Pages

Friday, December 16, 2011

MULLAPERIYAR-ദുരന്തനിവാരണ പദ്ധതി


     മുല്ലപെരിയാര്‍ -ദുരന്തനിവാരണ പദ്ധതി

മുല്ലപ്പെരിയാര്‍  ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന  സര്‍ക്കാര്‍ കേന്ദ്രത്തിന് 1043 കോടി രൂപയുടെ ദുരന്തനിവാരണ പദ്ധതി സമര്പ്പിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍പറഞ്ഞു. നിലവില്‍  ദുരന്ത നിവാരണത്തിനായി അതോറിട്ടിയുടെ കൈവശം പണമില്ലെന്നും അദ്ദേഹം പറഞ്ഞു.വിശദമായ പദ്ധതി രൂപരേഖ തയ്യാറായി കൊണ്ടിരിക്കുകയാണ്. ഇത് മുഖ്യമന്ത്രിക്കും തുടര്ന്ന് മന്ത്രിസഭയ്ക്ക് മുന്നിലും അവതരിപ്പിക്കും. ഇതിനു ശേഷം പ്രധാനമന്ത്രിക്ക് സമര്പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

മുല്ലപ്പെരിയാര്‍  വിഷയത്തില്‍ സര്‍ക്കാര്‍ ഇപ്പോള്ഹൈക്കോടതിയില്‍  നല്കിയിരിക്കുന്നത് ദുരന്തനിവാരണ അതോറിട്ടിയുടെ യോഗം ചേര്ന്നതിന് ശേഷമുള്ള സത്യവാങ്മൂലമാണ്. ആദ്യത്തെ സത്യവാങ്മൂലം അതോറിട്ടി യോഗത്തിന് മുന്പുള്ളതായിരുന്നു. മുല്ലപ്പെരിയാറില്ദുരന്തനിവാരണ പദ്ധതികള്ഊര്ജിതമായി നടക്കുന്നുണ്ട്. 18 വില്ലേജുകളെ ഉള്പ്പെടുത്തിയുള്ള ഒരു പദ്ധതിസര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുണ്ടെന്നുംതിരുവഞ്ചൂര്‍ മാധ്യമ പ്രവര്ത്തകരോട് പറഞ്ഞു.

                                              പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 

No comments: