Pages

Thursday, November 17, 2011

വ്യാജവിവാഹം നടത്തി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നഴ്സുമാരെ കടത്തുന്നു


വ്യാജവിവാഹം നടത്തി  യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നഴ്സുമാരെ കടത്തുന്നു

വ്യാജവിവാഹം നടത്തി കേരളത്തില്‍ നിന്നു നെടുമ്പാശേരിവഴി യൂറോപ്പിലേക്കു നഴ്സുമാരെ കടത്തുന്നു. യൂറോപ്യന്‍  രാജ്യങ്ങളില്‍   ഉയര്ന്ന ശമ്പളം വാഗ്ദാനം നല്കിയാണു നഴ്സുമാരെ കടത്തുന്നത്. എറണാകുളം കേന്ദ്രീകരിച്ചുള്ള വന്‍രാക്കറ്റാണ് ഇതിനു പിന്നില്‍. ഇത്തരത്തില്വിദേശരാജ്യങ്ങളില്എത്തുന്നവര്ക്കു ലഭിക്കുന്നതാകട്ടെ ഹോട്ടല്ജോലിയും വീട്ടുവേലയും.

കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തില്നിന്നുപോയ നിരവധി പെണ്‍ക്കുട്ടികള്‍ ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്ജോലിയില്ലാതെ അലയുകയാണ്.  വന്‍തുക  മുടക്കി വിദേശരാജ്യങ്ങളില്എത്തിയ യുവതികളുടെയും യുവാക്കളുടെയും അവസ്ഥ വളരെ ദയനീയമാണെന്നു ഇത്തരത്തില്ജോലി തേടി ഇറ്റലിയിലെത്തിയ കോട്ടയം സ്വദേശിനിയായ യുവതി ദീപികയോടു പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്നഴ്സിംഗ് പഠനം പൂര്ത്തികരിച്ചു ജോലി ചെയ്യുന്നവരെ അവിടെനിന്ന് ഏജന്റുമാര്യുറോപ്യന്രാജ്യങ്ങളില്ജോലി വാഗ്ദാനം നല്കി കയറ്റി അയക്കുകയാണു ചെയ്യുന്നത്.

വിദേശത്തേക്കു പോകുന്നതിനു വ്യാജമായി വിവാഹം നടത്തിയാണ് ഇവരെ കയറ്റി അയക്കുന്നത്. വിദേശത്തേക്കു പോകുന്നതിനു തയാറായ യുവതിയെയും യുവാവിനെയും ദമ്പതികളായി ചിത്രീകരിച്ചു വ്യാജ സിഡി നിര്മിക്കും. ഇതിനുശേഷം സിഡി നല്കി ഓസ്ട്രിയന്എംബസിവഴി യൂറോപ്പില്ഹണിമൂണ്ആഘോഷിക്കുന്നതിന് 15 ദിവസത്തേക്കു ലഭിക്കുന്ന ഷെങ്കന്വിസ കൈക്കലാക്കും. ഇത്തരത്തില്ലഭിക്കുന്ന വീസ നെടുമ്പാശേരി എയര്പോര്ട്ടില്ഏജന്റുമാരുടെ സഹായത്തോടെ എമിഗ്രേഷന്ക്ളിയറന്സ് നടത്തും. ഇതിനാവശ്യമായ രേഖകള്കൈകാര്യം ചെയ്യുന്ന ഏജന്റിന് ആദ്യം അഞ്ചു ലക്ഷം രൂപ നല്കണം. നെടുമ്പാശേരി എയര്പോര്ട്ടില്എമിഗ്രേഷന്ക്ളിയറന്സ് സമയത്ത് 25,000 രൂപ വീതം വധുവും വരനും നല്കണം. ഓസ്ട്രിയന്വിമാനത്താവളത്തില്എത്തുമ്പോള്അവിടെയുള്ള മലയാളി ഏന്റുമാര്ഇവരെ സ്വീകരിക്കും. ഓസ്ട്രിയയില്നിന്ന് ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിലേക്കു കയറ്റി അയയ്ക്കുകയാണ് പതിവ്. മിലാന്‍, റോം, നേപ്പിള്‍, സിസിലി റെയില്വേ സ്റേഷനിലെത്തിക്കും. എന്നാല്ഇവിടെ എത്തുന്നവര്ക്കു ആവശ്യമായ സൌകര്യങ്ങളോ ജോലിയോ ഏജന്റുമാര്ചെയ്തു കൊടുക്കാറില്ല. ഇവിടെനിന്നു വധുവരന്മാര്രണ്ടായി പിരിയും. ബന്ധുക്കള്ഉള്ളവരാണെങ്കില്അവരോടൊപ്പം പോകാം. അല്ലാത്തവരുടെ അവസ്ഥ വളരെ ദയനീയമാണ്.

യൂറോപ്പില്ജോലി നല്കാമെന്നു പറയുന്നവരുടെ അടുക്കല്എത്തിച്ചശേഷം ഏജന്റമാര്മുങ്ങുകയാണ പതിവ്. ജോലി തേടി അലയുന്നവര്അവസാനം വീട്ടുജോലി സ്വീകരിക്കേണ്ടതായി വരുന്നു. ഇവര്ക്കു ലഭിക്കുന്നതാകട്ടെ 600 യൂറോ മത്രം. വീട്ടുജോലി ചെയ്യുന്ന യുവതികള്പീഡനത്തിനുവരെ ഇരയാകുന്നു. ലക്ഷങ്ങള്മുടക്കി വിദേശത്തേക്കു പോകുന്ന നഴ്സുമാര്തിരികെ പോകാന്മടികാണിക്കുന്നതായും പറയുന്നു.

 പ്രൊഫ്‌.  ജോണ്‍ കുരാക്കാര്‍ 

No comments: