Pages

Friday, November 11, 2011

കേരളത്തെ നടുക്കിയ സൗമ്യ കൊലക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയ്ക്കു വധ ശിക്ഷ



കേരളത്തെ നടുക്കിയ സൗമ്യ കൊലക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയ്ക്കു വധ ശിക്ഷ

സൌമ്യ വധക്കേസില്കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ. തൃശൂര്അതിവേഗ കോടതിയാണ്ശിക്ഷ പ്രസ്താവിച്ചത്. കൊലപാതകം, ബലാത്സംഗം, മോഷണം എന്നിവയുള്പ്പെടെ ഗോവിന്ദച്ചാമിക്കെതിരെ ഉന്നയിച്ച എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി.ഒരു ലക്ഷം രൂപ പ്രതി കെട്ടിവയ്ക്കണമെന്നും ഇത് സൌമ്യയുടെ കുടുംബത്തിന്കൈമാറണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്രണ്ട് വര്ഷം തടവ് അനുഭവിക്കണം.ഗോവിന്ദച്ചാമി ജീവിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്ക്ക് ഭീഷണിയാണെന്നും അതിനാല്തന്നെ ജീവിച്ചിരിക്കാന്പാടില്ലെന്നും കോടതി പറഞ്ഞു. ജീവനു വേണ്ടി കേണ സൌമ്യയെ വീണ്ടും വീണ്ടും തലക്കടിച്ചു കൊല്ലുകയും ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്ത ഗോവിന്ദച്ചാമി ദയ അര്ഹിക്കുന്നില്ലെന്ന്കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം  തെളിയിക്കപ്പെട്ടതാണ്‌. നല്ല നടപ്പിനു നേരത്തെ അവസരങ്ങള്ലഭിച്ചിരുന്നെങ്കിലും ഇത് പ്രയോജനപ്പെടുത്താന്പ്രതിക്ക് കഴിഞ്ഞില്ലെന്നും കോടതി വില യിരുത്തി.

   വിധിച്ചാല്മാത്രം പോരാ മനുഷ്യ മ്രഗത്തെ തൂക്കി കൊല്ലണം എന്ന വിധി നടപ്പിലാക്കുകയും വേണം ഇന്ന് വിധി വന്നു ഇനി എങ്ങനെ പോയാലും കുറച്ചു കാലം ഇവന്ജയിലില്‍  ഉണ്ടാവും അതിനിടയ്ക്ക് ഇവന് മേല്കൊടതികളില്അപ്പീല്പോകാന്കഴിയും, കുറെ കഴിയുമ്പോള്മലയാളികള്ഇത് മറക്കുകയും വികലാംഗന് എന്ന അനൂകൂല്യത്തില്ചിലപ്പോള്ഇവന് വധശിക്ഷ ജീവപര്യന്തം ആയി കുറച്ചു കിട്ടുവാനും മതി.
 ഗോവിന്ദ ചാമി ഇന്നി എത്ര നാള്നമ്മുടെ എല്ലാം ചിലവില്തിന്നു കുടിച്ചു കിടക്കും.നമ്മുടെ കോടതി വിധികള്അപ്പിലുകളിലൂടെ നീണ്ടു പോകുന്നത് ചര്ച്ച വിഷയമാക്കേണ്ട ഒന്ന് തന്നെ അല്ലെ.? കാലതാമസം വര്ഷങ്ങള്കഴിയുന്പോള് ശിക്ഷ തന്നെ വേണോ വേണ്ടേ എന്നാ ചിന്ത ജനങ്ങള്ക്കിടയില്ഉണ്ടാക്കുന്നു
സൌമ്യ വധക്കേസിന്റെ നാള്വഴികള്ഒറ്റ ക്ലിക്കില്

2011
ഫെബ്രുവരി ഒന്നിന് രാത്രി 8.30 എറണാകുളം- ഷൊര്ണൂര്പാസഞ്ചറില്യാത്ര ചെയ്യുകയായിരുന്ന ഇരുപത്തിമൂന്ന് വയസ്സുള്ള, ഷൊര്ണൂര്മഞ്ഞക്കാവ് സ്വദേശി സൌമ്യ അക്രമിക്കപ്പെട്ടു. സൌമ്യയെ ഗുരുതരാവസ്ഥയില്തൃശൂര്മെഡിക്കല്കോളജ് ആശുപത്രിയില്പ്രവേശിപ്പിച്ചു.ഫെബ്രുവരി രണ്ടിന് സംഭവത്തില്ചേലക്കര പൊലീസ് കേസെടുത്തു.ഫെബ്രുവരില്മൂന്നിന് സംശയാസ്പദമായ രീതിയില്ഒരു വികലാംഗന്പാലക്കാട്ട് റെയില്വേ സ്റ്റേഷനില്നിന്ന് പൊലീസ് പിടിയിലാകുന്നു. ചാര്ലി എന്നാണ് പേര് പറഞ്ഞത്.ഫെബ്രുവരി നാലിന് ചെറുതുരുത്തി പൊലീസെത്തി ചാര്ലിയെ കസ്റ്റഡിയിലെടുക്കുന്നു, സൌമ്യവധക്കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് കണ്ടെത്തുന്നു. സേലം സ്വദേശിയായ ഗോവിന്ദച്ചാമിയാണ് ഇയാളെന്നും വ്യക്തമാകുന്നു. പൊലീസ് കേസ് രേഖപ്പെടുത്തുന്നു.ചികില്സയിലായിരുന്ന സൌമ്യ ഫെബ്രുവരി ആറിന് മരിച്ചു.ഫെബ്രുവരി ഏഴിന് പോസ്റ്റ്മാര്ട്ടത്തിന് ശേഷം സൌമ്യയുടെ മൃതദേഹം സംസ്ക്കരിക്കുന്നു.ജൂണ്ആറിന് കേസിന്റ സാക്ഷി വിസ്താരം തൃശൂര്ഒന്നാം നമ്പര്അതിവേഗ കോടതി ആരംഭിച്ചു.

ഒക്ടോബര്‍ 10ന് തൃശൂര്മെഡിക്കല്കോളജിലെ ഫോറന്സിക് വിഭാഗം അസോസിഷ്യേറ്റ് പ്രഫസര്ഡോ ഉന്മേഷ് കോടതിയില്പ്രതിക്ക് അനുകൂലമാകുന്ന തരത്തില്മൊഴി നല്കി. ഫോറന്സിക് വിഭാഗം മേധാവി ഷെര്ലി വാസുവല്ല താനാണ് സൌമ്യയെ പോസ്റ്റ്മാര്ട്ടം ചെയ്തത് എന്നായിരുന്നു ഉന്മേഷ് മൊഴി നല്കിയത്.ഒക്ടോബര്‍ 15ന് കോടതി വീണ്ടും ഡോ ഉന്മേഷിന്റെ മൊഴിയെടുക്കുന്നുഒക്ടോബര്‍ 31ന് ഗോവിന്ദച്ചാമി കുറ്റക്കാരനാണന്ന് ഒന്നാം നമ്പര്അതിവേഗ കോടതി കണ്ടെത്തി.തമിഴ്നാട്ടില്രേഖപ്പെടുത്തിയ കേസുകളിലെ വിരലടയാളങ്ങള്ഗോവിന്ദച്ചാമിയുടേതെന്നു നവംബര്നാലിന് സ്ഥിരീകരിച്ചു. ഗോവിന്ദച്ചാമി സ്ഥിരം കുറ്റവാളിയാണെന്ന് കോടതിക്ക് വ്യക്തമാകുന്നു.
നവംബര്അഞ്ചിന് അന്തിമവാദം പൂര്ത്തിയാകുന്നു.നവംബര്‍ 11ന് വിചാരണ കോടതി ജഡ്ജി കെ രവീന്ദ്രബാബു ഗോവിന്ദച്ചാമിക്കു വധശിക്ഷ വിധിച്ചു.

                                                                       പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 

No comments: