SRI LANKAN NAVY SAVES ELEPHANT FROM DROWNING AFTER IT
WAS SWEPT OUT TO SEA
കടലില്‍ മുങ്ങിത്താഴ്ന്ന
ആനയ്ക്ക്
രക്ഷയായത് ശ്രീലങ്കന്‍
നാവികസേന
A
group of naval personnel saved an elephant from drowning after the animal
became caught in an ocean current.Crews spotted the elephant eight nautical
miles off Kokkuthuduwai in Kokilai, on July 11.You can see the elephant
struggling to keep its head and trunk above the surface.It took several boats,
a team of navy divers and wildlife officials to rescue the elephant.They used
ropes to safely guide the animal from the water to dry land.The elephant was
later handed over to wildlife officials.
കടലിലേക്ക് ഒഴുകിപ്പോയ ആനയെ
രക്ഷിക്കാനെത്തിയത് ശ്രീലങ്കന്‍ നാവിക
സേന. ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്താണ് സംഭവം
ഉണ്ടായത്. നാവിക സേനയുടെ പട്രോളിങ് സംഘമാണ് ആനയെ കടലില്‍ മുങ്ങിത്താഴുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വന്യജീവി സംരക്ഷണ വിഭാഗവുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. 12 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ രക്ഷിച്ചത്.
കോക്കിലൈ വന മേഖലയില്‍ നിന്ന് കടല്‍ നീന്തിക്കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഒഴുക്കില്‍ പെട്ടതാകാമെന്നാണ് കരുതുന്നത്. ഒഴുക്കില്‍ പെട്ട ആന തീരത്തുനിന്ന് 10 മൈലോളം അകലേക്ക് ഒഴുകിപ്പോയി. അതിനിടെയാണ് നാവിക സേനയുടെ ശ്രദ്ധയില്‍ പെട്ടത്. വന്യമൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തതിനാല്‍ വന്യജീവി സംരക്ഷണ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നെന്ന് നേവിയുടെ വക്താവ് ചാമിന്ദ വാല്‍ക്കഗുലെ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനു മുമ്പ് ആനയുമായി ബന്ധം സ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവരുടെ നിര്‍ദേശപ്രകാരം നാവിക സേനയുടെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 12 മണിക:ൂര്‍ നേരത്തെ രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ ആനയെ തീരത്തെത്തിക്കുകയായിരുന്നെന്നും വാല്‍ക്കഗുലെ പറഞ്ഞു. വെള്ളം കുടിച്ചതിന്റെയും കടലില്‍ കൂടുതല്‍ സമയം നീന്തേണ്ടി വന്നതിന്റെയും ക്ഷീണമല്ലാതെ ആനക്ക് മറ്റു ശാരീരിക ബുദ്ധിമുട്ടുകളില്ലാത്തതിനാല്‍ വന്യജീവി വിഭാഗം അതിനെ യാന്‍ ഓയ വനമേഖലയില്‍ വിട്ടു.
Prof. John Kurakar
No comments:
Post a Comment