Pages

Friday, March 24, 2017

മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കി​വി​ടാ​നുള്ളതല്ല കേരളത്തിലെ നദികൾ

മാലിന്യങ്ങ  ഴുക്കിവിടാനുള്ളതല്ല 
കേരളത്തിലെ നദികൾ

മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കി​വി​ടാ​നോ നിറയ്ക്കാനോ ഉ​ള്ള​താ​ണു ന​ദി​ക​ൾ എ​ന്നൊ​രു ധാ​ര​ണ മലയാളികൾക്കുണ്ട് . വ്യ​വ​സാ​യ​ശാ​ല​ക​ൾ ന​ദീ​തീ​ര​ത്തു സ്ഥാ​പി​ച്ചി​രിക്കുന്നത് മാലിന്യം ഒഴുക്കിക്കളയാൻ  വേണ്ടിയാണ് .ചാലിയാർ ചാവാറായി കഴിഞ്ഞു .കല്ലടയാർ മാലിന്യപുഴയായി . പെ​രി​യാ​റി​നു താ​ങ്ങാ​വു​ന്ന​തി​ന​പ്പു​റ​ത്താ​യി​രി​ക്കു​ന്നു മാ​ലി​ന്യ​ത്തി​ന്‍റെ തോ​ത്. തീ​ര​വാ​സി​ക​ളാ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും കൂ​ടു​ത​ൽ ദോ​ഷ​ങ്ങ​ൾ  സഹിക്കുന്നത്  നദികളും തോടുകളും എത്ര പവിത്രമായിട്ടാണ് പാശ്ചാത്യരാജ്യങ്ങൾ കണക്കാക്കുന്നത് .അയൽരാജ്യമായ ശ്രീലങ്ക  അവരുടെ പുഴകളും നദികളും  കടൽത്തീരങ്ങളും സംരക്ഷിക്കുന്നത് കണ്ട് പഠിക്കേണ്ടതാണ് .
മ​ധ്യ​കേ​ര​ള​ത്തി​ലെ അ​ര​ക്കോ​ടി​യി​ലേ​റെ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ള സ്രോ​ത​സാ​ണു പെ​രി​യാ​ർ. എ​ന്നാ​ൽ, രാ​സ​മാ​ലി​ന്യ​ങ്ങ​ളു​ടെ​യും അ​പ​ക​ട​ക​ര​മാ​യ ല​വ​ണ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യം പെ​രി​യാ​റി​ലെ വെ​ള്ളം ആ​ശ്ര​യി​ക്കു​ന്ന​വ​രി​ൽ ഉ​ള​വാ​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഏ​റെ​യാ​ണ്. കേ​ര​ള സം​സ്കാ​ര​ത്തി​ന്‍റെ​യും ജീ​വി​ത​ത്തി​ന്‍റെ​യും ഭാ​ഗ​മാ​ണീ ന​ദി. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ന​ദി-244 കി​ലോ​മീ​റ്റ​റോ​ളം നീ​ളം.ആ​ദി​ശ​ങ്ക​രാ​ചാ​ര്യ​രു​ടെ ജ​ന്മ​ഗൃ​ഹം ഉ​ൾ​പ്പെ​ടു​ന്ന കാ​ല​ടി​യി​ലെ ശൃം​ഗേ​രി മ​ഠം ഈ ​ന​ദി​യു​ടെ ക​ര​യി​ലാ​ണ്. ക്രി​സ്തു ശി​ഷ്യ​നാ​യ തോ​മാ ശ്ലീ​ഹ​യ്ക്കു പെ​രി​യാ​ർ​തീ​രം പ്ര​വ​ർ​ത്ത​ന​രം​ഗ​മാ​യി​രു​ന്നെ​ന്നു വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു. പ്ര​സി​ദ്ധ​മാ​യ ആ​ലു​വാ ശി​വ​രാ​ത്രി പെ​രി​യാ​റി​ന്‍റെ മ​ണ​ൽ​പ​ര​പ്പി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ടി​പ്പു സു​ൽ​ത്താ​ന്‍റെ പ​ട​യോ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും പെ​രി​യാ​റി​നൊ​രു ക​ഥ​യു​ണ്ട്. തി​രു​വി​താം​കൂ​ർ ആ​ക്ര​മി​ക്കാ​നെ​ത്തി​യ ടി​പ്പു​വി​ന്‍റെ സൈ​ന്യം പെ​രി​യാ​റി​ലെ വെ​ള്ള​പ്പാ​ച്ചി​ൽ ക​ണ്ടാ​ണ​ത്രേ പി​ന്തി​രി​ഞ്ഞ​ത്.സം​സ്ഥാ​ന​ത്തെ അ​ഞ്ചു ജി​ല്ല​ക​ൾ​ക്കു പെ​രി​യാ​ർ വെ​ള്ളം ന​ൽ​കു​ന്നു​ണ്ട്. കു​ടി​വെ​ള്ള​മാ​യും ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ​ക്കും പെ​രി​യാ​റി​ലെ ജ​ലം ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ടു​ക്കി, ചെ​ങ്കു​ളം, പ​ന്നി​യാ​ർ, പ​ള്ളി​വാ​സ​ൽ, നേ​ര്യ​മം​ഗ​ലം, ലോ​വ​ർ പെ​രി​യാ​ർ തു​ട​ങ്ങി ഒ​ന്പ​തു ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ​ക്കു പെ​രി​യാ​ർ വെ​ള്ളം ഉ​പ​യോ​ഗ​പ്പെ​ടു​ന്നു​ണ്ട്. പ​ല വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളും പെ​രി​യാ​റി​ന്‍റെ ഓ​രം​പ​റ്റി നി​ല​കൊ​ള്ളു​ന്നു.
ഇന്ന് പെരിയാർ മലിനനദിയാണ് . വ്യ​വ​സാ​യ ശാ​ല​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം ഇ​ത്ര​യേ​റെ ത​ള്ള​പ്പെ​ടു​ന്ന മ​റ്റൊ​രു പു​ഴ കേ​ര​ള​ത്തി​ലി​ല്ല. വ​ള​രെ അ​പ​ക​ട​ക​ര​മാ​ണു വ്യ​വ​സാ​യ മാ​ലി​ന്യ​ങ്ങ​ൾ. ഈ ​പ്ര​ശ്നം വ​ലി​യൊ​രു സം​ഘ​ർ​ഷ​ത്തി​ലേ​ക്കു വ​ള​രു​ക​യാ​ണ്. പെ​രി​യാ​റി​ന്‍റെ മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ആ​ശ​ങ്ക തെ​രു​വി​ൽ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ രൂ​പം കൈ​ക്കൊ​ള്ളു​കയാണ.പെരിയാറിലെ ജലത്തിൽ ഖ​ര​ലോ​ഹ​മാ​ലി​ന്യ​ങ്ങ​ളു​ടെ അ​പ​ക​ട​ക​ര​മാ​യ സാ​ന്നി​ധ്യം ക​ണ്ടു. കാ​ൻ​സ​ർ, ക​ര​ൾ-​ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ,ത്വ​ക്ക് രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു കാ​ര​ണ​മാ​കു​ന്ന​താ​ണ് ഈ ​മാ​ലി​ന്യ​ങ്ങ​ൾ. മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി​യ സം​ഭ​വ​വു​മു​ണ്ടാ​യി​ട്ടു​ണ്ട്. ന​ദീ​ജ​ല​ത്തി​ൽ ക്ലോ​റോ​ഫോം, കാ​ർ​ബ​ൺ ടെ​ട്രാ​ക്ലോ​റൈ​ഡ്, ടു​ളു​വി​ൻ തു​ട​ങ്ങി അ​തി​മാ​ര​ക​ങ്ങ​ളാ​യ പ​ല വി​ഷ​ങ്ങ​ളും വ​ള​രെ​ക്കൂ​ടി​യ തോ​തി​ൽ ആ​രോ​ഗ്യ​വ​കു​പ്പു ക​ണ്ടെ​ത്തി. ഈ ​പ്ര​ദേ​ശ​ത്തു​നി​ന്നു ശേ​ഖ​രി​ച്ച പ​ശു​വി​ൻ​പാ​ൽ, കോ​ഴി​മു​ട്ട എ​ന്നി​വ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​ഡ്മി​യം, ഡ​യോ​ക്സി​ൻ തു​ട​ങ്ങി​യ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം കാ​ണു​ക​യു​ണ്ടാ​യി.പ്ര​കൃ​തി സ്നേ​ഹി​ക​ളും പരിസ്ഥിതി ശാസ്ത്രകാരൻമാരും  ഈ വിഷയത്തിൽ പഠനം നടത്തി  പ്രതികരിക്കേണ്ടിയിരിക്കുന്നു .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: