Pages

Tuesday, December 13, 2011

എങ്ങോട്ടാണ് ഈ പോക്ക്


                  എങ്ങോട്ടാണ് ഈ പോക്ക്

                   തമിഴ്നാട്ടിലുള്ള മലയാളികള്ക്കു നേരെയുള്ള ആക്രമങ്ങള്‍ ‍        സഹിക്കാവുന്നതിലും അധികമാണ് . മലയാളികളുടെ വീടുകള്‍ തല്ലിപ്പൊളിക്കുന്നു,കടകള്‍  ‍ കൊള്ളയടിക്കുന്നു, ശാരീരികയായും മാനസികമായും പീഡിപ്പിക്കുന്നു.പഠിക്കാന്‍  പോകുന്ന കുട്ടികളെപ്പോലും ഭക്ഷണവും വെള്ളവും കൊടുക്കാതെപോലും പീഡിപ്പിക്കുന്നു. കുട്ടികള്‍ക്ക്  നാട്ടിലക്ക്  വരാന്‍  പോലും കഴിയാത്ത അവസ്ഥയിലാണ്.
എങ്ങോട്ടാണ് പോക്ക്? എന്താണ് ഇക്കൂട്ടരുടെ ഉദ്ദേശ്യം? ഇക്കൂട്ടരെയല്ലേ തീവ്രവാദികള്എന്നു വിളിക്കേണ്ടത്?
പ്രശ്നങ്ങള്‍  ഇത്രയ്ക്കു രൂക്ഷമായി നില്ക്കുമ്പോഴും കേരളത്തിലേയോ കേന്ദ്രത്തിലേയോ നേതാക്കന്മാര്ക്ക് ഒരു അനക്കവുമില്ല. ഇനി എന്നാണാവോ നേതാക്കന്മാര്അനങ്ങാപ്പാറയില്നിന്ന് താഴെ ഇറങ്ങുക? എല്ലാവരും തമ്മില്തല്ലി ചത്തുകഴിയുമ്പോഴോ? മുല്ലപ്പെരിയാര്ഡാം തകര്ന്നു എല്ലാം നാമാവശേഷമാകുമ്പോഴോ?
കാര്യങ്ങള്ഇത്രയും രൂക്ഷമായി നില്ക്കുമ്പോഴും കേരളത്തിലെ നേതാക്കന്മാര്ഗ്രൂപ്പ്കളിക്കാനും പരസ്പരം പഴിചാരാനുമാണ് സമയം കണ്ടെത്തുന്നത്.


"കാക്ക കണ്ടറിയും, കൊക്ക് കൊണ്ടറിയും" എന്നൊരു ചൊല്ലുണ്ട്. നമ്മള്മലയാളികള്പല കാര്യങ്ങളിലും കൊക്കിനെപ്പോലെയാണ് എന്നു പറയുന്നതില്ഒരു അതിശയോക്തിയും ഇല്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുല്ലപ്പെരിയാര്പ്രശ്നം. മുല്ലപ്പെരിയാര്‍ പ്രശ്നം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം  കുറെയായി . ഇത്രയുംകാലം ചര്‍ച്ചകള്‍ നടത്തിയിട്ടും  കേസുകള്‍  പലതും നടത്തിയിട്ടും എല്ലാം ഇപ്പോഴും തുടങ്ങിയേടത്തു തന്നെയാണ്  നില്ക്കുന്നത് എന്നതാണ് തമാശ. ഇതുവരെ മുല്ലപ്പെരിയാര്ഡാം തകരാതെ നില്ക്കുന്നതുതന്നെ വലിയ ദൈവാനുഗ്രഹം എന്നു മാത്രമേ പറയാനുള്ളൂ.  മുല്ലപെരിയാര്‍  ഡാം  തകര്‍ന്നാല്‍  ഒടുവില്‍   എല്ലാചര്‍ച്ചയും  തീരും!!! പിന്നെ ദുരിതാശ്വാസ ഫണ്ട്സമാഹരിക്കാനും അതില്‍ കൈയ്യിട്ടു വാരാനുമുള്ള മത്സരമായിരിക്കും.കേന്ദ്രത്തിലുള്ളവരുടെ കാര്യം പറയുകയേവേണ്ട. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നും അവിടെയുള്ളവരും പച്ചമനുഷ്യരാണെന്നും മറ്റും അവര്ക്ക് അറിയില്ല എന്നു തോന്നുന്നു അവരുടെ പെരുമാറ്റംകണ്ടാല്‍ . ഇവിടെ കൊച്ചു കേരളത്തിലെ നാല്പതു ലക്ഷത്തോളം ജനങ്ങള്വെള്ളം കുടിച്ചു ചത്തുപോയേക്കാവുന്ന വളരെ അപകടകരമായ കാര്യങ്ങളൊന്നും അവര്‍  കാണുന്നില്ല, കേള്‍ക്കുന്നില്ല , അറിയുന്നില്ല, മനസ്സിലാക്കുന്നില്ല. ഇനി, നീതി നടപ്പാക്കാന്വേണ്ടി പീഠത്തിന്മേല്ഇരിക്കുന്നവരുടെ കാര്യം ഇതിലേറെ തമാശയാണ്. സത്യം മുന്നില്കണ്ടാലും തെളിവില്ല എന്നു പറഞ്ഞു സമയം കളയുന്നു . " മുല്ലപ്പെരിയാര്‍ ഡാം തകരാന്‍  പോകുന്നു എന്നു കേരളം ഒട്ടാകെ വിളിച്ചു കൂകുമ്പോഴും, കരയുബോഴുംഅതുമാത്രം അവര്‍  കേള്‍ക്കുന്നില്ല , മനസ്സിലാക്കുന്നില്ല. കഷ്ടം!!!

                                                           പ്രൊഫ്‌  ജോണ്‍ കുരാക്കാര്‍ 

 

No comments: