മുല്ലപെരിയാര്‍ -ജനങ്ങളില്‍ ഭീതി പടരുന്നു.
മുല്ലപെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്ക ജനങ്ങളില്‍ ഭീതിയായി പടരുകയാണ്. ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളേയും അവിടത്തെ ജനങ്ങളേയും ഗുരുതരമായി ബാധിക്കുന്ന ദുരന്തമാകും മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്ന്നാലുണ്ടാകുക. മുല്ലപ്പെരിയാര്‍ മേഖലയില്‍ അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങള് ഈ ഭീതി ഇരട്ടിപ്പിച്ചിരിക്കുകയാണ്. ഭരണ, പ്രതിപക്ഷ കക്ഷികളും കേന്ദ്ര, സംസ്ഥാന സര്ക്കാരുകളും ഇക്കാര്യത്തില്‍ കടുത്ത അനാസ്ഥയാണു പുലര്ത്തുന്നത്. നാലു ജില്ലകളും അവിടത്തെ ജനങ്ങളും നാമാവശേഷമായേക്കാവുന്ന ദുരന്തം തൊട്ടടുത്തെത്തിയിട്ടുപോലും സര്വകക്ഷിയോഗങ്ങളു പ്രതിനിധിസംഘങ്ങളും നിവേദനങ്ങളുമായി മുഖംരക്ഷിക്കാനുള്ള മത്സരമാണ് ഇപ്പോള്‍ അരങ്ങേറുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ വള്ളക്കടവ്, മ്ലാമല, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, അയ്യപ്പന്കോവില്‍, ചപ്പാത്ത്, പരപ്പ്, കാഞ്ചിയാര്‍ എന്നീ പ്രദേശങ്ങളില്‍ സര്‍വനാശം ഉറപ്പാണ്. ഈ പ്രദേശങ്ങളിലെ മനുഷ്യരും മൃഗങ്ങളും മണ്ണും മരങ്ങളും വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകും. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ നിറഞ്ഞുകവിയുകയോ തകരുകയോ ചെയ്യും. ചെറുതോണി, കരിമ്പന്‍, തടിയമ്പാട്, ചേലച്ചുവട്, കീരിത്തോട്, പനങ്കുട്ടി, ലോവര്‍ പെരിയാര്‍, തൊടുപുഴ, വെള്ളിയാമറ്റം, നേര്യമംഗലം, കോതമംഗലം, മൂവാറ്റുപുഴ എന്നീ പ്രദേശങ്ങളും വെള്ളത്തിനടിയിലാകും.
വെള്ളം ഒരു മലയിടുക്കിലൂടെ കുട്ടിക്കാനം ഭാഗത്തേക്കു പോകും. അതു സംഭവിച്ചാല്‍ പീരുമേട്, പെരുവന്താനം, മുണ്ടക്കയം പ്രദേശങ്ങള്‍ ഇല്ലാതാകും. വെള്ളം ഏലപ്പാറയില്നിന്നു വഴിതിരിഞ്ഞൊഴുകി വാഗമണ്‍, ഈരാറ്റുപേട്ട, പാലാ, കോട്ടയം പ്രദേശങ്ങളെ കീഴ്പ്പെടുത്തും. മീനച്ചിലാറിന്റെ ഇരുകരകളിലും നാശം വിതയ്ക്കും. വേമ്പനാട്ടുകായല്‍ കവിഞ്ഞൊഴുകും. കുമരകവും മങ്കൊമ്പും ഉള്പ്പെടെ കുട്ടനാടന്‍ മേഖല അപ്പാടെ വെള്ളത്തിനടിയിലാകും. വൈക്കവും ആലപ്പുഴയും നശിക്കും. കൊച്ചി നഗരവും മുങ്ങും.
കൊടുംവിപത്തിനു സാഹചര്യമൊരുങ്ങിയിട്ടും എന്തേ, സര്‍ക്കാരുകള്‍ ഉണരുന്നില്ല? തമിഴ്നാടിനെക്കൂടി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഇവിടത്തെ ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ കക്ഷികള്ക്കും കഴിയുന്നില്ല. ഇതു രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജല തര്ക്കമല്ല. നാലു ജില്ലകളുടേയും അതിലെ ജനങ്ങളുടേയും നിലനില്പ്പിന്റെ പ്രശ്നമാണ്. ദേശീയ കക്ഷികള്‍ നിര്‍ഗുണ പരബ്രഹ്മങ്ങളാകരുത്. സംസ്ഥാന കക്ഷികള്‍ മുതലെടുപ്പിന് ഇറങ്ങുകയുമരുത്. സമവായത്തിനു കാക്കാന്‍ സമയമില്ല. ദുരന്തത്തിന്റെ വിളി അകലെയല്ല ഏതു സമയവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള ജലബോംബായി മാറിയിരിക്കുകയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. . 115 വര്ഷം പഴക്കമുള്ളതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. കരിങ്കല്ലും സുര്ക്കിയും ചുണ്ണാമ്പും കൊണ്ട് നിര്മിച്ച അണക്കെട്ട് ലോകത്ത് തന്നെ ഈ സാങ്കേതിക വിദ്യയില്‍ നിര്മിച്ച ഏറ്റവും പഴയ അണക്കെട്ടാണ്. നിലവില്‍ 60 വര്ഷമാണ് ഒരു അണക്കെട്ടിന്റെ കാലാവധി. സ്വാഭാവികമായ ബലക്ഷയം കാരണം അതിനു ശേഷം സാധാരണ ഗതിയില്‍ അവ ഡീകമ്മീഷന്‍ ചെയ്യുകയാണ് പതിവ്. എന്നാല്‍ ഡീകമ്മീഷന്‍ ചെയ്യാനുള്ള കാലത്തില്‍ നിന്ന് 55 വര്ഷം പിന്നിട്ടിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചില അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടന്നിട്ടുള്ളത്. സാധാരണ അണക്കെട്ടുകളില്‍ നിന്നു വ്യത്യസ്തമായി ഈ അണക്കെട്ടിന് ഡ്രയിനേജ് ഗാലറികളില്ലാത്തതിനാല് വെള്ളത്തിന്റെ സമ്മര്ദം വര്ധിക്കും. ഒറ്റബ്ലോക്കായാണ് അണക്കെട്ട് നിര്മിച്ചിട്ടുള്ളതും. സുര്ക്കിയും ചുണ്ണാമ്പും ഇളകി അണക്കെട്ടിന് ഗുരുതരമായ രീതിയില്‍ ബലക്ഷയം സംഭവിച്ചിട്ടുണ്ട് എന്നാണ് കേരളത്തിന്റെ വാദം. എന്നാല്‍ സിമന്റ് കൊണ്ട് അറ്റകുറ്റപ്പണികള്‍ നടത്തി അണക്കെട്ടിലെ കേടുപാടുകള്‍ യഥാസമയം തീര്ക്കുന്നുണ്ട് എന്ന് തമിഴ്നാടും പറയുന്നു. അണക്കെട്ടിലെ പ്രധാന കൂട്ടായ ചുണ്ണാമ്പ് വര്ഷം തോറും 30.48 ടണ്‍ നഷ്ടപ്പെടുന്നുണ്ടെന്ന് കേരളം ചൂണ്ടിക്കാണിക്കുന്നു. 1500 ലധികം ടണ്‍ സുര്ക്കിയും ഒലിച്ചുപോയിട്ടുണ്ട്. 197981 കാലഘട്ടത്തില്‍ ഡാമിന് നടത്തിയ ബലപ്പെടുത്തല്‍ പ്രതികൂലമായാണ് ഡാമിനെ ബാധിച്ചതെന്ന് ഇതേ കുറിച്ച് പഠിച്ച എം. ശശിധരന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കോണ്ക്രീറ്റ് ക്യാപിങും കേബിള്‍ ആങ്കറിംഗുമായിരുന്നു ഡാം ബലപ്പെടുത്താന്‍ ഉപയോഗിച്ചത്. അണക്കെട്ടിന്റെ സുരക്ഷക്കായി നിര്മിച്ച ബേബി ഡാമില്‍ അടിയിലൂടെയുള്ള ചോര്ച്ച രൂക്ഷമാണ് താനും. ഭൂകമ്പ സാധ്യത ഏറെയുള്ള പ്രദേശത്ത്, ഭ്രംശ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന് പകരം അണക്കെട്ട് നിര്മിക്കുക മാത്രമാണ് പ്രശ്ന പരിഹാരമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇത് ന്യായമാണെന്ന് ഏത് നിക്ഷ്പക്ഷമതിക്കും ബോധ്യപ്പെടുകയും ചെയ്യും. പുതിയ ഡാമില്‍ നിന്ന് തമിഴ്നാടിന് ഇപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുന്ന അതേ അളവില്‍ തന്നെ ജലം നല്കുമെന്നും അതിന് രേഖാമൂലമുള്ള ഉറപ്പുനല്‍കാന്‍ സന്നദ്ധമാണെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.
പ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിന് പുതിയ ഡാം നിര്മിക്കുകയാണ് വേണ്ടത്. 1979 ലെ കേന്ദ്ര ജലകമ്മീഷന് ചെയര്മാന് കെ.സി തോമസ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ അണക്കെട്ടാണ് പരിഹാരം എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. നിലവിലുള്ള അണക്കെട്ടിന് 1300 അടി താഴെയാണ് പുതിയ അണക്കെട്ടിന് കേരളം സ്ഥലം കണ്ടെത്തിയിട്ടുള്ളത്. തമിഴ്നാടിന്റെ നീരൊഴുക്കിനെ ബാധിക്കാത്ത തരത്തിലാണ് ഡാം പണിയുകയെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഭാഗത്ത്, മുല്ലപ്പെരിയാര്‍ വിഷയം സംബന്ധിച്ച ഡാം 999 എന്ന സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്യുന്നത് തടയാന്‍ പോലും തമിഴ്നാട് സര്ക്കാറിനായി. പ്രശ്നം അതിഗുരുതരമായ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ ആവും വിധം സമ്മര്ദം ചെലുത്തണം. ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും വലുതെന്ന ബോധ്യം സര്ക്കാറിനെ തൊട്ടുണര്ത്തേണ്ടതുണ്ട്. വിളിപ്പാടകലെയുള്ള ദുരന്തത്തെ ഇനിയും പ്രാര്ത്ഥന കൊണ്ടു മാത്രം മറികടക്കാനാവില്ല.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment