Pages

Wednesday, November 23, 2011

മുല്ലപെരിയാര്‍ ദുരന്തം നേരിടാൻ തയ്യാറായിക്കോളൂ.


മുല്ലപെരിയാര്‍ ദുരന്തം നേരിടാൻ       തയ്യാറായിക്കോളൂ.
        
ഇക്കഴിഞ്ഞ ദിവസങ്ങളിൽ വന്ന ചില വാർത്തകളുടെ തലക്കെട്ടുകൾ

1.
ഇടുക്കിയിൽ 6 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടായേക്കാം.
2.
ഒൻപത് മാസത്തിനിടെ ഇടുക്കി കുലുങ്ങിയത് 22 തവണ.
3.
ഭൂചലനം. - മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളൽ.
4.
ഇടുക്കിയിൽ വീണ്ടും ഭൂചലനം. - മുല്ലപ്പെരിയാർ ഡാമിൽ വിള്ളൽ കൂടി.
5.
ഭൂചലനം - മുല്ലപ്പെരിയാറിലെ വിള്ളൽ വലുതായി.

മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതകൾക്ക് അതേ നാണയത്തിൽ പ്രതികാരമൊന്നും പ്രകൃതി തിരിച്ച് ചെയ്തിട്ടില്ല. ആവശ്യത്തിന് മുന്നറിയിപ്പ് തന്നിട്ടുമുണ്ട്. മുകളിൽ പറഞ്ഞ വാർത്തകളെല്ലാം അത്തരം മുന്നറിയിപ്പുകളും സൂചനകളുമാണ്. അത് മനസ്സിലാക്കിയാൽ, രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ കണ്ടുവെച്ചാൽ അകാലത്തിൽ ജീവൻ വെടിയാതെ നോക്കാം. ഒരു നോഹ പെട്ടകമൊന്നും പണിതുണ്ടാക്കാനുള്ള സമയം ഇനിയില്ല. കച്ചിത്തുരുമ്പുകൾ പെറുക്കിക്കൂട്ടി ഒരു അവസാന ശ്രമം നടത്താനുള്ള ദിവസങ്ങളേ അവശേഷിക്കുന്നുള്ളൂ. ഭാഗ്യമുണ്ടെങ്കിൽ ഒരു അവസാന മുന്നറിയിപ്പ് കൂടെ കിട്ടിയെന്ന് വരും. മുല്ലപ്പെരിയാർ ഡാം പൊട്ടി, വെള്ളം മുഴുവൻ ഇടുക്കി ഡാമിൽ എത്തിച്ചേർന്ന്, കുറെ സമയമെങ്കിലും ഇടുക്കി ഡാം അത്രയും വെള്ളം താങ്ങി നിർത്തുന്ന ഒരു ഇടവേളയായിരിക്കും അത്. അത്രയും സമയത്തിനുള്ളിൽ എത്രപേർക്ക് വെള്ളപ്പാച്ചിലിന്റെ മാർഗ്ഗത്തിൽ നിന്ന് ഓടിയൊളിക്കാൻ കഴിയുമെന്ന് കണ്ടുതന്നെ അറിയണം. മുല്ലപ്പെരിയാറിലെ വെള്ളം വന്ന് കയറുന്ന മാത്രയിൽത്തന്നെ ഇടുക്കി അണക്കെട്ട് പൊട്ടിയാൽ, അങ്ങനെയൊരു മുന്നറിയിപ്പിന് പോലും സാദ്ധ്യതയില്ല. ഇടുക്കി ഡാമിനും മുല്ലപ്പെരിയാർ ഡാമിനും ഇടയ്ക്ക് ജീവിക്കുന്നവർക്ക് ഏത് സാഹചര്യത്തിലും ഇപ്പറഞ്ഞ മുന്നറിയിപ്പിന്റെ ഔദാര്യം കിട്ടുകയുമില്ല.

ചൈനയില്രണ്ടര ലക്ഷം പേര്മരിക്കാനിടയായ ഡാം ദുരന്തത്തിലെ ഡാമിനേക്കാള്നിരവധി മടങ്ങ്സംബരണ ശേഷിയും ഉയരവും ഉള്ളതാണ് മുല്ലപ്പെരിയാര്‍...
അപകടം ബാധിക്കുന്ന ഇടങ്ങളില്ജീവിക്കുന്നവര്കാഴ്ഴിയുമെങ്ങില്അവിടേനിന്ന് ഒഴിഞ്ഞു പോയി ദൂരെ എവിടെയെങ്കിലും താമസമാക്കുന്നതാണ് അല്പ്പനാല്കൂടി ജീവിക്കാന്കൊതിയുള്ളവര്ചെയ്യേണ്ടത് എന്നാണു എന്റെ വിനീതമായ അഭിപ്രായം...
എന്തായാലും മുല്ലപ്പെരിയാര്തകരാന്ഇനി അതികനാള്ഇല്ലാ.. മാസം ഇരുപത്തിനാലിന് ഇടുക്കി ഉള്പ്പെടുന്ന പ്രദേശത്ത് 5 . 3 തീവ്രതയുള്ള ഭൂകമ്പം ഒരാള്പ്രവചിച്ചിട്ടുണ്ട്... മുന്പ് ചില ഭൂമികുലുക്കങ്ങളെ വ്യെക്തമായി പ്രവചനം നടത്തിയിട്ടുള്ളആളാണ് ക്ഷി ....
സ്വന്തം ജീവനും പ്രിയപ്പെട്ട കുടുംബാങ്ങങ്ങളുടെയും നാട്ടുകാരുടെയും ജീവന്വച്ച് പരീക്ഷണം നടത്താതെ... എത്രയും വേഗം എവിടെയെങ്കിലും സുരക്ഷിത സ്ഥാനത് താവള മുറപ്പിക്കുന്നതാണ് ജീവന്വെണമെന്നുള്ളവര്ചെയ്യേണ്ടത്...

എങ്ങിനെ എങ്കിലും ഡാം ഒന്ന് നിര്മിക്കാന്‍, ജനങ്ങളെ രക്ഷപെടുത്താന്എന്നെക്കൊണ്ടാവും വിഥം പ്രയത്നിക്കണം എന്ന ഉദ്ദേശം കൊണ്ട് മാത്രം കഷ്ട്ടപ്പെട്ടു നെറ്റില്എഴുത്ത് കുത്ത് സമരം നടത്തുന്ന യുവാക്കളിരൊരാളാണ് ഞാന്‍ ... എനിക്ക് എല്ലാവരോടുമായി പറയാനുള്ളത്... ഡാം എന്തായാലും തകരാന്ഇനി അതികം നാളുകളില്ലാ... നിങ്ങളെ ആരും വന്നു രക്ഷപെടുത്തില്ലാ.. നിങ്ങള്സ്വയം അവിടെ നിന്ന് രക്ഷ പെടണം.നഷ്ട്ടങ്ങള്ഓരോ വെക്തിക്കുമാണ്.
                                         പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 


No comments: