Pages

Wednesday, November 16, 2011

ആ മാലാഖമാരോട്‌ നീതി കാണിക്കുക


          ആ മാലാഖമാരോട്‌ നീതി  കാണിക്കുക

നഴ്സുമാര്‍ ഫ്ളോറന്സ്നൈറ്റിംഗേലിന്റെ പിന്മുറക്കാരായി നന്മയുടെ മെഴുകുതിരിയേന്തുന്നവരാണെന്നതില്സംശയമുള്ളവരുണ്ടാകില്ല. ചില  വിവരദോഷികളായ ഭര്ത്താക്കന്മാരോ അവിവാഹിത യുവാക്കളോ മാത്രമാണ്നഴ്സുമാരെ കുറ്റം പറയുക. ആദ്യത്തേതില്അനുഭവത്തിന്റെ ചൂടുണ്ടെന്ന്അവര്പറയുന്നെങ്കില്‍, ആരുടെ കാര്യത്തിലാണ്അതില്ലാത്തതെന്ന്തിരിച്ചു ചോദിക്കേണ്ടി വരും. ആളുകളെ നല്ലതും ചീത്തയുമായി വേര്തിരിക്കുന്നത്അവര്ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിലവരുത് . അവിവാഹിത യുവജനങ്ങള്ക്ക്പണ്ടത്തെപ്പോലെ ഇപ്പോള്നഴ്സുമാരോട്വലിയ വിരോധമൊന്നുമില്ല. കെട്ടി ഇവിടെ നിര്ത്തീട്ടു പോകരുതെന്നേയുള്ളു, വല്ല അമേരിക്കേലോ ബ്രിട്ടനിലോ ഗള്ഫിലോ കൊണ്ടുപൊയ്ക്കൊള്ളണം.
നാട്ടിലായാലും വിദേശത്തായാലും നഴ്സുമാര്നന്മയുടെ കൈത്തിരി തെളിയിച്ച്ആശ്വാസമേകുന്നവര്തന്നെ. നമ്മുടെ സര്ക്കാരാശുപത്രികളിലെ ചിലര്ഇതിന്അപവാദമല്ലെന്നില്ല.
നഴ്സായി സ്വന്തം കുടുംബം പോറ്റാന്മുംബൈയില്പോയവരും നഴ്സിംഗ്പഠിച്ച്വല്ല വിധേനയും രക്ഷപ്പെടാന്ഡല്ഹിയില്പോയ കുട്ടികള്അവിടെയും തെരുവില്കിടന്നു സമരം ചെയ്ത്എത്ര അഛനമ്മമാരെയാണ്തീ തീറ്റിക്കുന്നത്‌. എന്നാലോ , വെറുതേ വായിട്ടലയ്ക്കുകയൊന്നുമല്ല കുട്ടികളെന്ന്അറിയാവുന്നതുകൊണ്ട്കേരളം അപ്പാടെ അവരുടെ കൂടെ നിന്നു, നില്ക്കുന്നു എന്നത്വലിയ കാര്യംതന്നെ.
മുംബൈയിലെ സ്വകാര്യ ആശുപത്രിയില്ബീന എന്ന മലയാളി നഴ്സ്മരിച്ചപ്പോഴാണ്മറ്റു നഴ്സുമാര്പ്രതിഷേധവുമായി ഇറങ്ങിത്തിരിച്ചതെങ്കില്ഡല്ഹിയില്സഹവിദ്യാര്ഥിനിയുടെ യൂണിഫോം വസ്ത്രം വലിച്ചുകീറിയതാണ്മറ്റുള്ളവരെ പ്രകോപിപ്പിച്ചത്‌. പ്രിന്സിപ്പല്തന്നെയാണ്അങ്ങനെ ചെയ്തത്‌. ബീനയ്ക്ക്മതിയായ ചികില്സപോലും ലഭിച്ചിരുന്നില്ലത്രേ. നോക്കൂ, സ്വന്തം ജോലി പോകുമെന്ന്ഉറപ്പാക്കിയാണ് പെണ്കുട്ടികള്സമരം ചെയ്തത്‌. അത്അവരുടെ സര്ട്ടിഫിക്കറ്റുകള്തിരിച്ചുകിട്ടാനുള്ള വെറും ആവശ്യത്തിനപ്പുറം തലമുറകള്ക്കുവേണ്ടിയും അനിയത്തിമാര്ക്കു വേണ്ടിയും കൂടിയുള്ള സമരം തന്നെയായി മാറുകയും ചെയ്തു. ഡല്ഹിയിലെ കുട്ടികളും സമരം ചെയ്തത്അവര്ക്കു വേണ്ടി മാത്രമല്ല.
സമരവും പ്രതിഷേധവും തെരുവിലേയ്ക്ക്ഇറങ്ങുകയും മാധ്യമങ്ങളില്ചര്ച്ചയാവുകയും ചെയ്യുമ്പോള്മാത്രമാണ്കേരളത്തിലെ പെണ്കുട്ടികള്പുറത്തെ പല നഴ്സിംഗ്കോളജുകളിലും ആശുപത്രികളിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്പുറത്തുവരുന്നത്‌. മുംബൈയും ഡല്ഹിയും സര്ക്കാരിനും നഴ്സിംഗ്കൗണ്സിലിനും ജനപ്രതിനിധികള്ക്കും പാഠമായിരുന്നെങ്കില്എന്നാഗ്രഹിക്കുന്ന കുടുംബങ്ങളുടെ എണ്ണം ഒന്നോ രണ്ടോ പത്തോ അല്ലെന്നുറപ്പല്ലേ.
ഭദ്രമായ തൊഴില്ഉപാധികള്‍, സുരക്ഷിതമായ തൊഴില്അന്തരീക്ഷം, മാന്യമായ പഠന സാഹചര്യങ്ങള്തുടങ്ങിയവയൊക്കെ ഇവര്ക്ക്ഉറപ്പു വരുത്തിയില്ലെങ്കില്ഉണ്ടാതാന്പോകുന്ന കുഴപ്പം ചെറുതല്ല. പോയവര്പോയവര്മനം മടുത്ത്തിരിച്ചുവന്നാല്എവിടെ ജോലി കൊടുക്കും? ഇനിയാരും പോകാതിരുന്നാലും എവിടെക്കൊടുക്കും ജോലി? ആരെയും ബുദ്ധിമുട്ടിക്കാതെ അതുങ്ങള്പോയി സ്വസ്ഥമായി ജീവിക്കുമ്പോള്ഒരു കൈത്താങ്ങ്കൊടുക്കണമെന്നാണ്കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലുമൊക്കെയുള്ള നിരവധി കുടുംബങ്ങള്പറയുന്നത്‌. ഭാഗത്താണല്ലോ കേരളത്തിനു പുറത്ത്നഴ്സിംഗ്ജോലി ചെയ്യുന്നവരുടെ കുടുംബങ്ങള്കൂടുതലായി ഉള്ളത്‌. ഭാഗത്തുനിന്നുള്ളവര്തന്നെയാണല്ലോ കേരളം ഭരിക്കുന്നതും.

                                                           പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 



No comments: