Pages

Friday, November 11, 2011

ഡോ. ഉന്മേഷിനെ സസ്പെന്ഡുചെയ്യും വിജിലന്സ് അന്വേഷണമുണ്ടാവും


ഡോ. ഉന്മേഷിനെ സസ്പെന്ഡുചെയ്യും
വിജിലന്സ്അന്വേഷണമുണ്ടാവും

സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക്അനുകൂലമായി പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടുണ്ടാക്കാന്ശ്രമിച്ചു കുടുങ്ങിയ ഡോ. ഉന്മേഷിനെ സസ്പെന് ചെയ്ത്വിജിലന്സ്അന്വേഷണം നടത്തും. കോടതി നിര്ദേശ പ്രകാരമുള്ള ക്രിമിനല്കേസിനു പുറമേയാണ്വിജിലന്സ്ആന്ഡ്ആന്റി കറപ്ഷന്ബ്യൂറോ കേസെടുത്ത്അന്വേഷണം നടത്തുക. സര്ക്കാര്ഉദ്യോഗസ്ഥന്എന്ന നിലയില്സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി നട
ത്തിയ അഴിമതി കണ്ടെത്തി ശിക്ഷിക്കാനാണിത്‌. തൃശൂര്മെഡിക്കല്കോളജിലെ ഫൊറന്സിക്അസോസിയേറ്റ്പ്രൊഫസറായ ഡോ. ഉന്മേഷിനെതിരേ ക്രിമിനല്കേസെടുക്കണമെന്ന്കഴിഞ്ഞ മാസം 31നാണ്തൃശൂര്അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബു നിര്ദേശിച്ചത്‌. സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്ട്ടം ചെയ്തത്താനാണെന്നും ഫൊറന്സിക്വകുപ്പ്മേധാവി ഡോ. ഷേര്ളി വാസുവല്ലെന്നും കോടതിയില്മൊഴി നല്കി പ്രതിയെ സഹായിക്കാനാണ്ഡോ. ഉന്മേഷ്ശ്രമിച്ചത്‌. ഗോവിന്ദച്ചാമിയുടെ ആക്രമണത്തില്പരിക്കേറ്റ സൗമ്യ.ുടെ ശരീരത്തില്ഉണ്ടായ മുറിവുകള്സംബന്ധിച്ച്ഡോ. ഷേര്ളി വാസു പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില്പറഞ്ഞ കാര്യങ്ങള്ശരിയല്ലെന്നും താനാണ്സൗമ്യയെ പോസ്റ്റുമോര്ട്ടം ചെയ്തതെന്നുമായിരുന്നു ഉന്മേഷിന്റെ വാദം. എന്നാല്അത്നുണയാണെന്നും പോസ്റ്റുമോര്ട്ടം ചെയ്തത്ഡോ. ഷേര്ളിതന്നെയാണെന്നും പിന്നീട്വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ്പ്രോസിക്യൂഷനെ തെറ്റിദ്ധരിപ്പിച്ച്ക്രൂരനായ പ്രതിയെ സഹായിക്കാന്ശ്രമിച്ച ഉന്മേഷിനെതിരേ കേസെടുക്കാന്കോടതി നിര്ദേശിച്ചത്‌. ഇന്ത്യന്ശിക്ഷാനിയമത്തിലെ 193-ാം വകുപ്പ്പ്രകാരം കേസെടുക്കാനും തുടര്നടപടികള്സ്വീകരിക്കാനുമായിരുന്നു നിര്ദേശം. പ്രതി ഗോവിന്ദച്ചാമിക്ക്വധശിക്ഷ വിധിച്ച സാഹചര്യത്തില്ഇനി ഡോ. ഉന്മേഷിനെതിരായ കേസും നടപടികളും അതിവേഗംതന്നെ സ്വീകരിക്കാനാണ്പൊലീസ്ഉദ്ദേശിക്കുന്നത്‌.
കേസെടുത്താല്ഉടന്തന്നെ ഡോ. ഉന്മേഷിനെ സസ്പെന്ഡ്ചെയ്യാനാണ്ആരോഗ്യ മന്ത്രി അടൂര്പ്രകാശ്മെഡിക്കല്വിദ്യാഭ്യാസ ഡയറക്ടര്ക്ക്നിര്ദേശം നല്കിയിരിക്കുന്നത്‌. തൊട്ടുപിന്നാലെ വിജിലന്സ്അന്വേഷണവും ആരംഭിക്കും. മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെയും വിജിലന്സിന്റെ ചുമതലയുള്ള മന്ത്രി തിരുവഞ്ചൂര്രാധാകൃഷ്ണനും പ്രത്യേക നിര്ദേശവും ഇക്കാര്യത്തിലുണ്ട്‌.
സഹപ്രവര്ത്തകര്ക്കിടയില്തുടരാന്കഴിയാത്തവിധം ഒറ്റപ്പെട്ടുപോയ ഡോ. ഉന്മേഷ്ഇപ്പോള്ദീര് അവധിയിലാണ്‌. പുറത്തു പ്രഖ്യാപിക്കാതെ സസ്പെന്ഡ്ചെയ്തെന്നും പ്രചാരണമുണ്ട്‌. എന്നാല്അതിനു സ്ഥിരീകരണമില്ല.
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക്മുംബൈയിലെ ഭിക്ഷാടന മാഫിയയുമായി ബന്ധമുണ്ടെന്ന്ആരോപണം ഉയര്ന്ന സാഹചര്യത്തില്അതേ മാഫിയയില്നിന്നുള്ള സാമ്പത്തിക പ്രലോഭനത്തിന്ഉന്മേഷ്വഴങ്ങിയെന്നാണ്പൊലീസിന്റെ കണക്കുകൂട്ടല്‍. ഇക്കാര്യത്തെക്കുറിച്ചു കൃത്യമായ വിവരം ലഭിക്കുന്നതിനാണ്വിജിലന്സ്അന്വേഷണം. സാധാരണ വിജിലന്സ്അന്വേഷണം എന്നതിനപ്പുറം അന്വേഷണത്തിന്റെ വ്യാപ്തി എത്തുമെന്നാണ്ആഭ്യന്തര വകുപ്പ്കണക്കുകൂട്ടുന്നത്‌. കോടതി നിര്ദേശം വന്ന പിന്നാലെതന്നെ ഉന്മേഷിനെതിരായ ക്രിമിനല്കേസ്നടപടികള്ക്കുള്ള പ്രാഥമിക നീക്കങ്ങള്ആഭ്യന്തര വകുപ്പ്ഗൗരവത്തോടെ തുടങ്ങിവെച്ചിരുന്നു.

പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍




No comments: