Pages

Tuesday, November 15, 2011

ഭൂമിക്ക് വന്‍ ഭീഷണി


                     ഭൂമിയ്ക്ക് വന്‍ ഭീഷണി


മോസ്കോ: ചൊവ്വ പര്യവേഷണത്തിനായി റഷ്യ അയച്ച ആളില്ലാത്ത വാഹനം ഭൂമിയ്ക്ക് വന്ഭീഷണിയാവുമെന്ന് സംശയം. ബുധനാഴ്ച സാങ്കേതിക പിഴവിനെ തുടര്ന്ന് ഭ്രമണപഥത്തില്നിശ്ചലമായി നില്ക്കുന്ന ഉപഗ്രഹം ഏത് നിമിഷം വേണമെങ്കിലും താഴേക്കു പതിക്കാം. കുടുങ്ങി കിടക്കുന്ന വാഹനത്തെ മൂന്നു ദിവസത്തിനുള്ളില്ശരിയാക്കിയില്ലെങ്കില്വന്ദുരന്തം തന്നെ സംഭവിക്കും. മൂന്നു വര്ഷത്തിനുള്ളില്ചൊവ്വയില്നിന്നു മണ്ണുമായി മടങ്ങുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തിരുന്നത്.

1700
ലക്ഷം ഡോളര്ചെലവാക്കി നിര്മിച്ച ഫോബോസ് ഗ്രൗണ്ട് ക്രാഫ്റ്റ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുകയാണെങ്കില്അത് നേരത്തെ താഴേക്ക് വീണ നാസയുടെയും ജര്മനിയുടെയും ഉപഗ്രഹം പോലെയായിരിക്കില്ലെന്ന് ഉറപ്പാണ്. കാരണം സ്പേസ് ക്രാഫ്റ്റിലെ ഇന്ധനം അത്യന്തം വിഷമുള്ളതാണ്. അവശിഷ്ടങ്ങള്പതിക്കുന്നതിനേക്കാള്അപകടം ഇന്ധനം ഭൂമിയില്വീഴുന്നതാണ്.

ചൊവ്വാഴ്ച സെനിത് 2 ബൂസ്റ്റര്റോക്കറ്റിന്റെ സഹായത്തോടെയാണ് റഷ്യ വാഹനം വിജയകരമായി വിക്ഷേപിച്ചത്. ചൊവ്വയിലേക്കുള്ള പര്യവേഷണത്തിനായി സ്വയം പ്രവര്ത്തിക്കേണ്ട വാഹനം ഓഫായി കിടക്കുകയാണ്. താഴേക്കു വീഴുകയാണെങ്കില്ഭൂമിയില്വന്നു പതിക്കുന്ന മനുഷ്യന്നിര്മിച്ച ഏറ്റവും അപകടകാരിയായ വസ്തുവായിരിക്കും ഇതെന്ന് ശാസ്ത്രജ്ഞര്മുന്നറിയിപ്പ് നല്കുന്നു.

അതിനിടെ വാഹനത്തിന്റെ വിദുരനിയന്ത്രണസംവിധാനം വേണ്ടത്ര പരീക്ഷിക്കപ്പെടുന്നതിനു മുമ്പാണ് വിക്ഷേപിച്ചതെന്ന പരാതി ഉയര്ന്നിട്ടുണ്ട്. റഷ്യയുടെ 33ാമത്തെ പരീക്ഷണമാണ് പരാജയപ്പെടുന്നത്.

                                                     പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 

No comments: