Pages

Wednesday, December 14, 2011

അക്രമവും കൊള്ളിവയ്പ്പും വ്യാപിക്കുന്നു


         അക്രമവും കൊള്ളിവയ്പ്പും വ്യാപിക്കുന്നു

 
മുല്ലപ്പെരിയാര്‍പ്രശ്നത്തെച്ചൊല്ലി തമിഴ്‌നാട്ടില്‍  മലയാളികളുടെ സ്ഥാപനങ്ങള്ക്കും വസ്തുവകകള്ക്കും നേരേ അക്രമവും കൊള്ളിവയ്പ്പും വ്യാപിക്കുന്നു. കമ്പത്ത്ആരാധനാലയത്തിനും രാമലിംഗപുരത്ത്കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കശുവണ്ടി ഫാക്ടറിക്കും തീയിട്ടു. മലയാളി ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനങ്ങള്ക്കു നേരെയും അക്രമമുണ്ടായി.
പ്രശ്നം രൂക്ഷമായതോടെ തമിഴ്നാട്ടില്കഴിയുന്ന മലയാളികളെ തിരികെ കേരളത്തിലെത്തിക്കാന്തേനി, ഇടുക്കി കലക്ടര്മാര്കൂടിയാലോചന നടത്തി തീരുമാനമെടുത്തെങ്കിലും നടപ്പായില്ല. മലയാളികളെ പോലീസ്‌ജീപ്പില്‍ അതിര്ത്തിയില്‍ എത്തിക്കുമെന്നാണു പറഞ്ഞിരുന്നത്‌. എന്നാല്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്പോലും കഴിയാത്ത അവസ്ഥയിലാണ്‌ ഇവര്‍ ‍. ഗൂഡലൂരിലെ എസ്റ്റേറ്റില്ജോലിക്കുപോയ നൂറുകണക്കിനു മലയാളികള്മടങ്ങാനാവാതെ കുടുങ്ങി. കമ്പത്തു ക്രൈസ്തവ ആരാധനാലയത്തിനു തീയിട്ട അക്രമികള്‍  തേനിയില്‍  മലയാളിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ ‍ഹോട്ടല്‍  തല്ലിത്തകര്‍ത്തു .പലയിടത്തും മലയാളികളുടെ കാര്ഷികവിളകള്‍  വ്യാപകമായി നശിപ്പിച്ചു.
മലങ്കര മര്ത്തോമ്മാ സഭയുടെ പുതുപ്പെട്ടിയിലുള്ള മിഷന്ഫീല്ഡാണ്കഴിഞ്ഞ രാത്രി നൂറിലധികം വരുന്ന അക്രമികള്തീയിട്ടത്‌. രണ്ടുദിവസം മുമ്പ്ഇവിടുത്തെ വീട്ടുപകരണങ്ങളും കൊള്ളയടിച്ചിരുന്നു. ഇവിടെ സുവിശേഷകനായിരുന്ന പൂനലൂര്‍  ചണ്ണപേട്ട സ്വദേശി കെ. കുഞ്ഞുമോന്‍, ഭാര്യ കുഞ്ഞമ്മ,മകന്‍  ക്രിസ്റ്റി എന്നിവര്‍ ആക്രമണം ഭയന്ന്നാലുദിവസം മുമ്പു കേരളത്തിലേക്കു മടങ്ങി. അന്പതോളം നിര്ധന തമിഴ്വിദ്യാര്ഥികള്ക്ക്സൗജന്യ ട്യൂഷനും തയ്യല്‍  പരിശീലനവും ഇവിടെ നല്കിവന്നിരുന്നു.
തേനിയില്‍  ചങ്ങനാശേരി സ്വദേശിയുടെ 'തേനി ഇന്റര്‍നാഷണല്‍  എന്ന പേരിലുള്ള ബാര്ഹോട്ടലാണ്ഇന്നലെ രാവിലെ നൂറ്റിയന്പതോളംവരുന്ന അക്രമിസംഘം തകര്ത്തത്‌. ഹോട്ടലിന്റെ ചില്ലുകള്പൂര്ണമായി തകര്ത്തു. മലയാളത്തിലുള്ള ബോര്ഡുകള്ക്കുനേരേയായിരുന്നു ആക്രമണത്തിന്റെ തുടക്കം.

കമ്പത്ത്മലയാളത്തില്ബോര്ഡ്വച്ച തമിഴന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിനുനേരെയും ആക്രമണം ഉണ്ടായി. കമ്പത്ത്ഒരു ആശുപത്രിയില്ജോലി ചെയ്തിരുന്ന മലയാളികളായ നഴ്സുമാരും എക്സ്റേ ടെക്നീഷ്യനും ഉള്പ്പെട്ട നാലംഗസംഘം അക്രമികളെ ഭയന്ന്രണ്ടുദിവസം ആശുപത്രിയുടെ ടെറസില്കഴിച്ചുകൂട്ടി. കമ്പത്തുനിന്ന്കുമളി വഴി വരാതെ 513 കി.മീ. കാറില്കന്യാകുമാരി വഴി യാത്ര ചെയ്താണു സംഘം കുമളി ആറാം മൈലിലെത്തിയത്‌. ആശുപത്രി ഉടമ ഇവരുടെ വാഹനത്തിനു തമിഴ്നാട്നമ്പര്പ്ലേറ്റ്വച്ചുകൊടുത്തതുകൊണ്ടു വഴിയില്ആക്രമിക്കപ്പെട്ടില്ല.

തമിഴ്നാട്ടില്മലയാളി നടത്തിയിരുന്ന പന്നി, ആട്‌, പശു ഫാമുകളും നശിപ്പിച്ചു. ഉരുക്കളെ പിടിച്ചുകൊണ്ടുപോയി. ബോഡിനായ്ക്കന്നൂരില്നൂറ്റമ്പതോളം ആടുണ്ടായിരുന്ന ഫാം തുറന്നുവിട്ടു. മൂന്ന്ആടിനെ കൊന്ന്ഫാമില്ത്തന്നെ പാകം ചെയ്തു കഴിച്ചശേഷമാണ്ആക്രമികള്പോയത്‌. ചിന്നമന്നൂരില്പാലാ സ്വദേശിയുടെ 40 ഏക്കര്കൃഷിയും നശിപ്പിച്ചവയില്പ്പെടുന്നു. ആക്രമണങ്ങള്ക്കിരയായ മലയാളികള്പരാതിപ്പെട്ടാല്നഷ്ടപരിഹാരം നല്കുമെന്നു മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിട്ടുള്ളതായി .ഡി.എം.കെ. ജില്ലാ സെക്രട്ടറി അറിയിച്ചു.
കമ്പം അമ്മാപെട്ടിയില്മലയാളികള്നടത്തിയിരുന്ന കമ്പോസ്റ്റ് ഫാക്ടറിയും ഗൂഡല്ലൂരിലെ സിമെന്റ് ഇഷ്ടിക നിര്മാണ ഫാക്ടറിയും തകര്ത്തു. സമരാനുകൂലികള്ഇന്നലെ തേനിയില്ഹര്ത്താല്ആഹ്വാനം ചെയ്തിരുന്നു. രാവിലെ മുതല്വിവിധ ഭാഗങ്ങളില്നിന്ന്തേനിയിലേക്ക്സംഘടിച്ചെത്തിയ കലാപകാരികള്മലയാളികളുടെ സ്ഥാപനങ്ങള്തെരഞ്ഞുപിടിച്ച്ആക്രമിച്ചു. രാമലിംഗപുരത്ത്കോട്ടയം സ്വദേശി രാജു ജേക്കബിന്റെ ഉടമസ്ഥതയിലുള്ള കാര്ലൈന്കാഷ്യൂ പ്രൈവറ്റ്ലിമിറ്റഡ്എന്ന കശുവണ്ടി ഫാക്ടറി ബൈക്കുകളിലെത്തിയ സംഘം തീയിട്ടു. 400 പേര്ജോലിചെയ്യുന്ന സ്ഥാപനത്തില്ഇന്നലെ ഉച്ചകഴിഞ്ഞാണ്ആക്രമണമുണ്ടായത്‌. തീ പടരുന്നതു കണ്ട്തൊഴിലാളികള്ഓടി രക്ഷപ്പെട്ടു. മൂന്നുകോടി രൂപയുടെ നാശനഷ്ടമുണ്ടായന്നാണു പ്രാഥമിക വിവരം. തേനിയില്പ്രവര്ത്തിക്കുന്ന മൂത്തൂറ്റ്‌, മണപ്പുറം, കൊശമറ്റം എന്നീ സ്വകാര്യ ചിട്ടി സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.മിനി മുത്തൂറ്റിന്റെയും മണപ്പുറം ഫിനാന്സിന്റെയും ഓഫീസുകളില്മലയാളി ജീവനക്കാരെ തിരഞ്ഞെങ്കിലും ഇവര്ഒളിച്ചിരുന്ന്രക്ഷപ്പെട്ടു. പുതിയ അണക്കെട്ട്നിര്മിക്കാന്അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു സമരാനുകൂലികള്ഉപവാസമനുഷ്ഠിക്കുന്ന തേനിയിലെ സമരപ്പന്തലിലേക്ക്ഇന്ന്ഡി.എം.കെ. നേതാവ്സ്റ്റാലിനും വിജകാന്തുമെത്തും. മുല്ലപ്പെരിയാറിലെ ജലമെത്തുന്ന അഞ്ചു ജില്ലകളില്നാളെ മനുഷ്യച്ചങ്ങല നിര്മിക്കാനും ആഹ്വാനമുണ്ട്‌.
                                                                      പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: