Pages

Wednesday, December 14, 2011

അച്യുതമേനോന്‍ മുല്ലപെരിയറില്‍ അടിതെറ്റി വീണു

                              അച്യുതമേനോന്‍
            മുല്ലപെരിയറില്‍  അടിതെറ്റി വീണു
 
മുല്ലപ്പെരിയാര്‍ ഡാംകരാറില്‍ കേരളത്തിന്റെ താല്പ്പര്യത്തിന്തുരങ്കം വച്ചത്സിപിഐയുടെ മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോനാണ് ‍. കേട്ടുകേഴ്വി പോലുമില്ലാത്ത തരത്തില്‍ ‍ 999 വര്ഷത്തേക്ക്ഡാം പാട്ടത്തിനു നല്കുന്ന കരാര്‍ പുതുക്കിയത്എന്തിനെന്ന്ആര്ക്കും അറിയില്ല. നിയമസഭയില്‍  ചര്ച്ച ചെയ്തിട്ടില്ല.  സര്‍വ കക്ഷി യോഗങ്ങള്വിളിച്ചിട്ടില്ല. 1970ല്ആരുടെ സമ്മര് ഫലമായാണ്അച്യുത മേനോന് കൊടും ചതി ചെയ്തതെന്നു വ്യക്തമല്ല.
കേരളം ഭരിച്ചവരില്മികച്ച മുഖ്യമന്ത്രി അച്യുതമേനോനാണെന്ന്എല്ലാവരും പറയുന്നു. അച്യുതമേനോന്മുല്ലപ്പെരിയാറില്എന്തേ അടിതെറ്റി വീണു. അന്ന്പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു. ശക്തനായ കെ. കരുണാകരനായിരുന്നു കോണ്ഗ്രസിന്റെ നേതാവ്‌. ഇവരൊക്കെ അറിയാതെയാവില്ല കരാര്‍ .സി.പി.ഐയുടെ ഇപ്പോഴത്തെ നേതാക്കാളാകെ ഉത്തരംമുട്ടി നില്ക്കുകയാണ്‌. ഇടുക്കിയില്.എസ്‌. ബിജിമോള്എംഎല് നിരാഹാരം കിടന്നത്മുല്ലപ്പെരിയാറില്പുതിയ ഡാം നിര്മിക്കണമെന്നാവശ്യപ്പെട്ടാണ്‌. ജലനിരപ്പ്‌ 120 അടി ആക്കണം, കരാര്പരിഷ്കരിക്കണം, ഇവയൊക്കെയായിരുന്നു ബിജിമോളുടെ ആവശ്യം. ബിജിമോള്ഇവിടെ നിരാഹാരം കിടക്കുമ്പോള് ആവശ്യങ്ങള്ക്കെതിരേ പ്രധാനമന്ത്രിയെ കണ്ട തമിഴ്നാട്സംഘത്തിന്നേതൃത്വം നല്കിയത്സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ എംപിയാണ്‌. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പനും നിയമസഭയിലെ നേതാവ്സി. ദിവാകരനും മുല്ലപ്പെരിയാര്സമരത്തിന്പിന്തുണ പ്രഖ്യാപിച്ചു .

                                            പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 


No comments: