Pages

Wednesday, November 9, 2011

ഇറോം ഷര്‍മിളയുടെ മഹാ സമരം

                                  ഇറോം ഷര്‍മിളയുടെ മഹാ സമരം


2000 നവംബര്രണ്ടിന് മണിപ്പൂരിലെ മാലോംഗ് പ്രദേശത്ത് സായുധ സേന നടത്തിയ വെടിവെപ്പില്നിരപരാധികളായ അനേകം പേര്മരിച്ചു. ഒരു ബസ് സ്റ്റോപ്പില്ബസ് കാത്തിരുന്ന സ്ത്രീകളും കുട്ടികളും ധീരതക്കുള്ള ദേശീയ അവാര്ഡ് നേടിയ ഒരു ചെറുപ്പക്കാരനും വരെ അതിലുണ്ടായിരുന്നു. സായുധ സേനയുടെ പ്രത്യേകാധികാരം ഇത്തരം കൂട്ടക്കൊലകളെ ന്യായീകരിക്കുന്നു. മണിപ്പൂരിലെ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ ബാബ്ലു ലോയിത്തോംഗ് ബാം ഉള്പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്അനിശ്ചിതകാല നിരാഹാര സമരം അന്നു തന്നെ ആരംഭിക്കുകയാണ് ഇറോം ഷര്മിള ചെയ്തത്. സേനയുടെ പ്രത്യേകാധികാര നിയമം പിന്വലിക്കുന്നതുവരെ അതു തുടരുമെന്നും അവര്പറഞ്ഞു. കഴിഞ്ഞ 11 വര്ഷമായി അവര്സമരത്തിലാണ്. പൊലീസ് കേസെടുത്തതിനാല്കോടതി നിര്ദ്ദേശ പ്രകാരം അവര്ഇക്കാലമത്രയും കസ്റ്റഡിയിലാണ്. നാസാദ്വാരത്തില്നിര്ബന്ധമായി തിരുകി കയറ്റിയ കുഴലിലൂടെ ദ്രാവക രൂപത്തിലുള്ള ആഹാരവുമായി നിശ്ചയ ദാര്ഢ്യത്തോടെ അവര്സമരം തുടരുന്നു. 11 വര്ഷത്തിനിടയില്ബന്ധുമിത്രാദികളെപോലും കാണാതെ വിവാഹമോ മറ്റു ജീവിതാവശ്യങ്ങളോ നിറവേറ്റാതെ അവര്ഏകയായി ഒരു മഹാ സമരം നയിക്കുകയാണ്. പത്ര മാധ്യമങ്ങളുടെ വിവാദമോ, ദൃശ്യ മാധ്യമങ്ങളിലെ ചര്ച്ചയോ അവര്ക്കു വേണ്ടി നടക്കുന്നില്ല. ട്രാന്സ്പോര്ട്ട് ബസുകള്തീയിടാതെ, പൊതുമുതല്തകര്ക്കാതെ പൊലീസിനെ അക്രമിക്കാതെ, ബന്ദും ഹര്ത്താലും നടത്തി ജന ജീവിതം സ്തംഭിപ്പിക്കാതെ നടക്കുന്ന സമരത്തെ ജനങ്ങളും സര്ക്കാരും, മാധ്യമങ്ങളും അവഗണിക്കുകയാണ്. രാജ്യ സ്നേഹിയായ ഒരു പെണ്കുട്ടി സഹജീവികള്ക്കു വേണ്ടി ഒരു ക്രൂര നിയമത്തിനെതിരെ നടത്തുന്ന ധര്മ്മ സമരത്തെ എല്ലാ മനുഷ്യ സ്നേഹികളും പിന്തുണക്കേണ്ടതാണ്. ജീവന്പണയപ്പെടുത്തി ധീരയായ ഒരു സ്ത്രീ ഒറ്റക്കു നടത്തുന്ന സമരത്തെ ഇന്ത്യയിലെ കാക്കത്തൊള്ളായിരം സ്ത്രീ സംഘടനകളും കണ്ടില്ലെന്നു നടിക്കുന്നു. മാവോയിസ്റ്റുകളോ, മാര്ക്സിസ്റ്റുകളോ, ഗാന്ധിയന്മാരോ, മതതീവ്രവാദികളോ, ഭീകരവാദികളോ, ജനാധിപത്യ വിശ്വാസികളോ ഒന്നും തന്നെ ഇറോം ഷര്മിളയോട് എെക്യദാര്ഢ്യം പ്രഖ്യാപിച്ചു കാണുന്നില്ല. ഇന്ത്യയിലെ യുവജന പ്രസ്ഥാനങ്ങളും കുറ്റകരമായ ഉദാസീനത പുലര്ത്തുകയാണ്. ഇറോം ഷര്മിളയുടെ ജീവന്രക്ഷിക്കുവാനും അവരുന്നയിച്ച ന്യായമായ ആവശ്യം അംഗീകരിക്കുവാനും കേന്ദ്ര സര്ക്കാരും നടപടിയെടുത്തിട്ടില്ല. മ്യാന്മാറില്കരുതല്തടങ്കലില്കഴിഞ്ഞുപോന്ന ധീരയായ ജനാധിപത്യ നായിക ആംഗ് സാന്സൂക്കി പോലും തടങ്കല്കാലഘട്ടത്തില്ഭക്ഷണം കഴിച്ചിരുന്നു. 23 വര്ഷം ദക്ഷിണാഫ്രിക്കയിലെ തടവില്പാര്ക്കേണ്ടി വന്ന നെല്സണ്മണ്ടേല നിരാഹാരത്തിലായിരുന്നില്ല. മഹാത്മാഗാന്ധിപോലും ഇത്ര നീണ്ടകാലം തുടര്ച്ചയായി നിരാഹാര സമരത്തില്ഏര്പ്പെട്ടിട്ടില്ല. സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്നടന്ന മഹത്തായ അനേകം സമരങ്ങളോട് കിടപിടിക്കുന്ന ഒരു സമരമാണ് ഇറോം ഷര്മിള നടത്തിക്കൊണ്ടിരിക്കുന്നത്. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത എല്ലാവരും സമരത്തെ പിന്തുണക്കേണ്ടതായിരുന്നു

                                                 പ്രൊഫ്‌ . ജോണ്‍  കുരാക്കാര്‍  

No comments: