Pages

Wednesday, November 25, 2026

സഭാതർക്കത്തിൽ ന്യായവും നീതിയുക്തവുമായ നിലപാട് മാത്രമേ സർക്കാർ സ്വീകരിക്കൂ

 

സഭാതർക്കത്തിൽ ന്യായവും നീതിയുക്തവുമായ നിലപാട് മാത്രമേ സർക്കാർ സ്വീകരിക്കൂ .

കേരള മുഖ്യമന്ത്രി

പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശനത്തോടെയാണ് മലങ്കരസഭാതർക്കം വീണ്ടും രൂക്ഷമായതെന്ന സത്യം പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും മുന്നിൽ തുറന്നുപറയാൻ ധൈര്യം കാട്ടിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. ദേവലോകത്തേക്കുള്ള ക്ഷണം നിരാകരിച്ച് മലങ്കരസഭയുടെ മണർകാട് ഉൾപ്പെടെയുള്ള ദേവാലയങ്ങളിൽ പാത്രിയർക്കീസ് ബാവാ പ്രവേശിച്ചതോടെയാണ് സഭാസമാധാന നീക്കത്തിന് മേൽ കരിനിഴൽ വീണത്. ദേവലോകത്തേക്കുള്ള ക്ഷണം പരിശുദ്ധ പാത്രിയർക്കീസ് ബാവാ സ്വീകരിച്ചിരുന്നെങ്കിൽ ആ  തീരുമാനത്തെ ചരിത്രം തങ്കലിപികളാൽ അടയാളപ്പെടുത്തുമായിരുന്നു. എന്നാൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടക്കമുള്ളവരുടെ സമാധാന ആഹ്വാനത്തിന് തുരങ്കം വെക്കുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്.

പരിശുദ്ധ പാത്രിയർക്കീസ് ബാവാ മടങ്ങിയ ശേഷവും ആട്ടിൻകുന്ന് പള്ളിയിലടക്കം ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചു. ചുരുക്കത്തിൽ പാത്രിയർക്കീസ് ബാവായുടെ സന്ദർശനം സഭയിൽ സൃഷ്ടിച്ചത് ആഴത്തിലുള്ള മുറിവാണ്. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഇന്നത്തെ വാക്കുകൾ സത്യം മനസിലാക്കാൻ പൊതുസമൂ​ഹത്തെ സഹായിക്കും.

No comments: