ആന്റണിയെത്തി; അഴീക്കോട് കരഞ്ഞു
കാന്‍സര്‍ ബാധയെ തുടര്ന്ന് അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുകുമാര്‍ അഴീക്കോട് മാഷിനെ കാണാന്‍ കേന്ദ്രമന്ത്രി എകെ ആന്റണിയെത്തി.
ആന്റണിയെ കണ്ടപ്പോള്‍ അഴീക്കോടിന് വിതുമ്പലടക്കാനായില്ല. ഹിമാലത്തിലെ കൊടുമുടി മഴത്തുള്ളിയെ കാണാനെത്തിയ പോലെയെന്നാണ് ആന്റണിയുടെ സന്ദര്ശനത്തെ ഡോക്ടര്‍ സുകുമാര്‍ അഴിക്കോട് വിശേഷിപ്പിച്ചത്. കോണ്ഗ്രസ് രാഷ്ട്രീയത്തില്‍ വിസ്തരിച്ചെഴുതപ്പെടേണ്ടയാളാണ് ആന്റണി. ജീവിച്ചിരിക്കുകയാണെങ്കില്‍ താന്‍തന്നെ അതെഴുതുമായിരുന്നുവെന്നും അഴീക്കോട്.മാഷിനിയും ഏറെക്കാലം ജീവിച്ചിരിക്കുമെന്നായിരുന്നു ആന്റണിയുടെ മറുപടി. ആശുപത്രി മുറിയില്‍ വച്ച് സുകുമാര്‍ അഴിക്കോടിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന കൃതി സംസ്ഥാന ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിനു നല്കി ആന്റണി പ്രകാശനം ചെയ്തു.നന്നാകാന്‍ വേണ്ടിയാണ് താന്‍ കോണ്ഗ്രസിനെ വിമര്ശിച്ചിരുന്നതെന്ന് അഴീക്കോട് പറഞ്ഞു.രാവിലെ ഒമ്പതരയോടെ ആശുപത്രിയിലെത്തിയ ആന്റണി മാഷിന്റെ ചികിത്സാ വിവരങ്ങളും തിരക്കിയ ശേഷമാണ് മടങ്ങിയത്.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment