Pages

Thursday, November 26, 2026

നന്മയുടെയും മനുഷ്യസ്നേഹത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണ് എസ്. അൻഷാദ് എന്ന പോലീസ് ഉദ്യോഗസ്ഥൻ.

 

നന്മയുടെയും മനുഷ്യസ്നേഹത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണ് എസ്. അൻഷാദ് എന്ന പോലീസ് ഉദ്യോഗസ്ഥൻ.

നന്മയുടെയും മനുഷ്യസ്നേഹത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണ് എസ്. അൻഷാദ് എന്ന പോലീസ് ഉദ്യോഗസ്ഥൻ.2017-ൽ കേരളത്തെ നടുക്കിയ ഇരിട്ടി ശോഭ കൊലക്കേസ് തെളിയിക്കുക മാത്രമല്ല, ആ ക്രൂരതയിൽ അനാഥരായിപ്പോയ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ ചേർത്തുപിടിച്ച് ജീവിതം തിരിച്ചുനൽകുക കൂടി ചെയ്തു അദ്ദേഹം.2017 ജനുവരിയിലാണ് കണ്ണൂർ ഇരിട്ടി ബസ് സ്റ്റാൻഡിന് സമീപത്തെ പൊട്ടക്കിണറ്റിൽ നാടോടി സ്ത്രീയായ ശോഭയുടെ മൃതദേഹം കണ്ടെത്തുന്നത്.

കിണറ്റിൽ വീണ് മരിച്ചതാണെന്ന പ്രാഥമിക നിഗമനം തിരുത്തി, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളിയതാണെന്ന ഫൊറൻസിക് കണ്ടെത്തലാണ് കേസിൽ നിർണായകമായത്.തുടർന്ന് അന്ന് ഇരിട്ടി എസ്.ഐ ആയിരുന്ന എസ്. അൻഷാദിന്റെ നേതൃത്വത്തിൽ നടന്ന പഴുതടച്ച അന്വേഷണമാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുകൊണ്ടുവന്നത്.കർണാടക സ്വദേശിയായ രണ്ടാം ഭർത്താവ് മഞ്ജുനാഥാണ് ശോഭയെ കൊലപ്പെടുത്തിയത്.ശോഭയെ ഇയാൾ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കിണറ്റിലിടുകയായിരുന്നു.കൊലപാതകത്തിന് ശേഷം ശോഭയുടെ രണ്ട് ചെറിയ മക്കളെയും കൂട്ടി കടന്നുകളഞ്ഞ മഞ്ജുനാഥ്, മുംബൈയിലേക്കുള്ള ട്രെയിൻ യാത്രാമധ്യേ ആ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.അൻഷാദ്, ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ഒരു അനാഥാലയത്തിൽ നിന്നും ആ കുട്ടികളെ കണ്ടെത്തി.അമ്മയെ രണ്ടാനച്ഛൻ കൊലപ്പെടുത്തുന്നത് നേരിൽ കണ്ടുവെന്ന കുട്ടിയുടെ മൊഴിയാണ് കേസിൽ ഏറ്റവും വലിയ വഴിത്തിരിവായത്.

ഒമ്പത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ, പ്രതി മഞ്ജുനാഥ് കുറ്റക്കാരനാണെന്ന് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചിരിക്കുകയാണ്.കേസ് തെളിയിച്ച് പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതോടെ തന്റെ ഉത്തരവാദിത്തം അവസാനിച്ചെന്ന് കരുതി മാറിനിൽക്കാൻ അൻഷാദ് എന്ന മനുഷ്യസ്നേഹി തയ്യാറായില്ല.ലോകത്ത് ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ആ രണ്ട് കുഞ്ഞുങ്ങളുടെയും സംരക്ഷണം അദ്ദേഹം സ്വയം ഏറ്റെടുത്തു.സ്വന്തം മക്കളെപ്പോലെ സ്നേഹവും കരുതലും നൽകി, നല്ല വിദ്യാഭ്യാസം നൽകി അവരെ വളർത്തിക്കൊണ്ടുവരികയാണ് അദ്ദേഹം.പോലീസ് സേനയുടെ കരുത്തുറ്റ മുഖത്തിനപ്പുറം, കരുണയുടെയും ആർദ്രതയുടെയും നേർക്കാഴ്ചയായി മാറുകയാണ് സി.ഐ

No comments: