Pages

Wednesday, February 22, 2017

കേരളത്തിൽ സ്ത്രീസുരക്ഷ വളരെയകലെ

കേരളത്തിൽ  സ്ത്രീസുരക്ഷ
വളരെയകലെ

കേരളത്തിൽ  സ്ത്രീസുരക്ഷ വളരെയകലെയാണ് .ഇവിടെ ഗു​ണ്ട​ക​ളും ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളും വി​ല​സു​കയാണ് .പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​പോ​ലും സ്ത്രീ​ക​ൾ​ക്കു ര​ക്ഷ​യി​ല്ലാത്തസ്ഥിതിയായി . പ്ര​മു​ഖ​യാ​യൊ​രു സി​നി​മാ​ന​ടി​യെ ഗു​ണ്ടാ​സം​ഘം മ​ണി​ക്കൂ​റു​ക​ളോ​ളം കാ​റി​ൽ കൊ​ണ്ടു​ന​ട​ന്ന് അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെയ്ത സംഭവം  സാക്ഷരകേരളത്തിനു  അപമാനമാണ് .ന​ടി​യെ കാ​റി​ൽ അ​പ​മാ​നി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വം സ​മാ​ന​മാ​യ മ​റ്റു പ​ല സം​ഭ​വ​ങ്ങ​ളും മ​റ​നീ​ക്കി പു​റ​ത്തു​വ​രു​ന്ന​തി​നു വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. സി​നി​മാ മേ​ഖ​ല​യി​ൽ അ​ര​ങ്ങേ​റു​ന്ന ഗു​ണ്ടാ​വി​ള​യാ​ട്ട​ത്തി​ന്‍റെ​യും ക്വ​ട്ടേ​ഷ​ൻ സം​സ്കാ​ര​ത്തി​ന്‍റെ​യും അ​വി​ശ്വ​സ​നീ​യ​മാ​യ ക​ഥ​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കേരളത്തിൽ ക്രമസമാധാന നില തകരാൻ ഇടയാകരുത് .  
     സാ​ധാ​ര​ണ​ക്കാ​രും സ​മാ​ധാ​ന​കാം​ക്ഷി​ക​ളു​മാ​യ ജ​ന​ങ്ങ​ൾ​ക്കു സു​ര​ക്ഷി​ത​ത്വ​വും സം​ര​ക്ഷ​ണ​വും ന​ൽ​കാ​ൻ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും കോ​ട​തി​യും ബാ​ധ്യ​ത​പ്പെ​ട്ടി​രി​ക്കു​ന്നു. ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ആ ​ചു​മ​ത​ല യ​ഥാ​വി​ധി നി​ർ​വ​ഹിക്കും എന്ന് വിശ്വസിക്കുകയാണ് .ഗു​ണ്ട​ക​ളെ​യും ക്വ​ട്ടേ​ഷ​ൻ​കാ​രെ​യും അ​ഴി​ക്കു​ള്ളി​ലാ​ക്കാ​നു​ള്ള ആ​ർ​ജ​വം ഭ​ര​ണ​കൂ​ട​ത്തി​നു​ണ്ടാ​വ​ണം. കു​റ്റ​ക്കാ​ർ​ക്ക് ന്യാ​യ​മാ​യ ശി​ക്ഷ കോ​ട​തി ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം. കൊ​ടും​കു​റ്റ​വാ​ളി​ക​ൾ നി​യ​മ​ന​ട​പ​ടി​ക​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാൻ ഇടയാകരുത് .ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം 2010 ഗു​ണ്ട​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. കൊ​ല​പാ​ത​കം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ‌, ബ​ലാ​ത്സം​ഗം, മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ പ്ര​തി​ക​ളാ​യ​വ​രെ​യാ​ണ് ഈ ​പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ലെ സ​മാ​ധാ​ന ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യാ​ണെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. കേ​ര​ള​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണു ക​ണ​ക്ക്. പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി ആ​യി​ര​ത്തോ​ളം സ്ത്രീ​ക​ൾ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​കു​ന്നു. ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ൾ അ​തി​ന്‍റെ മൂ​ന്നി​ര​ട്ടി​യി​ലേ​റെ വ​രും. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ സ്ത്രീ​ക​ൾ​ക്കു നേ​രേ ഏ​റ്റ​വും കൂ​ടു​ത​ൽ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത് ക​ഴി​ഞ്ഞ വ​ർ​ഷ​മാ‍ണ്. ഇ​ത്ത​രം ക​ണ​ക്കു​ക​ൾ ജനങ്ങളെ  ഭീ​തി​പ്പെ​ടു​ത്തു​ന്നു. ന​മ്മു​ടെ സി​നി​മാ​രം​ഗ​വും അ​ധോ​ലോ​ക​ത്തി​ന്‍റെ കൈ​ക​ളി​ലേ​ക്കു പോ​വു​ക​യാ​ണോ‍?  ഗുണ്ടാസംഘം അനിവാര്യമായി മാറുകയാണോ ?


പ്രൊഫ്. ജോൺ കുരാക്കാർ

No comments: