Pages

Tuesday, December 23, 2025

ക്രിസ്തുമസ് ( യേശുക്രിസ്തുവിന്റെ ജനനം മനുഷ്യസ്നേഹത്തിന്റെയും സമാധാനത്തിന്റെയു സഹോദര്യത്തിന്റെയും പ്രതീകമാണ്‌ .

 

ക്രിസ്തുമസ് ( യേശുക്രിസ്തുവിന്റെ ജനനം മനുഷ്യസ്നേഹത്തിന്റെയും സമാധാനത്തിന്റെയു സഹോദര്യത്തിന്റെയും പ്രതീകമാണ്‌ .

ക്രിസ്തുമസ് ( യേശുക്രിസ്തുവിന്റെ നനം) മനുഷ്യസ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും പ്രതീകമാണ്‌ .ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും മഹത്തായ സന്ദേശം ലോകത്തിനുനൽകുന്ന ഒരു വലിയ പെരുന്നാളാണ് ക്രിസ്തുമസ്

അത്യുന്നതങ്ങളില്ദൈവത്തിനു മഹത്വം; ഭൂമിയില്ദൈവകൃപ ലഭിച്ചവര്ക്ക് സമാധാനം” (ലൂക്കാ 2:14). ”ഇതാ സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്നിങ്ങള്ക്കായി ഒരു രക്ഷകന്‍, കര്ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2:11).ഡിസംബർ 25 ന് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മപുതുക്കി ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളിലും വീടുകളിലുമെല്ലാം പുൽക്കൂടും കാണുന്നു  നക്ഷത്രങ്ങളും വർണ്ണ വെളിച്ചങ്ങളുമെല്ലാം ഒരുക്കി ക്രിസ്മസ് രാവിനായി കാത്തിരിക്കുകയാണ് നാടും നഗരവും. ക്രിസ്മസ് അലങ്കാരങ്ങളും കരോൾ ഗാനങ്ങളും ക്രിസ്മസ് ആശംസകളും കേക്കും വൈനും മറ്റു വിഭവങ്ങളുമൊക്കെ ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നു.

ലോകത്ത്  ക്രിസ്തുമസ്സിന്റെ  മുന്നോടിയായി  ഗ്രാമങ്ങൾ തോറും "കണ്ണും കണ്ണും കാത്തിരുന്നു "എന്ന കരോൾ ഗാനം  ഡിസംബർ ഒന്നു മുതൽ തന്നെമുഴങ്ങി കേൾക്കുന്നു     ... നാട്ടിൻപുറത്തെ ക്രിസ്തുമസ് ആഘോഷം കാല ദേശങ്ങളെ  അതിജീവിച്ചു മുന്നേറുന്നു .

ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിന്റെ നിറവിലാണ്. സ്നേഹത്തിന്റെയും സമാധാനത്തിന്റേയും ശാന്തിയുടേയും സന്ദേശം ഉൾക്കൊണ്ട് പ്രാത്ഥനകളും ആഘോഷങ്ങളുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഉത്സവമാക്കുകയാണ് ലോകം . ലോകമെങ്ങുമുള്ള പള്ളികളിൽ  ഡിസംബർ 24  നു  പള്ളികളിലടക്കം പാതിരാ കുര്ബാനകൾ  അര്പ്പിക്കും .മണ്ണിലലയുന്ന മനുഷ്യനെ വിണ്ണിലേയ്ക്കുയര്ത്താന്ദൈവം തന്നെ മണ്ണിലേയ്ക്കു വന്ന ദിനമാണ് ക്രിസ്തുമസ്. ദൈവം മനുഷ്യനായി ഭൂമിയില്അവതരിച്ചത് സ്വയം എളിമപ്പെടുത്തിക്കൊണ്ടാണ്. സ്നേഹത്തിന്റെയും വിനയത്തിന്റെയും സന്ദേശം നല്കുന്ന ക്രിസ്തുമസ് ജാതി-മതഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ്. ക്രിസ്തുമസ് വിശ്വശാന്തി ദിനമാണ്. ലോകം  ജാതിക്കും മതത്തിനും  അതീതമായി  ക്രിസ്തുമസ്  ആഘോഷിക്കുമ്പോൾ  നമ്മുടെ രാജ്യത്ത്  ഉത്തരേന്ത്യയില്പലയിടത്തും ബജറങ്ദള്പ്രവര്ത്തകര്ക്രിസ്മസ് ആഘോഷം തടഞ്ഞു. ഡൽഹി ബദല്പൂരില്മാർക്കറ്റിൽ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജരംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി  വാർത്ത കണ്ടു .യേശുവിന്റെ ജനനത്തെയും ക്രൈസ്തവ വിശ്വാസത്തെയും ചോദ്യം ചെയ്യുന്ന നിലപാടുകൾ പ്രതിഷേധാർഹമാണെന്നും ശക്തമായി ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് '.

 ലോകത്ത് ക്രൈസ്തവ സഭകളും വിശ്വാസികളും ദിനംപ്രതി വർധിച്ചുവരുന്ന കാലഘട്ടത്തിൽ, ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള  ഇത്തരം നടപടികൾ  ഇന്ത്യയെ മറ്റു രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിച്ചേക്കാം. അതുകൊണ്ട് തന്നെ, സ്നേഹവും സഹിഷ്ണുതയും മതസൗഹാർദ്ദവും ഉയർത്തിപ്പിടിച്ച്, എല്ലാവർക്കും സമാധാനവും പ്രത്യാശയും പകരുന്ന ഒരു നല്ല ക്രിസ്മസ് സന്ദേശമായി മാറട്ടെയെന്നതാണ് നമ്മുടെ ആഗ്രഹം. മതങ്ങളൊക്കെ മനുഷ്യന്റെ നന്മയ്ക്കായി രൂപാന്തരപ്പെട്ടതാണ് .ഹരിദ്വാറിലും ക്രിസ്മസ് ആഘോഷങ്ങള്റദ്ദാക്കിയാതായി അറിയുന്നു .ഉത്തര്പ്രദേശില്യോഗി ആദിത്യനാഥ് സര്ക്കാര്ക്രിസ്മസ് അവധി റദ്ദാക്കി. 25 ന് വിദ്യാലയങ്ങൾ പ്രവർത്തിക്കാൻ സർക്കാർ നിർദ്ദേശം നൽകി. അന്നേ ദിവസം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം ആഘോഷിക്കാനാണ് നിര്ദ്ദേശം. .കേരളത്തിൽ  ബി;ജെ പി  നേതാക്കൾ  പള്ളികളിൽ  ക്രിസ്തുമസ്  സന്ദേശം  നൽകുന്ന കാലഘട്ടത്തിലാണ്  ഏതാനം ചില സംസ്ഥാനങ്ങളിൽ  ക്രിസ്തുമസ്  ആഘോഷം  നിരോധിക്കുന്നത്  എന്നോർക്കണം .നക്ഷത്രങ്ങൾ വഴികാട്ടിയ രാത്രിപോലെ ക്രിസ്തുമസ് നിങ്ങളുടെ ജീവിതത്തിനപ്രകാശവും സമാധാനവും നൽകട്ടെ.എല്ലാവർക്കും  ക്രിസ്തുമസ് ആശംസകൾ

പ്രൊഫ്. ജോൺ കുരാക്കാർ

No comments: