ട്രംപിന്റെ കൈയിൽ ഇനി എന്തുണ്ട് ?
2026 നവംബറിൽ നടന്ന യു.എസ്
ഇടക്കാല
തെരഞ്ഞെടുപ്പിൽ
(US Midterm Elections) നേരിട്ട കനത്ത
പരാജയത്തോടെ
യു.എസ്
പ്രസിഡന്റ്
ഡൊണാൾഡ്
ട്രംപിന്റെ
രാഷ്ട്രീയ
അധികാരം
വലിയ
പ്രതിസന്ധിയിലാണ്.
ജനപ്രതിനിധി
സഭയുടെയും
(House of Representatives) സെനറ്റിന്റെയും (Senate) നിയന്ത്രണം
പ്രതിപക്ഷമായ
ഡെമോക്രാറ്റിക്
പാർട്ടി
പിടിച്ചെടുത്തതോടെ
ട്രംപിന്റെ
കൈകളിൽ
ഇനി
പരിമിതമായ
അധികാരങ്ങൾ
മാത്രമാണുള്ളത്.ഇനിവരുന്ന
രണ്ട്
വർഷത്തെ
ഭരണകാലയളവിൽ
ട്രംപിന്
മുന്നിലുള്ള
പ്രധാന
വഴികളും
പ്രതിസന്ധികളും
താഴെ
പറയുന്നവയാണ്:
കോൺഗ്രസിന്റെ
ഇരുസഭകളും
ഡെമോക്രാറ്റുകൾ
കൈക്കലാക്കിയതിനാൽ
ട്രംപിന്റെ
അജണ്ടകൾക്കനുസരിച്ചുള്ള
പുതിയ
നിയമങ്ങൾ
പാസാക്കാൻ
പ്രയാസമായിരിക്കും.
എന്നാൽ,
ഡെമോക്രാറ്റുകൾ
കൊണ്ടുവരുന്ന
ബില്ലുകൾ
തടയാൻ
ട്രംപിന്
തൻ്റെ
'വീറ്റോ
അധികാരം'
(Veto Power) ഉപയോഗിക്കാം. കോൺഗ്രസ് പാസാക്കുന്ന
ബില്ലുകൾ
നിയമമാകാതിരിക്കാൻ
പ്രസിഡന്റിന്
നിരസിക്കാൻ
സാധിക്കുമെങ്കിലും,
ഇരുസഭകളിലും
മൂന്നിൽ
രണ്ട്
ഭൂരിപക്ഷത്തോടെ
ഇത്
മറികടക്കാൻ
ഡെമോക്രാറ്റുകൾക്ക്
സാധിക്കും.
ഇടക്കാല തെരഞ്ഞെടുപ്പിലെ
റിപ്പബ്ലിക്കൻ
പാർട്ടിയുടെ
പരാജയത്തിന്
പ്രധാന
കാരണം
ട്രംപ്
ഭരണകൂടം
ആരംഭിച്ച
ഇറാൻ
യുദ്ധവും
അതുണ്ടാക്കിയ
സാമ്പത്തിക
പ്രതിസന്ധിയുമാണ്
(ഇന്ധനവില
വർദ്ധനവ്).
യുദ്ധം
പാർട്ടിയെ
ബാധിച്ചതായി
വൈസ്
പ്രസിഡന്റ്
ജെ.ഡി.
വാൻസും
ട്രംപും
സമ്മതിച്ചിട്ടുണ്ട്.
ഇനി
യുദ്ധവുമായി
മുന്നോട്ട്
പോകണോ
അതോ
ഒത്തുതീർപ്പിലെത്തണോ
എന്ന
നിർണായക
തീരുമാനം
ട്രംപിന്റെ
കൈകളിലാണ്.
കോൺഗ്രസ്
ഡെമോക്രാറ്റുകളുടെ
കൈയിലായതിനാൽ
യുദ്ധത്തിനുള്ള
ബജറ്റ്
വിഹിതം
വെട്ടിക്കുറയ്ക്കാൻ
അവർ
സമ്മർദ്ദം
ചെലുത്തും.
ആഭ്യന്തര രാഷ്ട്രീയത്തിൽ
കനത്ത
തിരിച്ചടി
നേരിട്ട
സാഹചര്യത്തിൽ,
വിദേശനയത്തിൽ
ഒരു
പെട്ടെന്നുള്ള
വലിയ
വിജയം
(Quick Win) കാണിക്കാൻ ട്രംപ് ശ്രമിച്ചേക്കും.
തന്മൂലം
വർഷങ്ങളായി
ചർച്ചയിലുള്ള
ഇന്ത്യ-യു.എസ്
ഉഭയകക്ഷി
വ്യാപാര
കരാർ
വേഗത്തിൽ
ഒപ്പുവെക്കാൻ
അദ്ദേഹം
ഇന്ത്യയ്ക്ക്
മേൽ
സമ്മർദ്ദം
ശക്തമാക്കാൻ
സാധ്യതയുണ്ടെന്ന്
സാമ്പത്തിക
വിദഗ്ധർ
വിലയിരുത്തുന്നു.പ്രസിഡന്റിന്റെ
അനിയന്ത്രിതമായ
ഭരണനിർവഹണത്തെ
നിയന്ത്രിക്കുമെന്നും
അഴിമതി
ആരോപണങ്ങളിൽ
കടുത്ത
അന്വേഷണം
നടത്തുമെന്നും
ഡെമോക്രാറ്റിക്
നേതാക്കൾ
പ്രഖ്യാപിച്ചിട്ടുണ്ട്.
വരും
ദിവസങ്ങളിൽ
തന്റെ
വിശ്വസ്തരെയും
പ്രതിരോധ
സെക്രട്ടറി
പീറ്റ്
ഹെഗ്സെത്തിനെപ്പോലുള്ള
ഉദ്യോഗസ്ഥരെയും
സംരക്ഷിച്ചു
നിർത്തുക
എന്നത്
ട്രംപിന്
വലിയ
വെല്ലുവിളിയാകും.ചുരുക്കത്തിൽ:
നിയമനിർമ്മാണ
സഭകളുടെ
പൂർണ്ണ
നിയന്ത്രണം
നഷ്ടമായെങ്കിലും,
പ്രസിഡന്റ്
എന്ന
നിലയിലുള്ള
എക്സിക്യൂട്ടീവ്
ഉത്തരവുകളും
വീറ്റോ
അധികാരവും
ഉപയോഗിച്ച്
പ്രതിപക്ഷത്തെ
പ്രതിരോധിക്കുക
മാത്രമാണ്
ഇനി
ട്രംപിന്
മുന്നിലുള്ള
പ്രധാന
വഴി.
പേപ്പർ
ബാലറ്റിലൂടെ
ശുദ്ധ
തെരഞ്ഞെടുപ്പ്
നടത്തുന്ന
അമേരിക്കയിൽ,
ജനം
പ്രസിഡന്റ്
ട്രംപിനെ
പൂട്ടി.
പ്രവചനങ്ങളെ
സ്ഥിരീകരിച്ച്
കോൺഗ്രസിലും,
പ്രവചനങ്ങളെ
ചവറ്റുകുട്ടയിലെറിഞ്ഞ്
സെനറ്റിലും
ഡെമോക്രാറ്റുകൾ
ഭൂരിപക്ഷമായി.
ദുർബല
പ്രതിപക്ഷമായിരുന്നിട്ടും
തങ്ങൾ
ജയിച്ചതിന്
അവർ
നന്ദി
പറയേണ്ടത്
ട്രംപിനോടാണ്.
അദ്ദേഹത്തിന്റെ
തീവ്ര
ദേശീയതയും
വംശീയതയും
വർഗീയതയും
കുത്തിനിറച്ച
വിദ്വേഷപ്രസംഗങ്ങളും
പൊള്ളയായ
വാഗ്ദാനങ്ങളും
സ്ഥിരതയില്ലാത്ത
യുദ്ധ-നികുതി
നയങ്ങളും
അമേരിക്കയെ
സാന്പത്തിക
തകർച്ചയിലേക്കും
ആഗോള
അപഹാസ്യതയിലേക്കും
തള്ളുകയാണെന്നു
ജനം
തിരിച്ചറിഞ്ഞു.
ദിവസങ്ങളുടെ
വ്യത്യാസത്തിൽ
ബെഞ്ചമിൻ
നെതന്യാഹുവിനും
ട്രംപിനും
മുന്നറിയിപ്പു
നൽകിയ
ഇസ്രയേൽക്കാരും
അമേരിക്കക്കാരും
ലോകക്രമത്തെ
അനിശ്ചിതാവസ്ഥയിലാക്കിയ
അനിയന്ത്രിത
ചാപല്യങ്ങൾക്കു
കടിഞ്ഞാണിട്ടിരിക്കുന്നു.ഇടക്കാല
തെരഞ്ഞെടുപ്പിൽ
435 അംഗ
കോൺഗ്രസിലും
(ജനപ്രതിനിധിസഭ),
100 സീറ്റുള്ള
സെനറ്റിലും
ട്രംപിന്റെ
പാർട്ടിയായ
റിപ്പബ്ലിക്കൻ
പാർട്ടിക്ക്
ഉണ്ടായിരുന്ന
ഭൂരിപക്ഷം
തകർത്തുകൊണ്ടാണ്
ഡെമോക്രാറ്റുകൾ
വിജയിച്ചത്.
36 സംസ്ഥാനങ്ങളിലെ
ഗവർണർ
തെരഞ്ഞെടുപ്പിൽ
മിക്കയിടത്തും
ഡെമോക്രാറ്റുകൾ
മുന്നേറി.
ഒഹായോ
ഗവർണർ
തെരഞ്ഞെടുപ്പിൽ
ട്രംപിന്റെ
വിശ്വസ്തനും
ഇന്ത്യൻ
വംശജനുമായ
വിവേക്
രാമസ്വാമി
ദയനീയമായി
തോറ്റു.
ട്രംപ്
പ്രചാരണവേളയിൽ
ജനങ്ങളോട്
ആവശ്യപ്പെട്ടത്,
""ഞാൻ ബാലറ്റിൽ
ഉണ്ടെന്ന്
സങ്കൽപിച്ച്
വോട്ട്
ചെയ്യുക''
എന്നായിരുന്നു.
തങ്ങളുടെ
കുടുംബബജറ്റ്
തകർക്കുകയും
തീരായുദ്ധങ്ങളുടെ
ദുരിതങ്ങൾ
വിതയ്ക്കുകയും
ചെയ്ത
ട്രംപിനെ
മനസിൽ
ഓർത്ത്
അമേരിക്കക്കാർ
അതു
വെടിപ്പായി
നടത്തിക്കൊടുത്തു.
ആരും
പ്രവചിക്കാത്ത
പരാജയം!
ട്രംപ്
തുടങ്ങിയ
യുദ്ധഫലമായി
ഇന്ധനത്തിൽ
ഉൾപ്പടെ
ഉണ്ടായ
വിലക്കയറ്റം,
തൊഴിലില്ലായ്മ
പരിഹരിക്കാൻ
പരാജയപ്പെട്ടത്,
അപക്വമായ
നികുതി
നയം
മൂലം
സൃഹൃദ്രാജ്യങ്ങളെ
അകറ്റിയത്,
ഭരണഘടനാ
സ്ഥാപനങ്ങളെ
കൈപ്പിടിയിലാക്കിയത്,
യുദ്ധങ്ങൾ
നീണ്ടുപോയത്...
തുടങ്ങിയ
ഭരണപരാജയങ്ങളെ
ചെറുക്കാൻ
പ്രതിപക്ഷം
പരാജയപ്പെട്ടെങ്കിലും
നിവൃത്തികെട്ട
അമേരിക്കൻ
ജനത
ഡെമോക്രാറ്റുകളെ
പിന്തുണയ്ക്കുകയായിരുന്നു.പക്ഷേ,
ഡെമോക്രാറ്റുകളുമായി
സഹകരിക്കുമെന്ന്
പറഞ്ഞ
ട്രംപ്,
അവരുടെ
തീരുമാനങ്ങൾ
തനിക്ക്
ഇഷ്ടപ്പെട്ടില്ലെങ്കിൽ
പ്രസിഡന്റിന്റെ
പരമാധികാരമായ
“വീറ്റോ’’
പ്രയോഗിക്കുമെന്ന
മുന്നറിയിപ്പും
നൽകിയിരിക്കുകയാണ്.
ജനം
നിരായുധനാക്കിയിട്ടും
വഴങ്ങാതെ,
അവസാന
ആയുധമായ
"വീറ്റോ
തോക്ക്’പുറത്തെടുക്കാനാണെങ്കിൽ,
അമേരിക്കൻ
ജനാധിപത്യം
സങ്കീർണമായ
സംഘർഷങ്ങളിലേക്കു
നീങ്ങും.
മാത്രമല്ല,
തങ്ങളുടെ
വിധിയെ
വീറ്റോകൊണ്ട്
അട്ടിമറിച്ചാൽ
ഇടക്കാല
തെരഞ്ഞെടുപ്പിൽ
കാണിച്ച
പ്രഹരശേഷി
ജനം
അടുത്ത
പ്രസിഡന്റ്
തെരഞ്ഞെടുപ്പിൽ
സംഹാരശേഷിയാക്കും.
കള്ളവോട്ടിന്റെ
സാധ്യതകൾ
തള്ളിക്കളയുന്ന
ബാലറ്റ്
പേപ്പറും
സംസ്ഥാനങ്ങൾക്കു
നിയന്ത്രണമുള്ള
അഴിമതിരഹിത
തെരഞ്ഞെടുപ്പ്
ഉദ്യോഗസ്ഥരും
ഉൾപ്പെടെ
പഴുതടച്ച
സംവിധാനങ്ങൾ
ഉള്ളതിനാൽ
അമേരിക്കയിൽ
വോട്ടുമോഷണം
സാധ്യമല്ല.
പ്രസിഡന്റ്
സ്ഥാനത്തിനു
ഭീഷണിയില്ലെങ്കിലും
ട്രംപിന്റെ
ഏകാധിപത്യ-മണ്ടൻ
തീരുമാനങ്ങൾക്കു
കോൺഗ്രസിലെയും
സെനറ്റിലെയും
ഡെമോക്രാറ്റ്
ഭൂരിപക്ഷം
തടസമാകും.
കോടതി
ഉൾപ്പടെയുള്ള
ഭരണഘടനാ
സ്ഥാപനങ്ങളിലേക്കു
നിയമനങ്ങൾ
ഇനി
സ്വന്തം
ഇഷ്ടത്തിനു
നടപ്പില്ല.
ട്രംപ്
നിയമിച്ച
ജഡ്ജിമാരിൽ
പലർക്കും
പരിചയസമ്പത്തില്ലെന്നും
പ്രധാന
യോഗ്യത
ട്രംപിനോടുള്ള
വിശ്വസ്തതയും
അജൻഡ
നടപ്പാക്കുന്നതിലെ
വിധേയത്വവുമാണെന്നും
ഡെമോക്രാറ്റുകൾ
ആരോപിച്ചിരുന്നു.
വില്യം
ഗ്രേസൺ
ലാംബെർട്ട്,
എറിക്
ഹാമിൽട്ടൺ
തുടങ്ങിയ
നിരവധി
പേരുടെ
പുതിയ
നാമനിർദേശങ്ങൾ
സെനറ്റിന്റെ
പരിഗണനയിലാണ്.റിപ്പബ്ലിക്കൻ
ഭൂരിപക്ഷം
നഷ്ടമാകുകയും
ചെയ്തിരിക്കുന്നു.
വേറെയും
തടസങ്ങളുണ്ട്.
ഇനിയുള്ള
രണ്ടു
വർഷ
ഭരണത്തിൽ
ട്രംപിനു
പുതിയ
നിയമങ്ങളോ
സാമ്പത്തിക
നയങ്ങളോ
തന്നിഷ്ടപ്രകാരം
പാസാക്കാനാകില്ല.
കോൺഗ്രസിൽ
ഭൂരിപക്ഷമായ
ഡെമോക്രാറ്റുകൾ
ട്രംപ്
ഭരണകൂടത്തിന്റെ
അഴിമതി
ആരോപണങ്ങൾ,
യുദ്ധ-കുടിയേറ്റ
നയങ്ങൾ
എന്നിവയിൽ
അന്വേഷണം
പ്രഖ്യാപിക്കാനും
ഇടയുണ്ട്.
“വീറ്റോ
ഭരണം’’
അസഹ്യമായാൽ
ട്രംപിനെ
പദവിയിൽനിന്നു
നീക്കാൻ
(ഇംപീച്ച്)
ഡെമോക്രാറ്റുകൾ
റിപ്പബ്ലിക്കന്മാരെ
കൂട്ടുപിടിച്ചേക്കാനുമിടയുണ്ട്.
ട്രംപിനെ
അധികം
താങ്ങിയാൽ
അടുത്ത
തെരഞ്ഞെടുപ്പിൽ
പാർട്ടി
പ്രതിരോധത്തിലാകുമെന്നു
കരുതുന്ന
റിപ്പബ്ലിക്കന്മാരുമുണ്ട്.
ഇസ്രയേലിനെ
പിണക്കാനോ
ഇറാനെ
നിരുപാധികം
പിന്തുണയ്ക്കാനോ
ഹമാസ്,
ഹിസ്ബുള്ള,
ഹൂതി
പോലുള്ള
ഭീകരപ്രസ്ഥാനങ്ങളെ
പിന്തുണയ്ക്കാനോ
ഡെമോക്രാറ്റുകൾ
തയാറാകില്ല.
പക്ഷേ,
ഭൂരിപക്ഷമില്ലാതെ
നിൽക്കുന്ന
ഇസ്രയേൽ
പ്രധാനമന്ത്രി
ബെഞ്ചമിൻ
നെതന്യാഹുവിനെ
അന്ധമായി
പന്തുണയ്ക്കാനിടയില്ല.
ഇസ്രയേൽ-പലസ്തീൻ
ദ്വിരാഷ്ട്ര
പരിഹാരത്തെ
അട്ടിമറിച്ച്
പലസ്തീനെ
തുടച്ചുനീക്കാനുള്ള
നെതന്യാഹുവിന്റെ
അന്തിമപരിഹാര
മോഹവും
എളുപ്പമാകില്ല.ട്രംപിന്റെ
തീരുമാനങ്ങളെല്ലാം
തെറ്റായതുകൊണ്ടല്ല,
അദ്ദേഹത്തെ
വിജയിപ്പിച്ചവരും
രണ്ടു
വർഷംകൊണ്ട്
തിരിഞ്ഞുനിന്നത്;
ഭൂരിഭാഗവും
ജനാധിപത്യവിരുദ്ധവും
പൊള്ളയുമായിരുന്നതുകൊണ്ടാണ്.
നൊബേൽ
സമ്മാനത്തിനു
വഴക്കുണ്ടാക്കുന്നതുപോലെ
വോട്ടിനു
വഴക്കുണ്ടാക്കിയാൽ
ജനാധിപത്യം
ലൂസേഴ്സ്
ട്രോഫി
(പരാജയപ്പെട്ടവർക്കുള്ളത്)യേ
നൽകൂ.
ലോകത്തെ
വ്യാജബിംബങ്ങളിൽ
ഒന്നിനെ
സംരക്ഷിക്കാൻ
കോടികൾ
ഒഴുക്കിയിട്ടും
ഇലോൺ
മസ്കിനെപ്പോലുള്ള
ചങ്ങാത്ത
മുതലാളിമാർക്കും
സാധിച്ചില്ലെന്നതും
ജനാധിപത്യലോകത്തിനു
സന്തോഷകരമാണ്.
Prof. John Kurakar
No comments:
Post a Comment