പാത്രിയർക്കീസ് വിഭാഗം ( യാക്കോബായക്കാർ ) സത്യം മനസിലാക്കത് എന്ത് ?സത്യം അറിഞ്ഞിട്ടും ഈ നാടകം എന്തിനു .?
ഒരുമിച്ച് നിന്നപ്പോൾ എല്ലാവരും ചേർന്നാണ് പള്ളികൾ പണിതിട്ടുള്ളത് .മലങ്കര ഓർത്തോഡോക്സ് സഭ ഒരു ട്രസ്റ്റാണ് , ഒരു വിഭാഗം മാറി നിന്ന് പിന്നീട് ഒരു സൊസൈറ്റി രൂപീകരിച്ചിട്ട് ഞങ്ങളുടേതാണ് പള്ളി എന്ന് പറഞ്ഞിട്ട് എന്തുകാര്യം? എത്ര നാൾ പള്ളി കയ്യടക്കി വയ്ക്കാൻ കഴിയും.? എത്ര കാലം കോടതിയെ വെല്ലുവിളിക്കാൻ കഴിയും? ഹൈക്കോടതിയിലെ ഒരു വിധി കാണിച്ച് ഭാരതത്തിന്റെ പരമോന്നത വിധിയെ ആർക്കു തടയാൻ കഴിയും ?. സർക്കാരുകൾ വിചാരിച്ചാൽ തൽക്കാലത്തേക്ക് നീട്ടി വയ്ക്കാൻ കഴിയുമായിരിക്കും . വിധി നടപ്പിലാക്കുക തന്നെ ചെയ്യും , യാക്കോബായ എന്നപേര് പോലും ഉപയോഗിക്കാൻ കഴിയില്ല . വേറെരു സഭയായി പോകണമെങ്കിൽ തങ്ങളുടെ കൈവശമുള്ള മലങ്കര സഭയുടെ പള്ളികൾ മടക്കി കൊടുത്തശേഷം പേരുമാറ്റി എത്രയും വേഗം പോകുന്നതാണ് ഉചിതം . അല്ലെങ്കിൽ യാക്കോബായ എന്ന പേരിലുള്ള പള്ളികൾ പോലും മറുവിഭാഗത്തിനു കൊടുക്കേണ്ടി വരും.. ഇപ്പോൾ കേൾക്കുമ്പോൾ പ്രയാസമായി തോന്നാം . എന്നാൽഭാവിയിൽ സംഭവിക്കുന്ന കാര്യമാണ് . ഒരു മദ്യസ്ഥനും ഒന്നും ചെയ്യാനാവില്ല . ഇത് നിയമമാണ് . മലങ്കര മാർത്തോമ്മാക്കാരും മലങ്കര റീത്തുകാരും അങ്ങനെ പോയി വലിയ സഭകൾ ആയവർ ആണ് . ഇവരെല്ലാവരും മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം ഉള്ളവരാണ്2017 ലെ വിധിയനുസരിച്ച് അറുപതോളം പള്ളികൾ മലങ്കര ഓർത്തഡോൿസ് സഭ തിരിച്ചു വാങ്ങിയില്ലേ ? അവിടങ്ങളിൽ നിന്നും കുറെ യാക്കോബായക്കാർ ഇറങ്ങിപ്പോരേണ്ടിവന്നുവെന്നത് സത്യമാണ് ' ഇനി മണർകാട് , കോതമംഗലം എന്നീ രണ്ടു പള്ളികളിലാണ് വിധി നടപ്പിലാക്കാനുള്ളത് വിധി നടപ്പിലാകുന്നതുവരെ പള്ളി പാത്രിയർക്കീസ് വിഭാഗത്തിന്റെ കയ്യിലാണ് .അന്ത്യോഖ്യൻ പാത്രിയർക്കീസ് ബാവായുടെ നാമം 34 ഭരണഘടനയിൽ എഴുതി ചേർത്തിട്ടുണ്ട് . സഭ അദ്ദേഹത്തെ ബഹുമാനിക്കുന്നു .പ്രധാന ആത്മീക ചടങ്ങുകളിൽ ആത്മീയ ആചാര്യൻ എന്ന നിലയിൽ അദ്ദേഹത്തെ വേണമെങ്കിൽ ക്ഷണിക്കാവുന്നതാണ് , മലങ്കര ഓർത്തോഡോക്സ് സഭയുടെ ഭരണ തലവൻ മാർത്തോമ്മാ യുടെ പിൻഗാമിയായ പരിശുദ്ധ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമാണ് . ഭാരത്തിലെ ദേശിയ സഭയാണ് മലങ്കര ഓർത്തോഡോക്സ് സഭ , മാർത്തോമ്മാ ശ്ലീഹ സ്ഥാപിച്ച സഭയാണ് മലങ്കര സഭ .. പരിശുദ്ധ സിറിയൻ പാത്രിയർക്കീസ് ബാവ തർക്കത്തിലുള്ള മണർകാട് പ്രവേശിച്ച് വിശുദ്ധ കുർബാന ചൊല്ലിയത് ഇന്ത്യൻ കോടതിയെ വെല്ലുവിളിച്ചതുപോലെയായി . അത് ഒരിക്കലും ശരിയല്ല .ഒന്നായി കഴിഞ്ഞാൽ മലങ്കര സഭതന്നെ പരിശുദ്ധ തിരുമേനിയുടെ ക്ഷണിക്കുമായിരുന്നുയാക്കോബായനേതൃത്വത്തിന് യോജിക്കാൻ താൽപര്യമില്ലെങ്കിൽ മറ്റൊരു സഭയായി പോകുന്നതിൽ തെറ്റില്ല..രണ്ടിടത്തും ശ്വാശ്വത സമാധാനം ഉണ്ടാകട്ടേ . ആരെവേണമങ്കിലും സഭ തലവനായി സ്വീകരിക്കാമല്ലോ , വെറുതെ കേസിനു വേണ്ടി കോടികൾ കളയണോ ?

No comments:
Post a Comment