Pages

Friday, August 12, 2011


                           പി .സി  അലക്സാണ്ടര്‍ 



നയതന്ത്ര വിദഗ്ധനും ബ്രിട്ടനിലെ ഇന്ത്യന്ഹൈക്കമ്മീഷണറുമായിരുന്ന ഡോ. പി സി അലക്സാണ്ടര്‍(90) അന്തരിച്ചു. അര്ബുദബാധിതനായിരുന്നു. ചെന്നൈയിലെ സ്വകാര്യാശുപത്രിയില്ബുധനാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം. ഏറെക്കാലമായി അര്ബുദ രോഗബാധിതനായിരുന്നു. ശ്വാസകോശ സംബന്ധവും ഹൃദ്രോഗ സംബന്ധവുമായ രോഗങ്ങള്അലട്ടിയിരുന്നു.ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്പ്രവേശിപ്പിച്ചത്. 1988 മുതല്‍ 1990 വരെ തമിഴ്നാട് ഗവര്ണറായും 1993 മുതല്‍ 2002 വരെ മഹാരാഷ്ട്ര ഗവര്ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002 മുതല്‍ 2008 വരെ മഹാരാഷ്ട്രയില്നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 

ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും പ്രിന്സിപ്പല്സെക്രട്ടറിയായും പ്രവര്ത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി ശ്രദ്ധേമായ പ്രവര്ത്തനം കാഴ്ചവെച്ചിട്ടുണ്ട്. 1921 മാര്ച്ച് 21ന് മാവേലിക്കരയിലെ പടിഞ്ഞാറേത്തലയ്ക്കല്കുടുംബത്തിലാണ് ജനനം. സംസ്കാരം ശനിയാഴ്ച മാവേലിക്കരയില്നടക്കും. തിരുവിതാംകൂര്സര്വകലാശാലയില്നിന്ന് ചരിത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയ അലക്സാണ്ടര്അണ്ണാമലൈ യൂണിവേഴ്സിറ്റിയില്നിന്ന്എം.ലിറ്റ്, ഡിലിറ്റ് ബഹുമതികള്നേടി.

ഐഎഎസ് നേടിയ അലക്സാണ്ടര്തുടര്ന്ന് അന്നത്തെ മദ്രാസ്, തിരുകൊച്ചി സംസ്ഥാനങ്ങളില്സേവനം അനുഷ്ഠിച്ചു. 1955ല്ആണു ഡെപ്യൂട്ടേഷനില്കേന്ദ്രസര്വീസിലെത്തിയത്. പബ്ളിക് അഡ്മിനിസ്ട്രേഷനുള്ള കാഞ്ചി പരമാചാര്യ അവാര്ഡും 1999 ല്അദ്ദേഹത്തെ തേടിയെത്തി.ചെന്നൈയില്മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലെത്തി അന്ത്യോപചാരമര്പ്പിച്ചു. കൊച്ചിയിലും അദ്ദേഹത്തിന്റെ ജന്മനാടായ മാവേലിക്കരയിലും പൊതുദര്ശനത്തിനുവെക്കും. 'ത്രൂ ദി കോറിഡോര്സ് ഓഫ് പവര്‍' എന്ന പേരില്തന്റെ സര്വ്വീസ് കാലത്തെ അനുഭവങ്ങളുള്പ്പെടുത്തിയ ആത്മകഥ രചിച്ചിട്ടുണ്ട്. നരസിംഹറാവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന അലക്സാണ്ടറുടെ പേര് ഒരുഘട്ടത്തില്രാഷ്ട്രപതിസ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടിരുന്നു.

                                               പ്രൊഫ്‌  ജോണ്‍ കുരാക്കാര്‍ .

No comments: