Pages

Friday, December 16, 2011

MULLAPERIYAR--വെള്ളത്തിനായുള്ള ആഭ്യന്തരയുദ്ധം താങ്ങാനാവില്ല :അബ്ദുല് കലാം


                                 മുല്ലപെരിയാര്‍-
                                      വെള്ളത്തിനായുള്ള 
                      ആഭ്യന്തരയുദ്ധം  താങ്ങാനാവില്ല                                             

രാജ്യത്തെ നദികളുടെയും അണക്കെട്ടുകളുടെയും സംരക്ഷണം സൈന്യത്തിന് കൈമാറണമെന്ന്മുന്‍ രാഷ്ട്രപതി .പി.ജെ.അബ്ദുല്കലാം അഭിപ്രായപ്പെട്ടു. വെള്ളത്തിനുവേണ്ടിയുള്ള ഒരു ആഭ്യന്തര യുദ്ധം നമുക്ക് താങ്ങാനാവില്ല. ഇന്ത്യയിലെ നദികളുടെ സംരക്ഷണവും അണക്കെട്ടുകളുടെ നടത്തിപ്പും സൈന്യത്തിന് കൈമാറണം. എന്നാല്‍  മാത്രമേ എല്ലാവര്ക്കും തുല്യമായ വിഹിതം വിതരണം ചെയ്യാനാവൂ എന്ന് അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച ചെന്നൈയില്കോണ്ഫെഡറേഷന്ഓഫ് ഇന്ത്യന്ഇന്ഡസ്ട്രി സംഘടിപ്പിച്ച കാര്ഷികസെമിനാര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു കലാം. മുല്ലപ്പെരിയാര്‍ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാര്‍ ആത്മാര്ഥമായി പരിശ്രമിക്കണമെന്നും മാധ്യമങ്ങളിലൂടെ ചര്ച്ചചെയ്യേണ്ട വിഷയമല്ല ഇതെന്നും കലാം ചൂണ്ടിക്കാട്ടി.

അന്തര്‍
സംസ്ഥാന നദികള്സംയോജിപ്പിക്കാന്ദീര്ഘദര്ശികളായ നേതാക്കള്വേണമെന്നും 20 കൊല്ലമെടുക്കുന്ന രീതിയിലുള്ള പദ്ധതിയാണ് ഇതിനായി വേണ്ടതെന്നും കലാം ചൂണ്ടിക്കാട്ടി. രാഷ്ട്രീയം കളിക്കാനായി അഞ്ചുകൊല്ലം കൊണ്ട് തീര്ക്കാന്കഴിയുന്ന പദ്ധതിയല്ലിത്. സെന്‍ട്രല്‍ പവര്ഗ്രിഡ്, ദേശീയ പാതകള്ക്കായുള്ള അതോറിറ്റി എന്നിവയെപ്പോലെ നാഷണല്‍ വാട്ടര്‍ ഗ്രിഡ് മാനേജ്മെന്റിന് രൂപം നല്കണമെന്നും കലാം ആവശ്യപ്പെട്ടു.

                                                                               പ്രൊഫ്‌.   ജോണ്‍ കുരാക്കാര്‍

No comments: