Pages

Thursday, July 13, 2017

സിനിമാരംഗത്തെ അരാജക പ്രവണതകളും മാഫിയ ശക്തികളും

സിനിമാരംഗത്തെ അരാജക പ്രവണതകളും മാഫിയ ശക്തികളും

ചലച്ചിത്രരംഗത്തെ പ്രമുഖ നടിക്കുനേരെ അതിക്രൂരമായ ആക്രമണമാണ് ഫെബ്രുവരിയില്‍ ഉണ്ടായത്. തൊഴിലിടത്തുനിന്ന് മടങ്ങവെ, സംരക്ഷകനാകേണ്ട ഡ്രൈവര്ത്ന്നെ ഒരുപറ്റം നരാധമന്മാര്ക്കുേ മുന്നിലേക്ക് നടിയെ എറിഞ്ഞുകൊടുക്കുയായിരുന്നു. ഓടുന്ന വാഹനത്തില്‍, രക്ഷപ്പെടാന്‍ ഒരു മാര്ഗാവുമില്ലാതെ പൈശാചിക പീഡനത്തിനിരയാകേണ്ടിവന്ന നടി തന്റെദുരനുഭവം നിയമത്തിനു മുന്നിലെത്തിക്കാനുള്ള ധീരത കാണിച്ചതുകൊണ്ടുമാത്രമാണ് ഈ കേസ് ജനശ്രദ്ധയിലെത്തിയത്
.ഫെബ്രുവരി 18ന് കേരളം ഉണർന്നപ്പോൾ കേട്ട ആ ഞെട്ടിക്കുന്ന വാർത്ത 90 വർഷത്തെ മലയാള സിനിമാചരിത്രത്തിൽ മുമ്പൊന്നും ഉണ്ടാകാത്ത തരത്തിലുള്ള വിവാദക്കൊടുങ്കാറ്റിനാണ് വഴിതെളിച്ചത്. പൾസർ സുനി എന്ന സ്ഥിരം കുറ്റവാളിയെ പിടികൂടിയെങ്കിലും സംഭവത്തിനുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ അഞ്ചുമാസമെടുത്തു. .കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായത് വാടകയ്ക്കെടുത്തവരാണെന്നും അവരെ നിയോഗിച്ചത് മലയാളത്തിലെ പ്രമുഖ ചലച്ചിത്രനടനും നിര്മാതതാവുമായ ദിലീപ് ആണെന്നുമാണ് പൊലീസ് കണ്ടെത്തിയത്. എത്ര ഉന്നതനായാലും കുറ്റകൃത്യം നടത്തിയിട്ടുണ്ടെങ്കില്‍ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്ത്തി ച്ചു പറഞ്ഞിരുന്നു .
ഈ കേസിൽ കേരള പോലീസ് അഭിനന്ദനം അർഹിക്കുന്നു . സ്വന്തം സുരക്ഷ ഉറപ്പാക്കാനും പ്രശ്നങ്ങള്ക്ക്  പരിഹാരംകാണാനും ചലച്ചിത്രമേഖലയിലെ വനിതകള്ക്ക്  പ്രത്യേക സംഘടന തന്നെ രൂപീകരിക്കേണ്ടിവന്നു എന്നൊരു പ്രത്യകതയും ഈ സംഭത്തോടെ ഉണ്ടായി .  .ചലച്ചിത്ര രംഗത്ത്  ഒരു ശുദ്ധികരണം അനിവാര്യമാണ്  സിനിമാരംഗത്ത് പ്രവർത്തിക്കുന്നവരും ഈ കലയെ കലയായി നിലനിർത്തണമെന്നാഗ്രഹിക്കുന്നവരും ഒറ്റക്കെട്ടായി രംഗത്തുവരണം. മറ്റ്  മേഖലകളിൽ  സ്ത്രീകൾ  ജോലിചെയ്യുന്നതുപോലെ  സിനിമാ രംഗത്തും  അവർക്ക് പ്രവർത്തിക്കാൻ കഴിയണം .കാലം മാറിയ വിവരം   എല്ലാവരും  അറിയണം .ഇന്ന്  സിനിമ പാരമ്പര്യത്തൊഴിലല്ല. അതു പ്രഫഷനൽ രംഗമായിരിക്കുന്നു. ..അതുകൊണ്ടുതന്നെ പ്രഫഷനലായ അന്തരീക്ഷവും അവിടെ ഉണ്ടാകണം. അത് അംഗീകരിക്കാത്തവർ  സിനിമവിട്ടു പോകുകതന്നെ വേണം ..സ്ത്രീയ്ക്ക് വേണ്ടതു തുല്യബഹുമാനമാണ്. മോശമായി പെരുമാറുന്നു എന്നതുകൊണ്ടാണു കൂടുതൽ പെൺകുട്ടികൾ സിനിമ  രംഗത്തേക്കു  കടന്നു വരാത്തത്.മാധ്യമരംഗത്തേക്ക് ഇപ്പോൾ പെൺകുട്ടികൾ ധാരാളമായി കടന്നുവരുന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ  ധാരാളം വനിതകൾ ജോലിചെയ്യുന്നു അതുപോലെ . സിനിമ വളരെ സുരക്ഷിതവും ക്രിയാത്മകവുമായൊരു മേഖലയാണെന്ന് ഓരോ രക്ഷിതാവിനും തോന്നണം.എങ്കിലേ .അവരുടെ കുട്ടികൾ ഈ രംഗത്തേക്കു കടന്നു വരൂ . സിനിമ പോലെ സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന മറ്റൊന്നുമില്ല .
സ്ത്രീയെ ദുര്ബലയായും പരസഹായമില്ലാതെ ജീവിക്കാന് കഴിയാത്തവളായും ചിത്രീകരിക്കുന്ന രീതി മാറണം .സിനിമ  ഇന്ന് കലാകാരന്റേതല്ലാതായി. മാറിയിരിക്കുകയാണ് .ഇന്ന് സിനിമാലോകം ഭരിക്കുന്നത്താ രരാജാക്കന്മാരാണ്.  നടീനടന്മാരെയും കലാപ്രവർത്തകരേയും എന്തിനു സംവിധായകരെ പോലും നിശ്ചയിക്കുന്നത്  ഈ താരരാജാക്കന്മാരാണ് . ഇവരുടെ സഹായത്തിനു  ഗുണ്ടാസംഘങ്ങളും അധോലോക നായകന്മാരും മയക്കുമരുന്നുമാഫിയകളും തയാറായി നിൽക്കുന്നു.മലയാള സിനിമയിൽ കൊടികുത്തിവാഴുന്ന ഗുണ്ടകളേയും മാഫിയകളെയും ദുഷ്ടശക്തികളെയും പടിക്കുപുറത്താക്കി ശുദ്ധീകരിക്കാൻ സിനിമാസംഘടനായ "'അമ്മ "ക്ക് കഴിയുമോ ?വ്യക്തിവൈരാഗ്യത്തിന്റെ പേരില് സഹപ്രവർത്തകയായ  ഒരു യുവനടിയെ കൊല്ലാക്കൊലയ്ക്കു സമാനമായ രീതിയില് പീഡിപ്പിക്കാന് ഒരു കലാകാരന് തയാറായി എന്നത് മലയാളികള്ക്ക് മൊത്തം അപമാനമായിതീർന്നിരിക്കുകയാണ് .
ഈ കേസിൽ  ഇനിയും നിരവധി കുറ്റവാളികൾ ഉണ്ടാകാം  അവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം .ഇത്തരം ക്രൂരത ആരോടും ചെയ്യാനാകാത്ത വിധത്തില്‍ മാതൃകാപരമായ ശിക്ഷ എല്ലാ കുറ്റവാളികള്ക്കും  വാങ്ങിക്കൊടുക്കാന്‍  പൊലീസ് സംഘത്തിന് കഴിയണം


പ്രൊഫ്. ജോൺ കുരാക്കാർ

No comments: