Pages

Tuesday, November 22, 2011

കര്‍ഷക ആത്മഹത്യ


കര്‍ഷക  ആത്മഹത്യ

ചെങ്കോലേന്തുന്നരാജാവിന്അതിനുള്ളശക്തിനല്കുന്നത്കര്ഷകനാണെന്നാണ് പൊതുവെ പറയാറുള്ളത്.അന്നദാതാവായ കര്ഷകനെ സംരക്ഷിക്കേണ്ട ചുമതല രാജാവിനാണ്. എന്നാല്അതെല്ലാം പഴയകാല ഓര്മകള്മാത്രമാണ്.കേരളത്തിലെ കര്ഷകരുടെ ഇന്നത്തെ അവസ്ഥ പരമദയനീയമാണ്.കര്ഷകരുടെ നിലവിളി കേരളത്തില്‍  വീണ്ടും ഉയര്ന്നിരിക്കുന്നു.വയനാട്ടില്നിന്നും കോട്ടയത്തു നിന്നും തൃശ്ശൂരില്നിന്നും കരച്ചില്കേരളം കേട്ടു.ഇനി എവിടെ നിന്നാണ് നിലവിളി ഉയരുക എന്നറിയില്ല.ഒരാഴ്ചയ്ക്കിടെ വയനാട്ടില്മൂന്ന് കര്ഷകരാണ് ജീവിതം അവസാനിപ്പിച്ചത്.ഉപജീവനത്തിനായി കൃഷി ചെയ്യുന്നതിന് ബാങ്കുകളില്നിന്നും മറ്റു സഹകരണ സ്ഥാപനങ്ങളില്നിന്നും വായ്പ എടുത്ത കര്ഷകര്ക്ക്, കൃഷി നശിച്ചതുമൂലവും കാര്ഷിക വിളകളുടെ വിലനിലവാരം ഇടിഞ്ഞതുമൂലവും വായ്പ തിരിച്ചടയ്ക്കാന്സാധിക്കുന്നില്ല. ഗത്യന്തരമില്ലാതെകര്‍ഷകര്‍ ‍ ആത്മഹത്യ ചെയ്യുകയാണ്.രാസവള വിലവര്ധന കര്‍ഷകരെ തകര്‍ത്തിരിക്കുകയാണ് .കടക്കെണിയിലായ കര്ഷകരെ സഹായിക്കാന്‍  മന്ത്രിസഭാ തയ്യാറാകണം .കഴിഞ്ഞ എല്ഡിഎഫ് സര്ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതികള്കര്ഷകരെ കടക്കെണിയില്നിന്നും കരകയറ്റിയിരുന്നു.എല്ഡിഎഫ് സര്ക്കാര്ആശ്വാസപദ്ധതികള്നടപ്പാക്കിയും കടങ്ങള്എഴുതിത്തള്ളിയും ജപ്തി നടപടികള്അവസാനിപ്പിച്ചും കര്ഷകര്ക്ക് താങ്ങും തണലുമായി നിന്നു.
കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന  സമയങ്ങളില്‍  അവര്ക്കു വേണ്ടി കണ്ണീരൊഴുക്കുക മാത്രമാണ്ഭരണകൂടം ചെയ്യുന്നത്. എന്താണ് അവിടുത്തെ സാഹചര്യം എന്നു പഠിക്കാനും അതിന് പരിഹാരം കണ്ടെത്താനുമുള്ള ശ്രമംമാണ് ഉണ്ടാവേണ്ടത് ? കര്‍ഷകര്‍ വായ്പെടുത്ത പണം വിനിയോഗിച്ചത് കൃഷിക്കുവേണ്ടിയാണോ എന്നത് ഗൗരവമായി പഠിക്കേണ്ട വിഷയമാണ്. കാര്ഷിക ലോണ്എടുത്ത് വീടു വയ്ക്കുന്നതും മകളെ കെട്ടിച്ചുവിടുന്നതും ഒരു കര്ഷകന്റെ മൗലികാവകാശങ്ങളില്പെടില്ല.

അമേരിക്കയില്ബാങ്കുകള്പൊളിഞ്ഞപ്പോള്നമ്മള്ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തെപ്പറ്റി ഊറ്റം കൊണ്ടു. ഇപ്പോള്ഇവിടെ കര്ഷകര്ആത്മഹത്യ ചെയ്യുമ്പോള്നമ്മള്ബാങ്കുകള്ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്.രണ്ടും ഒരേ പോലെ നടപ്പാക്കാനാവില്ല.കാര്ഷിക-വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തില്ഉദാരസമീപനം സ്വീകരിക്കാന്സര്ക്കാരുകള്ബാങ്കുകളുടെ മേല്സമ്മര്ദ്ദം ചെലുത്തിയതു മുതല്നമ്മള് വായ്പകളെ ദുരുപയോഗിച്ചു തുടങ്ങി. കാര്ഷികവായ്പയും വിദ്യാഭ്യാസവായ്പയും അനിവാര്യമാണ്. എന്നാല് വായ്പകളെല്ലാം അതേ ലക്ഷ്യങ്ങള്ക്കു വേണ്ടി പൂര്ണമായി വിനിയോഗിക്കുന്നുണ്ട് എന്നുറപ്പുവരുത്തുകകൂടി വേണം

                      പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 

No comments: