Pages

Tuesday, April 30, 2024

മൂന്നാം മാര്‍ത്തോമ്മാ

            


 

 കടമറ്റത്തുള്ള ഏറ്റവും പഴയ കുടുംബങ്ങളിലൊന്നായ പ്രസിദ്ധമായ പകലോമറ്റം കുടുംബത്തില് നിന്നുമായിരുന്നു മലങ്കരയിലെ മാര്ത്തോമ്മാ സ്ഥാനത്തേക്ക് അവരോധിതനായ പരിശുദ്ധ മൂന്നാം മാര്ത്തോമ്മാ. ചെറുപ്പം മുതലേ വളരെ പ്രാർത്ഥനാജീവിതം നയിച്ചുവന്ന, പില്ക്കാലത്ത് മൂന്നാം മാര്ത്തോമ്മാ സ്ഥാനത്തേക്ക് അവരോധിതനായ പരിശുദ്ധ പിതാവ്, വളരെ ചുരുക്കം കാലമാണ് (1686-1688) മലങ്കരസസഭാ ഭരണത്തിലുണ്ടായിരുന്നത്.പരിശുദ്ധ മാര്ത്തോമ്മാ രണ്ടാമൻ 1686 ഏപ്രിൽ 14 ന് പെട്ടെന്നു കാലം ചെയ്തു; അദ്ദേഹത്തെ നിരണം പള്ളിയിലാണ് കബറടക്കിയത്. മലങ്കരസഭയിലെ പ്രധാനികള് ചേര്ന്ന് മാര്ത്തോമ്മാ മൂന്നാമനെ അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുത്തു. അക്കാലത്ത്, 1685 കേരളത്തിലെത്തിയ മാർ ഇവാനിയോസ് ഹിദായത്തുള്ള മലങ്കരയിലെ ഏക മെത്രാപ്പോലീത്തായായിരുന്നു. അങ്ങനെ 1686- മാർ ഇവാനിയോസ് ഹിദായത്തുള്ള പുരോഹിതരോടൊപ്പം ചേര്ന്ന് പരിശുദ്ധ മാര്ത്തോമ്മാ മൂന്നാമന്റെ സ്ഥാനാരോഹണം നടത്തി.


പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്ത് വളരെ ഫലഭൂയിഷ്ഠമായ സ്ഥലമാണ് കടമ്പനാട്. അവിടത്തെ ക്രിസ്ത്യാനികൾ നിലക്കല് (ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ വാസസ്ഥലം) എന്ന സ്ഥലത്ത്നിലക്കൽ മുകള്എന്ന് പേരായിരുന്ന പ്രദേശത്ത് ഡി 325 ല് ആരാധനയ്ക്കായി സെന്റ് തോമസ് ദൈവാലയം എന്നൊരു പള്ളി പണിതു. ദേവാലയം ഇന്നത്തെ കടമ്പനാട് എന്ന സ്ഥലത്തേക്ക് മാറ്റുകയും സെന്റ് ജോർജ്ജ് വലിയപള്ളി എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ എന്ന് ദൈവാലയം പുനർനാമകരണം ചെയ്യപ്പെട്ടു. 2010 മാര്ച്ച് 7 ന് കത്തീഡ്രൽ ദൈവാലയത്തെ മാർത്തോമ്മൻ തീർത്ഥാടന കേന്ദ്രമായി പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ ദിദിമോസ് പ്രഥമന് കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു.

1688
പരിശുദ്ധ മൂന്നാം മാര്ത്തോമ്മാ കടമ്പനാട് ദൈവാലയത്തിലേക്ക് ഒരു സന്ദർശനം നടത്തുകയുണ്ടായി. അവിടെവച്ച് 1688 ഏപ്രിൽ 21 ന് പരിശുദ്ധ പിതാവ് കാലം ചെയ്യുകയും ഏപ്രിൽ 22 ന് കടമ്പനാട് ദൈവാലയത്തോടു ചേര്ന്ന് കബറടക്കം നടത്തുകയും ചെയ്തു. പരിശുദ്ധ മൂന്നാം മാര്ത്തോമ്മായെ അത്യധികം ബഹുമാനപൂര്വ്വംകടമ്പനാട് വല്യപ്പൂപ്പന്എന്ന പേരില് പ്രദേശവാസികള് വിളിച്ചുപോന്നു. പരിശുദ്ധ പിതാവിന്റെ ഓര്മ്മ എല്ലാ വര്ഷവും 21, 22 തീയതികളില് ആചരിച്ചു വരുന്നു.

Prof. John Kufrakar

മര്പ്പിക്കാം.

No comments: