സ്നേഹത്തിന്‍റെ കെടാവിളക്ക് തല്ലികെടുത്തി
(ഝാര്‍ഖണ്ഡില്‍ മലയാളി കന്യാസ്‌ത്രീ കൊല്ലപ്പെട്ടു )
മലയാളി കന്യാസ്‌ത്രീയെ ഝാര്‍ഖണ്ഡില്‍ അജ്‌ഞാതസംഘം ആക്രമിച്ച് കൊലപ്പെടുത്തി. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആന്‍ഡ് മേരി സന്യാസ സഭാംഗമായ എറണാകുളം കാക്കനാട് സ്വദേശി സിസ്റ്റര്‍ വത്സ ജോണാണ് (53) കൊല്ലപ്പെട്ടത്. 1984 ലാണ് സന്യസ്‌ത സമൂഹത്തില്‍ ചേര്‍ന്നത്. വാഴക്കാല മലമേല്‍ പരേതനായ എം.സി. ജോണ്‍-ഏലിക്കുട്ടി ദമ്പതികളുടെ എട്ടുമക്കളില്‍ ഏഴാമത്തെയാളാണ് സിസ്‌റ്റര്‍ വത്സ.
20 വര്‍ഷമായി ഝാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലയിലെ പിച്ച്‌വാഡ ഗ്രാമത്തില്‍ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇന്നലെ പുലര്ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം.
ആദിവാസിമേഖലയായ താമസസ്‌ഥലത്തുവച്ച് ഇരുപതോളം പേര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ബന്ധുക്കള്‍ക്കു ലഭിച്ച പ്രാഥമിക വിവരം. ഉറങ്ങിക്കിടക്കുകയായിരുന്ന സിസ്‌റ്ററെ വാതില്‍ പൊളിച്ച് അകത്തുകടന്ന അക്രമിസംഘം വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു.ഒരു വിഭാഗം മാവോയിസ്‌റ്റുകളില്‍നിന്ന് കന്യാസ്‌ത്രീക്കു ഭീഷണിയുണ്ടായിരുന്നു. ഇവരാണ് അക്രമത്തിനു പിന്നിലെന്നാണു സൂചന. അതേസമയം സിസ്‌റ്റര്‍ വത്സ ജോണിന് കല്‍ക്കരി ഖനി മാഫിയയില്നിന്നു ഭീഷണി ഉണ്ടായിരുന്നതായും വിവരമുണ്ട്. ഇക്കാര്യം ഓഗസ്‌റ്റില്‍ നാട്ടില്‍ വന്നപ്പോള്‍ തങ്ങളോടു പറഞ്ഞിരുന്നതായി സഹോദരന്‍ എം.ജെ. ബേബി പറഞ്ഞു. ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കരുതെന്നായിരുന്നു ഭീഷണി.
ആദിവാസി ഊരുകളില്‍ വിദ്യാലയവും ക്ലിനിക്കുകളും സ്‌ഥാപിക്കാന്‍ സിസ്‌റ്റര്‍ മുന്‍കൈയെടുത്തിരുന്നു. ഇന്നലെ പുലര്‍ച്ചയോടെയാണ് മരണവിവരം വീട്ടിലറിഞ്ഞത്. ബന്ധുക്കള്‍ വൈകിട്ടു നാലുമണിയോടെ ഝാര്ഖണ്ഡിലേക്കു തിരിച്ചു. കൊല്‍ക്കത്തയിലെത്തി അവിടെനിന്ന് ജീപ്പില്‍ എട്ടു മണിക്കൂര്‍ യാത്ര ചെയ്‌തുവേണം പിച്ച്വാഡയിലെത്താന്‍. റാഞ്ചിയിലുള്ള സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി കോണ്‍വന്റില്‍ ഇന്നു രാവിലെ എട്ടിന് സംസ്‌കാരം നടത്താനാണ് നിശ്‌ചയിച്ചിരിക്കുന്നത്.
ജോര്‍ജ്, ആനി, ബേബി, ലീന, പരേതരായ ജോസ്, മേരി, ആന്റോ എന്നിവരാണ് സഹോദരങ്ങള്‍. മഠത്തില്‍ ചേരുംമുമ്പ് ഇടപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു. ജാര്ഖന്ധില്‍ കൊല്ലപെട്ട സിസ്റ്റര്‍ വല്‍സാ ജോണ്‍ കൊളുത്തിയ മാറ്റത്തിന്‍റെ കെടാവിളക്ക് ആദിവാസികള്‍ക്ക് എക്കാലവും വഴികാട്ടി .

പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment