Pages

Monday, December 4, 2017

കൊട്ടാരക്കര ചെങ്ങമനാട്ബേതലഹേംആശ്രമ അംഗം വെരി.റവ..പി.കെ സോളമൻ റമ്പാച്ചന് നാടിൻറെ ആദരാഞ്ജലികൾ



കൊട്ടാരക്കര ചെങ്ങമനാട്ബേതലഹേംആശ്രമ അംഗം വെരി.റവ..പി.കെ സോളമൻ റമ്പാച്ചന് നാടിൻറെ ആദരാഞ്ജലികൾ


മലങ്കര ഓർത്തഡോക്സ് സഭയുടെ കൊട്ടാരക്കര ചെങ്ങമനാട് ബേതലഹേംആശ്രമ അംഗം വെരി റവ.. പി.കെ സോളമൻ റമ്പാച്ചൻ ഇന്ന് രാവിലെ  കർത്താവിൽ നിദ്രപ്രാപിച്ചു..കൊട്ടാരക്കര സെന്റ്.ഗ്രീഗോറിയോസ് കോളേജ് സൂപ്രണ്ടായി കോളേജിൻറെ തുടക്കം മുതൽ പ്രവർത്തിച്ച വ്യക്തിയാണദ്ദേഹം .. കാലംചെയ്ത ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വതിയൻ കാതോലിക്കാ  ബാവയോടെയൊപ്പം കൊട്ടാരക്കര സെന്റ്.ഗ്രീഗോറിയോസ്കോളേജിൻറെ പുരോഗതിക്കുവേണ്ടി അക്ഷീണംപ്രവർത്തിച്ച വ്യക്തിയാണ് . ബഹുമാനപെട്ട കോശിയച്ചനോടൊപ്പം നിരവധി സഭാവിദ്യാലയങ്ങൾ സ്ഥാപിച്ച് കൊട്ടാരക്കരയെ പുരോഗതിയിലേക്കു നയിച്ച ആത്മീകഗുരുവാണ്സോളമൻ റമ്പാച്ചൻ . ലാളിത്യം, വിനയം,എളിമ,സൗമ്യഭാവം എന്നിവയുടെ വിളനിലമായിരുന്നു അദ്ദേഹം .കൊട്ടാരക്കര, പുനലൂർ ഭദ്രസനത്തിലെ വിവിധ ദേവാലയങ്ങളിൽ ഇദ്ദേഹം വികാരിയായി  ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശവസംസ്ക്കാരം ബുധനാഴ്ച ചെങ്ങമനാട് ബെതലഹേം ആശ്രമത്തിൽ നടത്തും .പി.കെ സോളമൻ റമ്പാച്ചൻറെ വേർപാടിൽ ആദരാഞ്ജലികൾ.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: