Pages

Thursday, November 26, 2026

പ്രൊഫസർ നീന ഗുപ്ത.- ഇന്ത്യയുടെ അഭിമാനം

 

പ്രൊഫസർ നീന ഗുപ്ത.-

ഇന്ത്യയുടെ അഭിമാനം

ലോകത്തെ പ്രമുഖ ഗണിതശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി ഉത്തരം കണ്ടെത്താൻ ശ്രമിച്ച ഒരു സങ്കീർണ ഗണിതപ്രശ്നത്തിന് പരിഹാരം കണ്ടെത്തി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് പ്രൊഫസർ നീന ഗുപ്ത. അവരുടെ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾക്കുള്ള അംഗീകാരമായി പ്രശസ്തമായ ടൈം മാസികയുടെ 'TIME100 Next India 2026' പട്ടികയിലും ഇടം ലഭിച്ചു.1949-ൽ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ ഓസ്കാർ സാരിസ്കി (Oscar Zariski) മുന്നോട്ടുവച്ച 'സാരിസ്കി ക്യാൻസലേഷൻ പ്രശ്നം' (Zariski Cancellation Problem) എന്ന ഗണിതപ്രശ്നത്തിലാണ് നീന ഗുപ്ത നിർണായക മുന്നേറ്റം നടത്തിയത്. ഏകദേശം ഏഴ് പതിറ്റാണ്ടുകളായി ഗണിതശാസ്ത്രജ്ഞരെ കുഴക്കിയിരുന്ന ഈ പ്രശ്നത്തിന്റെ ഒരു പ്രധാന പതിപ്പിന് 2014-ലാണ് അവർ പരിഹാരം കണ്ടെത്തിയത്. എന്നാൽ ചില പ്രത്യേക ഗണിതസാഹചര്യങ്ങളിൽ അങ്ങനെ പറയാനാകില്ലെന്ന് നീന ഗുപ്ത തന്റെ ഗവേഷണത്തിലൂടെ തെളിയിച്ചു. ജാപ്പനീസ് ഗണിതശാസ്ത്രജ്ഞനായ ടകാനോരി അസാനുമ വികസിപ്പിച്ച ത്രിമാന ഗണിതഘടന ഉപയോഗിച്ചാണ് അവർ ഇതിന് നിർണായകമായ ഉദാഹരണം കണ്ടെത്തിയത്.

ഈ ഗവേഷണ നേട്ടത്തിന് 2019-ൽ ഇന്ത്യയിലെ പ്രമുഖ ശാസ്ത്രപുരസ്കാരമായ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം ലഭിച്ചു. 2021-ൽ രാമാനുജൻ പുരസ്കാരവും 2024-ൽ ഇൻഫോസിസ് പുരസ്കാരവും അവർ സ്വന്തമാക്കി. 2025-ൽ അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ പ്രശസ്തമായ എമ്മി നോതർ പ്രഭാഷണം നടത്താനും നീന ഗുപ്ത തിരഞ്ഞെടുക്കപ്പെട്ടു. 2026 നവംബറിൽ പ്രഖ്യാപിച്ച TIME100 Next India പട്ടികയിൽ ശാസ്ത്ര-ആരോഗ്യ മേഖലയിലെ ശ്രദ്ധേയ വ്യക്തികളിലൊരാളായാണ് നീന ഗുപ്ത ഇടംപിടിച്ചത്. ഇന്ത്യയിൽ നിന്നുകൊണ്ട് ലോകശ്രദ്ധ നേടുന്ന ഗവേഷണ പ്രവർത്തനങ്ങൾ നടത്താമെന്നതിന്റെ മികച്ച ഉദാഹരണമാണ് അവരുടെ നേട്ടം.

 

പ്രൊഫ്, ജോൺ കുരാക്കാർ

No comments: