്പാക്കിയതും  പിന്നിട്  പെന്‍ഷന്‍  മുന്‍കൂറായി  നല്കാന്‍  തീരുമാനിച്ചതും  കേരളമാണ് . എന്നാല്‍  ഇന്ന്  ഭാരതത്തില്‍  ഏറ്റവും  കുറച്ചു  പെന്‍ഷന്‍  ആനുകൂല്യങ്ങള്‍  ലഭിക്കുന്ന  സംസ്ഥാനം  കേരളമാണ് . കേരളത്തില്‍  നാലു ലക്ഷത്തോളം  വരുന്ന  പെന്‍ഷന്‍ കാര്‍ക്ക്  പരിഹരിക്ക്പെടണ്ട  നിരവധി  പ്രശ്നങ്ങള്‍  നിലനില്‍ക്കുന്നു . വാര്‍ധക്യ കാല  അധിക പെന്‍ഷന്‍ നല്‍കുക , ചികിത്സ പദ്ധതി  ആവിഷ്ക്കരിക്കുക , ക്ഷേമനിധി  ആരംഭിക്കുക  തുടങ്ങിയവ  പ്രധാനമാണ് .

                                                           പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 
 
 

No comments: