പോറ്റിയെ കേറ്റിയേ’ എന്നു തുടങ്ങുന്ന പാരഡിഗാനം മതവികാരം വ്രണപ്പെടുത്തുന്നുണ്ടോ ?
‘പോറ്റിയെ കേറ്റിയേ’ എന്നു തുടങ്ങുന്ന പാരഡിഗാനം ഇപ്പോഴെത്തി നിൽക്കുന്നത് മതവികാരം വ്രണപ്പെടുത്തൽ എന്ന വകുപ്പ് ചാർത്തിയുള്ള കേസിലാണ്. ശബരിമല സ്വർണക്കൊള്ള വിഷയമാകുന്ന പാട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം പ്രചാരണായുധമാക്കിയപ്പോൾ ഗൗനിക്കാതെ വിട്ട സിപിഎമ്മും സംസ്ഥാന സർക്കാരും തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് അതിൽ കേസിനുള്ള വക കണ്ടെത്തിയത്. ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതല്ല ഈ കേസ്.കാർട്ടൂണുകളും പാരഡികളും ജനാധിപത്യ സമൂഹത്തിലെ സ്വാഭാവിക പ്രതികരണങ്ങളാണ്. അവയെ സർക്കാർ നിയന്ത്രിക്കുന്നത് ഉചിതമല്ല. ഒരു സാഹിത്യസൃഷ്ടിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിനെതിരായ എതിർപ്പ് സിവിൽ സൊസൈറ്റിയിൽനിന്നാണ് ഉയരുക. ആ എതിർപ്പ് കനക്കുമ്പോൾ, അതു ക്രമസമാധാന പ്രശ്നമാകുമ്പോൾ സർക്കാരിനു വേണമെങ്കിൽ കേസെടുക്കാം. അല്ലാതെ നേരിട്ട് ആദ്യമേ കേസെടുക്കുന്നത് ജനാധിപത്യ സർക്കാരിനു യോജിച്ചതല്ല. വിദേശത്തു ജോലി ചെയ്യുന്ന ഒരാളാണ് ഈ പാട്ടെഴുതിയതെന്നാണു കേട്ടത്അറിഞ്ഞത് . വിദേശത്തു ജോലി ചെയ്യുന്ന ഒരാൾ തന്റെ നാട്ടിലെ സംഭവങ്ങൾ കേൾക്കുന്നു. നാട്ടിലെ ഇന്നത്തെ ചുറ്റുപാടിനെക്കുറിച്ച് അയാൾക്കുള്ള കാഴ്ചപ്പാടും പ്രതിഷേധവുമൊക്കെ പാട്ടായി എഴുതുന്നു. അത് ഈണമിട്ടു പുറത്തിറക്കുന്നു. ഇതു ചെയ്യാൻ അയാൾക്ക് അവകാശമുണ്ട്. ആ ആശയത്തോടു വ്യത്യസ്ത നിലപാടെടുക്കുന്നവർക്കും അവരുടേതായ അഭിപ്രായം പറയാനും അവരുടേതായ പാട്ടെഴുതാനുമൊക്കെ നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യമുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തിന് അത്രയേറെ വില നൽകുന്നവരാണു നമ്മൾ
മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതോ മതത്തെ പരിഹസിക്കുന്നതോ ആയ എന്തെങ്കിലും പാരഡിഗാനത്തിൽ ഉള്ളതായി തോന്നിയിട്ടില്ല.ഒരു പാരഡിഗാനത്തെസർക്കാർ ഇത്രയും ഭയക്കാൻ പാടില്ല പക്വതയുള്ള ഒരു ഭരണകൂടം കേവലം ഒരു പാട്ടിനെ ഇത്രയും ഭയക്കാൻ പാടില്ല .പൗരസ്വാതന്ത്ര്യത്തെ കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി അടിച്ചമർത്താൻ ശ്രമിക്കരുത്. കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടികളെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളും അവരുടെ സർക്കാരുകളും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ പ്രയോഗത്തിന്റെ മികച്ച മാതൃകകൾ സൃഷ്ടിക്കുകയാണു വേണ്ടത്. എന്നാൽ, അതിന്റെ വിപരീതമാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചത്. ഇതുവഴി സർക്കാർ, സർക്കാരിനുതന്നെ അപകീർത്തിയുണ്ടാക്കിയിരിക്കുന്നു. എത്ര വേഗത്തിൽ ഈ തെറ്റ് തിരുത്തുന്നുവോ, അത്രയും നല്ലത്.ആവിഷ്കാരസ്വാതന്ത്ര്യത്തെ എക്കാലത്തും മുറുകെപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷം ഇങ്ങനെ വിറളി പിടിക്കാൻ എന്താണ് കാരണം ‘പള്ളിക്കെട്ട്’ ഈണം സൂഫി ഗാനത്തിന്റേതാണന്നു പറയുന്നു .രാജഭരണ കാലത്തുപോലും സാമൂഹിക യാഥാർഥ്യങ്ങൾ ആവിഷ്കരിക്കാൻ കലയായിരുന്നു ശക്തമായ മാർഗം. വഷളായ വ്യവസ്ഥിതിക്കെതിരെ ചാക്യാരും നമ്പ്യാരും സമർഥമായി പ്രതികരിച്ചത് അപ്രകാരമാണ്. രാജാവിനെ പരിഹസിക്കാൻ അവകാശമുള്ള വിനോദ വകുപ്പു മന്ത്രിയെത്തന്നെ നിയമിച്ചതായി കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിൽ പരാമർശമുണ്ട്അതിസാധാരണമായ ഒരു പാരഡിപ്പാട്ടിനെതിരെ മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപണമുന്നയിക്കുകയും അതിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ശരിയല്ല .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment