ലോകത്തിലെ ഏറ്റവും വലിയ മൃഗസംരക്ഷണ-ജീവകാരുണ്യ പദ്ധതി
ലോകത്തിലെ തന്നെ ഏറ്റവും വലിയ മൃഗസംരക്ഷണ-ജീവകാരുണ്യ പദ്ധതിയാണ് 'വന്താര' (Vantara). 'കാടിന്റെ നക്ഷത്രം' (Star of the Forest) എന്നാണ് ഈ സംസ്കൃത വാക്കിന്റെ അർത്ഥം.ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് റിഫൈനറി കോംപ്ലക്സിനുള്ളിൽ 3,500 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ ആധുനിക സങ്കേതത്തിൽ പരിക്കേറ്റതും, പീഡിപ്പിക്കപ്പെട്ടതുമായ ഒന്നര ലക്ഷത്തിലധികം മൃഗങ്ങളെയാണ് സംരക്ഷിക്കുന്നത്.
ജീവകാരുണ്യ പ്രവർത്തനം മാനുഷിക മൂല്യങ്ങൾക്ക്വിലകൽപ്പിക്കുന്നവരുടെ മനസിൽ നിന്ന് ഉരുത്തിരിയുന്നതാണ്. മനുഷ്യൻ പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണ്. സഹജീവികളായ മൃഗങ്ങളെയും പക്ഷികളെയും സ്നേഹിക്കാനും അവയോട് കരുണ കാണിക്കാനും നമുക്ക് സാധിക്കണം.
എല്ലാ ജീവനുകളും വിലപ്പെട്ടതാണ്: മനുഷ്യനെപ്പോലെ തന്നെ മൃഗങ്ങൾക്കും വേദനയും സന്തോഷവും വിശപ്പുമെല്ലാം അറിയാം. അവയ്ക്ക് നമ്മുടെ ഭാഷയിൽ സംസാരിക്കാൻ കഴിയില്ലെങ്കിലും അവയുടെ വികാരങ്ങൾ മനസ്സിലാക്കാൻ നമുക്ക് കഴിയണം. പ്രകൃതിയുടെ സന്തുലിതാവസ്ഥ: ഈ ഭൂമിയിൽ മനുഷ്യൻ നിലനിൽക്കണമെങ്കിൽ മൃഗങ്ങളും പക്ഷികളും സസ്യങ്ങളും അടങ്ങുന്ന പ്രകൃതിയും നിലനിൽക്കണം. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും പരസ്പരം ആശ്രയിച്ചാണ് കഴിയുന്നത്. അവയോട് ക്രൂരത കാണിക്കുന്നത് മനുഷ്യൻ സ്വയം വരുത്തിവെക്കുന്ന വിനയാണ്. യഥാർത്ഥ മനുഷ്യത്വം: ദുർബലരും സംസാരിക്കാൻ കഴിയാത്തവരുമായ ജീവികളോട് നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ് നമ്മുടെ സംസ്കാരവും മനുഷ്യത്വവും അടങ്ങിയിരിക്കുന്നത്. വഴിയിൽ കാണുന്ന പട്ടിണി കിടക്കുന്ന മൃഗങ്ങൾക്ക് ഭക്ഷണമോ വെള്ളമോ നൽകുക. കടുത്ത വേനൽക്കാലത്ത് പക്ഷികൾക്കും മൃഗങ്ങൾക്കും കുടിക്കാൻ വീട്ടുറ്റത്ത് ഒരു പാത്രത്തിൽ വെള്ളം വെക്കുക. മൃഗങ്ങളെ അനാവശ്യമായി ഉപദ്രവിക്കാതിരിക്കുക.നമ്മുടെ ചുറ്റുമുള്ള നിർധനരായ മനുഷ്യരെ സഹായിക്കുന്നതുപോലെ തന്നെ, അപകടത്തിൽപ്പെടുന്ന മൃഗങ്ങളെയും പരിചരിക്കാൻ നമ്മൾ തയ്യാറാകണം."സഹജീവികളെ സ്നേഹിക്കാത്തവന് ദൈവത്തിന്റെ സ്നേഹം ലഭിക്കില്ല" എന്ന വചനം ഓർക്കുന്നത് നന്നായിരിക്കും.
ജീവകാരുണ്യ പ്രവർത്തനം എന്നത് കേവലം ഒരു ബാഹ്യമായ പ്രവൃത്തിയല്ല, മറിച്ച് അത് മനുഷ്യത്വത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ഒരു മാനസികാവസ്ഥയാണ്.മറ്റുള്ളവരുടെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും സ്വന്തം വേദനയായി കാണാൻ കഴിയുന്ന (Empathy) ആളുകളിൽ നിന്നാണ് ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകുന്നത്. ഇതിന് പിന്നിലെ പ്രധാന ഘടകങ്ങൾ ഇവയാണ്:സഹാനുഭൂതി (Empathy): മറ്റുള്ളവരുടെ സ്ഥാനത്ത് നിന്ന് അവരുടെ അവസ്ഥയെ മനസ്സിലാക്കാനുള്ള കഴിവ്.
സ്വാർത്ഥതയില്ലായ്മ (Selflessness): തിരിച്ചു യാതൊന്നും പ്രതീക്ഷിക്കാതെ, മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾ. സമത്വബോധം: എല്ലാവരും തുല്യരാണെന്നും, സഹായം ആവശ്യമുള്ളവരെ ചേർത്തുപിടിക്കേണ്ടത് തന്റെ കടമയാണെന്നുമുള്ള തിരിച്ചറിവ്.ഒരു സമൂഹത്തിന്റെ യഥാർത്ഥ വികാസം അളക്കുന്നത് അവിടുത്തെ ഭൗതിക സാഹചര്യങ്ങൾ മാത്രമല്ല, മറിച്ച് പരസ്പരം സഹായിക്കാനും താങ്ങാവാനും മടി കാണിക്കാത്ത മനുഷ്യരുടെ എണ്ണം കൂടിയാണ്.
ജീവകാരുണ്യത്തിലെ വൻതാര മാതൃക ഇന്ന് പൊതുവെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് .ജനിതക രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ ദയാവധം വിധിക്കപ്പെട്ട ആനക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ രാജ്യത്തെ പ്രമുഖവ്യവസായി മുകേഷ് അംബാനിയുടെ മകനായ അനന്ത് അംബാനി നടത്തിയ ഇടപെടൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉദാത്ത മാതൃകയാണ്. പെരുമ്പാവൂർ കപ്രിക്കാട് അഭയാരണ്യത്തിലെ മായയെന്ന 18 മാസം പ്രായമുള്ള ആനക്കുട്ടിയെ കൊച്ചിയിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ അനന്ത് അംബാനിയുടെ അനിമൽ റസ്ക്യൂ കേന്ദ്രമായ ഗുജറാത്ത് ജാംനഗറിലെ വൻതാരയിലെത്തിക്കുകയും അവിടെ ഐ.സി.യുവിൽ വിദഗ്ദ്ധ ചികിത്സ നൽകി വരികയുമാണ്. ജാംനഗറിൽ പ്രവർത്തിക്കുന്ന വൻതാര, വന്യജീവികളുടെ രക്ഷാപ്രവർത്തനം, പുനരധിവാസം, ചികിത്സ എന്നിവയിൽ ലോകോത്തര നിലവാരമുള്ള സംരംഭമാണ്. അത്യാധുനിക വെറ്ററിനറി മെഡിസിൻ സൗകര്യങ്ങളുള്ള വൻതാര വന്യജീവി ആരോഗ്യ സംരക്ഷണത്തിലും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിലും അന്താരാഷ്ട്ര മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.ഏകദേശം 3,500 ഏക്കറിലായി ആന, സിംഹം, കടുവ, പുള്ളിപ്പുലി, കരടി തുടങ്ങി രണ്ടായിരത്തിലധികം മൃഗങ്ങളുണ്ട്. മൃഗങ്ങളെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പരിപാലിക്കുകയാണ് ലക്ഷ്യം. ഏറ്റവും വലിയ ഒരു ജീവകാരുണ്യമാണ് അനന്ത് അംബാനി ചെയ്യുന്നത്,
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment