Pages

Monday, November 21, 2011

• കൃത്രിമ രക്തം രണ്ടു വര്ഷത്തിനകം സജ്ജമാകും *


·                                         കൃത്രിമ രക്തം 
രണ്ടു വര്ഷത്തിനകം സജ്ജമാകും

നിങ്ങളുടെ സുഹൃത്തുക്കള്ക്കോ, ബന്ധുക്കള്ക്കോ ചികില്സാര്ത്ഥം രക്തം കണ്ടെത്തേണ്ട അവസ്ഥ ഒരിക്കലെങ്കിലും നേരിട്ടുണ്ടാകുമല്ലോ. എബി നെഗറ്റീവ്പോലെയുള്ള ഗ്രൂപ്പുകള്പലപ്പോഴും കിട്ടാതെയും ബുദ്ധിമുട്ട്അനുഭവിച്ചവര്ഉണ്ടാകാം. എന്നാല്ഇതിന്ശാശ്വത പരിഹാരവുമായി ഒരു പരീക്ഷണം  ലണ്ടനില്‍ പുരോഗമിക്കുന്ന കാര്യം നിങ്ങള്അറിഞ്ഞോ? മനുഷ്യ ആരോഗ്യരംഗത്തും വൈദ്യശാസ്ത്ര രംഗത്തും വിപ്ളവം സൃഷ്ടിക്കാന്പോന്ന കൃത്രിമ രക്തം വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണമാണ്പുരോഗമിക്കുന്നത്‌.

ലണ്ടനിലെ എഡിന്ബര്ഗ്‌, ബ്രിസ്റ്റോള്സര്വകലാശാലകളിലെ ഗവേഷകരാണ്സ്റ്റെം കോശങ്ങളില്നിന്ന്കോടിക്കണക്കിന്ചുവന്ന രക്താണുക്കള്ഉണ്ടാക്കിയിരിക്കുന്നത്‌. മൂല കോശങ്ങളില്നിന്നാണ്കൃത്രിമ രക്തം ഉണ്ടാക്കാമെന്ന്കണ്ടുപിടിച്ചിട്ടുള്ളത്‌. ജനിച്ചയുടന്ശിശുക്കളില്നിന്നെടുക്കുന്ന കോശങ്ങളില്നിന്നാണെങ്കില്ചുവന്ന രക്താണുക്കളുടെ എണ്ണം അനേകകോടിയായി പെരുകാമെന്നാണ്കണക്കാക്കുന്നത്‌.

പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറിയില്തയ്യാറാക്കിക്കൊണ്ടിരിക്കുന്ന കൃത്രിമ രക്തം രണ്ടുകൊല്ലത്തിനകം മനുഷ്യരില്പരീക്ഷക്കാനാകുമെന്നാണ്ഗവേഷകരുടെ പ്രതീക്ഷ. പരീക്ഷണം വിജയമായാല്ഏറ്റവും വലിയ ശാസ്ത്ര കണ്ടുപിടിത്തങ്ങളില്ഒന്നായാകും അത്വിലയിരുത്തുക. രക്തത്തിന്റെ ദൗര്ലഭ്യമാണ്ഇന്നത്തെ വൈദ്യശാസ്ത്രലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അപകടത്തില്പ്പെടുന്നവരില്മുക്കാല്പങ്കിനും രക്തം വേണം. കൂടാതെ, ഹൃദയശസ്ത്രക്രിയ, കാന്സര്ചികിത്സ എന്നിവയ്ക്കെല്ലാം രക്തം അത്യാവശ്യമാണ്‌. ലാബില്രക്തം ഉണ്ടാക്കുന്നത്ഗുണകരമായ മാറ്റങ്ങള്ക്ക്വഴിതെളിക്കും. ഒരു പരിശോധനയുടെയും ആവശ്യമില്ലാത്ത ശുദ്ധിയായ രക്തമായിരിക്കും ഇത്തരത്തില്ലാബില്നിന്ന്വികസിപ്പിച്ചെടുക്കുന്നത്‌. തന്നെയുമല്ല ഏത്ബ്ളഡ്ഗ്രൂപ്പില്പ്പെട്ടവര്ക്കും ഇത്നല്കാനും സാധിക്കും ഏതായാലും പരീക്ഷണം വിജയകരമായി പൂര്ത്തിയാക്കട്ടെ  എന്ന് നമുക്ക്  ആസംസിക്കം.

പ്രൊഫ്‌ .ജോണ്‍ കുരാക്കാര്‍ 

No comments: