Pages

Sunday, December 3, 2017

KOTTARAKARA BOBY- കൊട്ടാരക്കര ബോബി




KOTTARAKARA BOBY-
കൊട്ടാരക്കര ബോബി

മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒരു അനുഗ്രഹീത കലാകാരനാണ് കൊട്ടാരക്കര ബോബിമുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് ബോബി ചലച്ചിത്ര ലോകത്തേക്ക് വന്നത്. പിന്നീട് ഏകദേശം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം എന്നിവ ചില ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇത് കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.2000-ൽ വക്കാലത്ത് നാരാ‍യണൻ കുട്ടി എന്ന ജയറാം അഭിനയിച്ച ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് അദ്ദേഹം മരണമടഞ്ഞത്.

ഇന്നും എന്നും താന്‍ അഭിനയിച്ച വേഷങ്ങളുടെ നിറവില്‍ ബോബി കൊട്ടാരക്കരയ്ക്ക് മരണമില്ല; അദ്ദേഹം പകര്‍ന്നു തന്ന തമാശകള്‍ക്കും.2000 ഡിസംബര്‍ രണ്ടിന് തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് ബോബി കൊട്ടാരക്കര അന്തരിച്ചത് .കൊട്ടാരക്കര വീനസ് ജംഗ്ഷനില്‍ പരീത്കുഞ്ഞ് റാവുത്തരുടെ മകനായി ജനിച്ച ബോബിക്ക് ഹാസ്യഭിനയം ജന്മസിദ്ധമായിരുന്നു. ബോബി എന്ന അബ്ദുള്‍ അസീസ് മലയാളസിനിമക്കു നല്‍കിയത് കാലഘട്ടത്തെ അതിജീവിക്കുന്ന അഭിനയചാതുരിയാണ്
.നാടകത്തിലൂടെയായിരുന്നു ബോബിയുടെ കടന്നു വരവ്. കൊല്ലം കാളിദാസകലാകേന്ദ്രം, ആലപ്പുഴ മലയാളകലാഭവന്‍, ആറ്റിങ്ങല്‍ ജനശക്തി, ആലുമ്മൂടന്‍െറ നാടകഗ്രൂപ്പ് .തുടങ്ങിയവയിൽ .ബോബി പ്രവർത്തിച്ചിട്ടുണ്ട് .ഒട്ടേറെ ടെലിവിഷന്‍ സീരിയലുകളിലൂടെയും മിമിക്രിയിലൂടെയും കലാലോകത്ത് സജീവസാന്നിധ്യമറിയിച്ചിരുന്നെങ്കിലും സിനിമാഭിനയമാണ് അദ്ദേഹത്തെ പ്രശസ്തിയുടെ നടുമുറ്റത്തെത്തിച്ചത്.

"മഴവില്‍കാവടി'യിലൂടെയാണ് ബോബി തിരക്കുള്ള നടനാകുന്നത്. "ഉലക്ക' എന്ന ഹാസ്യകഥാപ്രസംഗത്തിലെ ബോബി എന്ന പേരാണ് പിന്നീട് അസീസ് സ്വന്തമാക്കിയത്. അനേകം സിനിമകളില്‍ നര്‍മ്മത്തിന്‍െറ ലഹരിനുണഞ്ഞ് നമുക്ക് മുമ്പിലെത്തിയ ബോബി മലയാളസിനിമക്ക് നല്‍കിയത് മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു.ബോബി കൊട്ടാരക്കരയുടെ 18ാം ചരമവാര്ഷികമാണ് ഇന്ന്,2017 ഡിസംബർ 3 . ബോബി കൊട്ടാരക്കരയുടെ സ്മരണയ്ക്ക് മുന്നിൽ കേരളകാവ്യകലാസാഹിതിയുടെ ആദരാഞ്ജലികൾ .



പ്രൊഫ്. ജോൺ കുരാക്കാർ

1 comment:

celewish said...

This is a nice post and i like to share an info celebrity endorsement in india.